കണ്ണൂര്‍: ശ്രീകണ്ഠപുരം കോട്ടൂര്‍ പൊതുജന വായനശാലയിലെ കവിതാ ഭാസ്‌കരന്‍ ജില്ലയിലെ മികച്ച വനിതാ വായനക്കാരി. കരിവെള്ളൂര്‍ വടക്കേ മണക്കാട് രക്തസാക്ഷി വായനശാലയിലെ വി.പി.പ്രമിത, പുത്തൂര്‍ ഏറ്റുകുടുക്ക പുന്നക്കോടന്‍ സ്മാരക വായനശാലയിലെ വി.പി.ശബ്‌ന എന്നിവര്‍ യഥാക്രമം രണ്ടും മൂന്നും സ്ഥാനം നേടി. ഗ്രന്ഥശാലാ സംഘമാണ് വനിതകള്‍ക്ക് വേണ്ടി വായനാമല്‍സരം സംഘടിപ്പിച്ചത്.
നാല് ലക്ഷത്തോളം പേര്‍ പങ്കാളികളായതാണ് ജില്ലയിലെ വനിതാ വായനാമല്‍സരം. പ്രാഥമിക മല്‍സരത്തില്‍ 1 ലക്ഷം വീടുകളില്‍ ഓപ്പണ്‍ ചോദ്യം വിതരണം ചെയ്തു. തുടര്‍ന്ന് വായനശാലകളില്‍ നിന്ന് 3 പേരെ വീതം തെരഞ്ഞെടുത്ത് രണ്ടായിരത്തിഅഞ്ഞൂറോളം പേര്‍ പങ്കെടുത്ത് 10 മേഖലാ മല്‍സരവും ഇരുനൂറോളം പേര്‍ പങ്കെടുത്ത് ജില്ലാ മല്‍സരവും നടത്തി. ക്വിസ് മല്‍സരം, ഫോട്ടോ ക്വിസ്, വായനാനുഭവം, ഊര്‍ജസംരക്ഷണത്തെക്കുറിച്ചുള്ള പ്രൊജക്ട് തയ്യാറാക്കല്‍ എന്നീ ഘട്ടങ്ങളിലൂടെയാണ് മല്‍സരം നടന്നത്.
















