Tuesday, August 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ആറ്റിങ്ങല്‍ ഇരട്ടക്കൊല: പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ല- പ്രോസിക്യൂഷന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2016, 11:33 pm IST
in Thiruvananthapuram

തിരുവനന്തപുരം: ആറ്റിങ്ങല്‍ ഇരട്ടക്കൊല കേസിലെ വിധി പ്രഖ്യാപനത്തിനിടെ കോടതിയില്‍ നാടകീയരംഗങ്ങള്‍. താന്‍ നിരപരാധിയാണെന്നും ആരെയും കൊന്നിട്ടില്ലെന്നും ഒന്നാം പ്രതി നിനോ മാത്യു. അതേസമയം മകളെ കൊന്ന അമ്മയായി തന്നെ വിധിക്കരുതെന്നാണ് അനുശാന്തി കോടതിയോട് അഭ്യര്‍ഥിച്ചത്.

താന്‍ ഒരു തെറ്റും ചെയ്തിട്ടില്ലെന്നാണ് നിനോ മാത്യു തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഷെര്‍സിക്ക് മുമ്പാകെ വ്യക്തമാക്കിയത്. പ്രായമായ മാതാപിതാക്കളും ആറു വയസ്സായ കുഞ്ഞുമുണ്ട്. അമ്മ ആസ്തമാരോഗിയാണ്. രണ്ടുവര്‍ഷമായി കുഞ്ഞിനെ കണ്ടിട്ടില്ല. മാത്രമല്ല തന്റെ ഭാര്യയെ കേസില്‍ വിസ്തരിക്കാന്‍ അവസരം നല്‍കണമെന്നും നിനോ മാത്യു ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം ജഡ്ജി നിരാകരിച്ചു.

താന്‍ കൊലപാതകങ്ങള്‍ക്ക് കൂട്ടുനിന്നിട്ടില്ലെന്നായിരുന്നു അനുശാന്തിയുടെ വാദം. ആരെയും ഉപദ്രവിക്കാന്‍ താന്‍ സഹായിച്ചിട്ടില്ല. തന്റെ കുഞ്ഞിനെ കൊന്ന അമ്മയായി തന്നെ വിധിക്കരുതെന്നും അനുശാന്തി പറഞ്ഞു.

ക്രൂരമായ കൊലപാതകങ്ങളാണ് നടന്നതെന്നും അതിനാല്‍ പ്രതികള്‍ യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ ചൂണ്ടിക്കാട്ടി. ഒരിക്കലും രക്ഷപ്പെടരുതെന്ന ലക്ഷ്യത്തോടെ ഓമനയെയും സ്വസ്തികയെയും ക്രൂരമായി തലയ്‌ക്കടിച്ച് കഴുത്തുവെട്ടിയാണ് കൊലപ്പെടുത്തിയത്. അന്വേഷണം വഴിതെറ്റിക്കാന്‍ ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്തു. കേട്ടുകേള്‍വി പോലുമില്ലാത്ത സംഭവമാണിത്. കാമപൂര്‍ത്തീകരണത്തിനായി സമൂഹമനസ്സാക്ഷിയെ ഞെട്ടിച്ച അരുംകൊലകളാണ് നടന്നിരിക്കുന്നത്. ഇരട്ടക്കൊലയ്‌ക്കുശേഷം മൂന്നാമത്തെ കൊലയ്‌ക്ക് ഒന്നാംപ്രതി കാത്തുനിന്നു. ഒരുമിച്ചു ജീവിക്കാനായി 2013 മുതല്‍ നിനോമാത്യുവും അനുശാന്തിയും ഗൂഢാലോചന നടത്തിവരികയായിരുന്നു. ഇതിന്റെ സാഹചര്യത്തെളിവുകള്‍ കോടതി പരിശോധിച്ച് തീര്‍പ്പു കല്‍പ്പിച്ചിട്ടുണ്ട്. 2014 മാര്‍ച്ച് ഒമ്പതിന് ഇരുവരും കൈമാറിയ മൊബൈല്‍ സന്ദേശങ്ങള്‍ വ്യക്തമായ തെളിവാണ്. രണ്ടു പ്രതികള്‍ക്കും കൃത്യത്തില്‍ ഒരുപോലെ പങ്കുണ്ട്. അതിനാല്‍ രണ്ടുപേര്‍ക്കും വധശിക്ഷ നല്‍കണമെന്നും പ്രോസിക്യൂട്ടര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ സാഹചര്യത്തെളിവുകള്‍ മാത്രം വച്ച് പ്രതികള്‍ക്ക് വധശിക്ഷ നല്‍കരുതെന്ന് പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. സംഭവത്തില്‍ ദൃക്‌സാക്ഷികളില്ല. അതിനാല്‍ തന്നെ വധശിക്ഷയ്‌ക്ക് ഇവിടെ പ്രസക്തിയില്ല. രണ്ടാംപ്രതി അനുശാന്തി ഗൂഢാലോചനയില്‍ പങ്കാളിയില്ല. അതിനാല്‍ ഇരുവര്‍ക്കും വധശിക്ഷ നല്‍കരുതെന്നും അവര്‍ വാദിച്ചു. വധശിക്ഷ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം അഭിഭാഷകര്‍ സമര്‍പ്പിച്ച പെറ്റീഷന്‍ കോടതി തള്ളി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജ് ഷെര്‍സിയാണ് പ്രതികള്‍ കുറ്റം ചെയ്‌തെന്ന് സംശയാതീതമായി തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞെന്ന് വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ വി.എസ്. വിനീത്കുമാറും ഒന്നാംപ്രതി നിനോ മാത്യുവിന് വേണ്ടി അഡ്വ ശാസ്തമംഗലം അജിത്കുമാറും രണ്ടാംപ്രതി അനുശാന്തിക്കു വേണ്ടി അഡ്വ മുരുക്കുംപുഴ വിജയകുമാരന്‍നായരും ഹാജരായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബാബരി മസ്ജിദ് അന്വേഷണ കമ്മിഷൻ അധ്യക്ഷനായിരുന്ന ജസ്റ്റിസ് എം.എസ്. ലിബർഹാൻ അന്തരിച്ചു

India

ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്തത് 6 വകുപ്പുകൾ പ്രകാരം, പ്രതിഷേധവുമായി ഡിഎംകെ

India

വിഡ്ഢികളുടെ കൂട്ടം, എന്തും നേരിടാൻ തയാർ; അറസ്റ്റ് കാവേരി വിഷയത്തിൽ ജനശ്രദ്ധ തിരിക്കാൻ, കോടതികൾ തീരുമാനിക്കട്ടെയെന്നും ഉദയനിധി സ്റ്റാലിൻ

World

പാകിസ്ഥാനിൽ പരിഭ്രാന്തി: അജ്ഞാതരായ തോക്കുധാരികൾ കൊന്നുതള്ളിയത് 30-ലധികം ഭീകരരെ, പരസ്യമായി സമ്മതിച്ച് ലഷ്കർ കമാൻഡർ

India

നടി തൃഷയ്‌ക്കെതിരെ വിവാദ പരാമർശം; ഡിഎംകെ നേതാവ് ഉദയനിധി സ്റ്റാലിൻ പോലീസ് കസ്റ്റഡിയിൽ, വാഹനം തടഞ്ഞ് ഡിഎംകെ പ്രവർത്തകർ

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളി; പ്രളയഭൂമിയില്‍ ഇടതു-വലതു രാഷ്‌ട്രീയക്കളി: അനൂപ് ആന്റണി

അടുത്ത മൂന്ന് മണിക്കൂറിൽ മൂന്ന് ജില്ലകളിൽ അതിശക്തമായ മഴയ്‌ക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഓറഞ്ച് അലർട്ട്

ശ്രീലങ്കന്‍ പര്യടനം: പേസര്‍ ആഖിബ് നബി ടീമില്‍;ആദ്യ അവസരം ബുംറയുടെ പരിക്കിനെ തുടര്‍ന്ന്

നടി തൃഷയ്‌ക്കെതിരെ ദ്വയാർത്ഥ പ്രയോഗം; ഉദയനിധി സ്റ്റാലിനെതിരെ പ്രതിഷേധം കനക്കുന്നു, ദേശീയ വനിതാ കമ്മിഷനിൽ പരാതി നൽകി ടിവികെ

‘അണ്ടർ റിവ്യൂ’; ഭാരതത്തിലടക്കം മുന്നറിയിപ്പില്ലാതെ അക്കൗണ്ടുകൾ പൂട്ടി വാട്‌സ്ആപ്പ്

അവര്‍ അങ്ങനെ ഒന്നിക്കുകയാണ്… റോണോയും പങ്കാളിയും വിവാഹിതരാകുന്നു

ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധം ശക്തം; കുനാൽ കാമ്രയുടെ ബെംഗളൂരു ഷോകൾക്ക് വേദിമാറ്റി

മക്കളെ സ്വകാര്യ സ്കൂളുകളിൽ ചേർക്കുന്നവർ പ്രിയദർശിനി ബസിൽ തള്ളിക്കയറുന്നു; വിവാദ പരാമർശവുമായി ഗതാഗത മന്ത്രി

ആത്മാനന്ദമരുളുന്ന അധ്യാത്മരാമായണം

പ്രായോപവേശത്തിനൊരുങ്ങിയ വാനരന്മാര്‍ക്കരികെ സമ്പാതി

ചിത്രരാമായണം 18: സമ്പാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.