ഇരിട്ടി: വിഷുവായിട്ടും വേതനം ലഭിക്കാഞ്ഞതില്‍ പ്രതിഷേധിച്ച് സംയുക്ത യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ അംഗന്‍വാടി വര്‍ക്കര്‍മാര്‍ ഇരിട്ടി ബ്ലോക്ക് ഐസിഡിഎസ് ഓഫീസ് ഉപരോധിച്ചു. ഉപരോധത്തിന് എം.ശാന്ത, എ.ആര്‍.ഉഷാകുമാരി, ജാന്‍സി ജോസഫ്, ഡെയ്‌സി ആന്ട്രൂസ്, രജനി പായം എന്നിവര്‍ നേതൃത്വം നല്‍കി. ഇരിട്ടി ബ്ലോക്ക് ഐസിഡിഎസിന് കീഴിലെ നൂറ്റി ഇരുപത്തി അഞ്ചോളം അംഗന്‍വാടികളിലെ വര്‍ക്കര്‍മാര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു.
















