പിലാത്തറ: കടന്നപ്പള്ളി പടിഞ്ഞാറെക്കര പെരിയാട്ട് ചാമുണ്ടി ക്ഷേത്രത്തില്‍ തീച്ചാമുണ്ഡി കെട്ടിയാടിയ നീലേശ്വരത്തെ എന്‍.കെ.രാജേഷിനെ പട്ടും വളയും നല്‍കി ആചാരപ്പെടുത്തി. ക്ഷേത്രസന്നിധിയില്‍ നടന്ന ചടങ്ങില്‍ രാജാധികാരി കുഞ്ഞിമംഗലത്ത് മനയില്‍ രധാകൃഷ്ണന്‍ തിരുമുമ്പ് ആചാര വള നല്‍കി പെരുവണ്ണാന്‍ സ്ഥാനപ്പേര് വിളിച്ചു. ക്ഷേത്രത്തില്‍ അരനൂറ്റാണ്ടിന് ശേഷമാണ് തീച്ചാമുണ്ഡി തെയ്യം അരങ്ങേറിയത്.
















