Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തെരഞ്ഞെടുപ്പ് പ്രചരണം ശക്തമായി വേനല്‍ച്ചൂടില്‍ വെന്തുരുകി സ്ഥാനാര്‍ത്ഥികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 10:30 pm IST
inKannur

കണ്ണൂര്‍: ജില്ലയിലെ 11 നിയമസഭാ മണ്ഡലങ്ങളിലും തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമായി. കടുത്ത വേനല്‍ച്ചൂടില്‍ വെന്തുരുകിയാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടി പ്രവര്‍ത്തകരും നേതാക്കളും വോട്ടുതേടുന്നത്. ഇടത്-വലത് മുന്നണി സ്ഥാനാര്‍ത്ഥികളേക്കാളും പ്രചാരണ രംഗത്ത് സജീവമായിരുന്ന ബിജെപിയുടെ നേതൃത്വത്തിലുളള എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ മണ്ഡലങ്ങളില്‍ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി രണ്ടാംഘട്ട പ്രചരണ പരിപാടികള്‍ ആരംഭിച്ചു കഴിഞ്ഞു. പ്രചാരണ രംഗത്തെ ബിജെപി മുന്നണിയുടെ മുന്നേറ്റം സിപിഎമ്മിനേയും കോണ്‍ഗ്രസിനേയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ യുഡിഎഫ് സര്‍ക്കാറിന്റെ അഴിമതിയും വികസനവിരുദ്ധ നിലപാടുകളും കേന്ദ്ര സര്‍ക്കാറിന്റെ കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ ഭരണനേട്ടങ്ങളും പശ്ചിമബംഗാളില്‍ ഒന്നിച്ച് മത്സരിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും കേരളത്തില്‍ പരസ്പരം മത്സരിക്കുന്നതിലെ പൊളളത്തരങ്ങള്‍ തുറന്നു കാണിച്ചുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വോട്ടുതേടുന്നത്. കഴിഞ്ഞ കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി കേന്ദ്രത്തിലും സംസ്ഥാനത്തും ബിജെപിക്കും മുന്നണിയിലെ മുഖ്യഘടകകക്ഷിയായ ബിഡിജെഎസിനും ഉണ്ടായിട്ടുളള വര്‍ദ്ധിച്ച സ്വീകാര്യത ജില്ലയിലും എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ക്ക് ശക്തമായ മുന്നേറ്റമുണ്ടാക്കാന്‍ സഹായകമാകുമെന്ന ഉറച്ച വിശ്വാസത്തിലാണ് എന്‍ഡിഎ നേതൃത്വം. സിപിഎം കേന്ദ്രങ്ങളില്‍ ബിഡിജെഎസിനുളള ജനപിന്തുണയും മുന്നണിക്ക് ഗുണകരമാകുമെന്ന കണക്കുകൂട്ടലിലാണ് മുന്നണി. മുന്നണി സ്ഥാനാര്‍ത്ഥികള്‍ക്ക് കണ്ണൂരിലെ കമ്മ്യൂണിസ്റ്റ് കോട്ടകളെന്നറിയപ്പെടുന്ന ഗ്രാമങ്ങളില്‍പ്പോലും വന്‍ സ്വീകരണമാണ് പ്രചാരണത്തിനിടയില്‍ ലഭിക്കുന്നത്. ജില്ലയില്‍ കാലങ്ങളായി കൊലപാതകവും അക്രമങ്ങളും നടത്തി ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ട സിപിഎം കൊലപാതക കേസില്‍പ്പെട്ട് ജില്ലാ സെക്രട്ടറിയുള്‍പ്പെടെ ജില്ലക്ക് പുറത്തേക്ക് നാടുകടത്തപ്പെട്ടത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ്, കൂടാതെ ജില്ലയിലെ വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച എംഎല്‍എമാര്‍ മണ്ഡലത്തിന്റെ വികസനത്തിനു വേണ്ടി ഒന്നും ചെയ്തില്ലെന്ന പരാതിയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ഘട്ടത്തില്‍ സിപിഎമ്മിനകത്തും എല്‍ഡിഎഫിലും ഉണ്ടായ പൊട്ടലും ചീറ്റലുകളും തിരിച്ചടിയാകുമെന്ന ഭയവും എല്‍ഡിഎഫ്, സിപിഎം നേതൃത്വങ്ങള്‍ക്കുണ്ട്.

യുഡിഎഫിലാകട്ടെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം സംബന്ധിച്ച അസ്വാരസ്യങ്ങള്‍ ഇപ്പോഴും അവസാനിക്കാത്ത സ്ഥിതിയാണ്. ഘടകകക്ഷികള്‍ക്കിടയിലെ മുറുമുറുപ്പും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ചുളള തര്‍ക്കങ്ങളും ഗ്രൂപ്പ് വൈര്യവും തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ജില്ലയില്‍ മൊത്തത്തില്‍ ബാധിക്കുന്ന സ്ഥിതിയാണ്.

മേട സംക്രമമായ ഇന്നും വിഷുനാളായ നാളെയും സ്ഥാനാര്‍ത്ഥികള്‍ മിക്കവരും സ്വന്തം വീടുകളിലും ബന്ധുമിത്രാദികളുടേയും കൂടെയാവും ചെലവഴിക്കുക. അതുകൊണ്ടുതന്നെ ദിവസങ്ങള്‍ക്ക് മുമ്പേ പ്രചാരണത്തിനിറങ്ങിയ സ്ഥാനാര്‍ത്ഥികള്‍ക്ക് ചുരുങ്ങിയത് ഒരു ദിവസമെങ്കിലും വിശ്രമിക്കാനുളള അവസരം ഒരുങ്ങും.

ജില്ലയില്‍ ശക്തമായ ത്രികോണ മത്സരം നടക്കുന്ന കൂത്തുപറമ്പ്, തലശ്ശേരി, പേരാവൂര്‍, കണ്ണൂര്‍ ഉള്‍പ്പടെയുളള മണ്ഡലങ്ങളിലെല്ലാം പരമാവധി വോട്ടുകള്‍ നേടാനുളള തിരക്കിലാണ് മൂന്ന് മുന്നണികളുടേയും സ്ഥാനാര്‍ത്ഥികളും നേതാക്കളും പ്രവര്‍ത്തകരും. കുടുംബ യോഗങ്ങള്‍ സംഘടിപ്പിച്ചും മറ്റ് പലതരത്തിലുളള പ്രചരണങ്ങള്‍ സംഘടിപ്പിച്ചും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും എല്ലാ മണ്ഡലങ്ങളിലും സജീവമാണ്. വിഷു ആഘോഷങ്ങള്‍ കൊടിയിറങ്ങുകയും തെരഞ്ഞെടുപ്പ് തീയ്യതി അടുത്തുവരികയും ചെയ്യുന്നതോടെ വരും ദിവസങ്ങളില്‍ പ്രചരണരംഗം കൂടുതല്‍ കൊഴുക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘സംശയം എന്നത് തെളിവാവില്ല’, രാഹുല്‍ ഗാന്ധിയെ തള്ളി: തിരഞ്ഞെടുപ്പ് കമ്മീഷനെ പിന്തുണച്ച് 124 മുൻ ഉദ്യോഗസ്ഥരുടെ തുറന്ന കത്ത്

Kerala

മൂന്നേമുക്കാല്‍ മണിക്കൂര്‍ പിണറായിയെ ചുറ്റിച്ചത്രേ ; അന്ന് തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ ചുറ്റിച്ചത് സുരേന്ദ്രന്‍ മറന്നാലും അയ്യപ്പന്‍ മറക്കൂല

World

ഇന്ത്യൻ വംശജക്ക് സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചത് ട്രംപിന് അത്ര സുഖിച്ചിട്ടില്ല: ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ച തന്നെ ഒഴിവാക്കിയെന്ന് വിമർശനം

India

ദല്‍ഹി കലാപക്കേസ്: താഹിര്‍ ഹുസൈനെതിരെ പ്രേരണ കുറ്റം മാത്രം, ഏഴ് കൂട്ടുപ്രതികള വെറുതെ വിട്ടു

Kerala

അച്ഛനെ അവസാനമായി ഒരുനോക്കുകാണാന്‍ ജിഷയെ പൊലീസ് എത്തിച്ചത് വന്‍ സുരക്ഷാ വലയത്തില്‍

പുതിയ വാര്‍ത്തകള്‍

പ്രതിപക്ഷ നേതാക്കളെ തടഞ്ഞതിനെതിരായ ഹര്‍ജികള്‍ കേള്‍ക്കാന്‍ സുപ്രീം കോടതി ഞായറാഴ്ച പ്രത്യേക സിറ്റിംഗ് നടത്തുന്നു

റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്‌ട്ര വിമാനത്താവളത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : വ്യോമഗതാഗതം നിർത്തിവച്ചു , പ്രവാസികൾ ജാഗ്രത പാലിക്കണം

പോലീസ് തടഞ്ഞുവച്ചതിനെതിരെ നിലനില്‍ക്കാത്ത ഹര്‍ജിയുമായി രത്ന സിംഗ്, കോടതി കൈയോടെ തളളി

പിണറായിയെ വിട്ടയച്ചു, പൊലീസിനെതിരെ വിമര്‍ശനവുമായി പിണറായി, ‘ രക്ഷാപ്രവര്‍ത്തനം’ ഓര്‍മ്മയുണ്ടോ എന്ന് ചോദ്യം

“രാജ്യം തെരുവുകളിൽ നിന്നല്ല, പാർലമെന്റിൽ നിന്നായിരിക്കും ഭരിക്കേണ്ടത് “: സിജെപി പ്രതിഷേധങ്ങൾക്കിടയിൽ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് രവിശങ്കർ പ്രസാദ്

പ്രകാശ് രാജിന്റെ പഴയ പോരാളികള്‍ നാലുവഴിക്കായി..മോദിയെ വെല്ലുവിളിച്ചവര്‍ ഇന്ന് ചിത്രത്തിലില്ല; ഇന്ന് സിജെപിക്കാരെ കൂട്ടുപിടിച്ച് പ്രകാശ് രാജ്

കഞ്ചാവ് കേസില്‍ പ്രതിയായി പൊലീസില്‍ നിന്ന് പുറത്താക്കപ്പെട്ടയാള്‍ വീണ്ടും കഞ്ചാവുമായി പിടിയില്‍

മെഡിക്കല്‍ പിജി സീറ്റ് വാഗ്ദാനം ചെയ്ത് 95 ലക്ഷം രൂപ തട്ടിയ കേസില്‍ ‘ ‘ജീന്‍ മൈന്‍ഡ്സ്’ ഉടമ അറസ്റ്റില്‍

അസമില്‍ നഗോണ്‍ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച് ദേബാശിശ് ശര്‍മ്മയ്ക്കൊപ്പം അസം മുഖ്യമന്ത്രി ഹിമന്ത ശര്‍മ്മ (ഇടത്ത്) രാഹുല്‍ ഗാന്ധി വിശ്വസ്തനായ ഗൗരവ് ഗൊഗോയിക്കൊപ്പം (വലത്ത്)

അസമിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാമതായി, രാഹുലിന്റെ കൂട്ടുകാരന്‍ ഗൗരവ് ഗൊഗോയിയെ പുറത്താക്കണമെന്ന ആവശ്യം ശക്തം

നേപ്പാൾ കലാപകാരികൾ ധരിച്ച ‘ജോളി റോജർ’ ടീ-ഷർട്ടുമായി നേഹ ബോറ ; പ്രതിഷേധക്കാർ ഓടിയത് മസ്ജിദിനടുത്തേയ്‌ക്ക് ; നിർണ്ണായക വിവരങ്ങൾ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.