Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

അമ്പലപ്പുഴയില്‍ വിധിയെഴുതുക അടിയൊഴുക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2016, 07:43 pm IST
in Alappuzha

ആലപ്പുഴ: പാല്‍പ്പായസത്തിന്റെ നാടായ അമ്പലപ്പുഴയില്‍ നടക്കുന്നത് ശക്തമായ ത്രികോണ മത്സരം. അച്യുതാനന്ദന്റെ സ്വന്തം നാട്ടില്‍ അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ സ്വാധീനം അളക്കുന്ന പോരാട്ടമാണ് ഇത്തവണ നടക്കുന്നത്. അച്യുതാനന്ദനെ അധിക്ഷേപിച്ചവര്‍ക്ക് തിരിച്ചടി ലഭിക്കുമോ, അതോ വിഎസിന്റെ സ്വാധീനം എന്ന് പറയുന്നത് ഊതിവീര്‍പ്പിച്ച വെറും സോപ്പുകുമിള മാത്രമാണോ ?. ഉത്തരം ലഭിക്കാന്‍ അടുത്ത മാസം 19 വരെ കാത്തിരിക്കണം. അടിസ്ഥാന ജനവിഭാഗങ്ങളെ തഴഞ്ഞ് വന്‍ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതും, വലിയ പ്രഖ്യാപനങ്ങള്‍ നടത്തുന്നതുമാണ് വികസനമെന്ന് കരുതുന്നവര്‍ക്കും, വര്‍ഗീയത മാത്രം മാനദണ്ഡമാക്കി സീറ്റ് വിഭജനം നടത്തിയവര്‍ക്കും, കുപ്രചരണങ്ങള്‍ നടത്തി വര്‍ഗീയ പ്രീണനം നടത്തുന്നവര്‍ക്കും ശക്തമായ താക്കീത് ഇത്തവണ ജനം നല്‍കുമെന്നാണ് വിലയിരുത്തല്‍.

തീരവാസികളോടുള്ള കടുത്ത അവഗണന, കാര്‍ഷിക മേഖലയുടെ തകര്‍ച്ച, മത്സ്യത്തൊഴിലാളികളുടെ ദുരിതം, നാടിന്റെ ജീവനാഡിയായ കാക്കാഴം കാപ്പിത്തോടിന്റെ പതിറ്റാണ്ടുകളായുള്ള ദുരവസ്ഥ, തകര്‍ന്ന റോഡുകള്‍ ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വിഷയങ്ങളാണ് തെരഞ്ഞെടുപ്പ് ചര്‍ച്ചയാകുന്നത്. ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റും, പുന്നപ്ര വടക്കു ഗ്രാമപഞ്ചായത്തംഗവുമായ എല്‍. പി. ജയചന്ദ്രനാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി. നിലവിലെ എംഎല്‍എ ജി. സുധാകരന്‍ എല്‍ഡിഎഫിനായി ഹാട്രിക് വിജയം തേടി ഇറങ്ങുന്നു. ജനതാദള്‍-യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെയ്‌ക്ക് പി. ഹാരീസാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി.

പറവൂര്‍ പെരുമ്പാറയില്‍ എല്‍. പി. ജയചന്ദ്രന്‍ ആര്‍എസ്എസിലൂടെയാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. പറവൂര്‍ ശാസ്താങ്കല്‍ ശാഖാ മുഖ്യശിക്ഷക്, പുന്നപ്ര മണ്ഡല്‍ കാര്യവാഹ്, താലൂക്ക് ശാരീരിക് ശിക്ഷണ്‍ പ്രമുഖ്, താലൂക്ക് സഹകാര്യവാഹ്, താലൂക്ക് കാര്യവാഹ്, ജില്ലാശാരീരിക് ശിക്ഷണ്‍ പ്രമുഖ്, ബിജെപി അമ്പലപ്പുഴ നിയോജക മണ്ഡലം സംഘടനാ സെക്രട്ടറി എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. നിലവില്‍ ബിജെപി നിയോജക മണ്ഡലം പ്രസിഡന്റും, പുന്നപ്ര വടക്ക് പഞ്ചായത്ത് അഞ്ചാം വാര്‍ഡംഗവുമാണ്. നിരവധി ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള ജയചന്ദ്രന്‍ മികച്ച സംഘാടകനുമാണ്. പറവൂര്‍ ഭഗവതിക്കല്‍ ക്ഷേത്രയോഗം പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടണ്ട്. റെഡ്‌ക്രോസ് ആജീവനാന്ത അംഗവുമാണ്.

പത്തുവര്‍ഷമായി എംഎല്‍എയായ ജി. സുധാകരന്‍ കഴിഞ്ഞ വിഎസ് സര്‍ക്കാരില്‍ ദേവസ്വം, സഹകരണ മന്ത്രിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എസ്എഫ്‌ഐയുടെ ആദ്യപ്രസിഡന്റായിരുന്ന സുധാകരന്‍ സിപിഎം ജില്ലാസെക്രട്ടറി ചുമതലയും വഹിച്ചിട്ടുണ്ട്. നിലവില്‍ സിപിഎം സംസ്ഥാന കമ്മറ്റിയംഗമാണ്. ആലപ്പുഴ നഗരസഭാ പ്രതിപക്ഷ നേതാവ്, ജില്ലാ കൗണ്‍സില്‍ പ്രസിഡന്റ്, കേരള സര്‍വകലാശാല സെനറ്റ് അംഗം തുടങ്ങിയ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഒന്‍പതോളം കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സിപിഎമ്മിലെ കടുത്ത വിഭാഗീയതയും, സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ജില്ലയില്‍ വിഎസ് പക്ഷക്കാരെ വെട്ടിനിരത്തിയതും ഒക്കെ ഇത്തവണത്തെ പ്രധാന ചര്‍ച്ചാവിഷയമാകുന്നതും നിരവധി വര്‍ഷങ്ങളായുള്ള മണ്ഡലത്തിലെ വികസന മുരടിപ്പും സുധാകരന് വെല്ലുവിളിയാണ്.

കേരള വിദ്യാര്‍ത്ഥി ജനത സംസ്ഥാന പ്രസിഡന്റ്, യുവജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകള്‍ വഹിച്ചിട്ടുള്ള ഷെയ്‌ക്ക് പി. ഹാരീസ് നിലവില്‍ ജനതാദള്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ്. കായംകുളം നഗരസഭാ ചെയര്‍മാന്‍, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡംഗം, കേരളാ ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ചെയര്‍മാന്‍, ഓയില്‍പാം ഇന്ത്യാ ലിമിറ്റഡ് ചെയര്‍മാന്‍ തുടങ്ങിയ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഡിസിസി പ്രസിഡന്റ് അടക്കമുള്ള പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ മത്സരിക്കാനുറച്ചിരുന്ന അമ്പലപ്പുഴയില്‍ ഏറെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവലാണ് ജനതാദളിന് സീറ്റ് ലഭിച്ചത്. കാലങ്ങളായി കോണ്‍ഗ്രസ് മത്സരിക്കുകയും പലതവണ വിജയിക്കുകയും ചെയ്തിട്ടുള്ള മണ്ഡലം ഘടക കക്ഷിക്ക് വിട്ടു നല്‍കേണ്ടി വന്നതിലെ പ്രതിഷേധം ഇപ്പോഴും കോണ്‍ഗ്രസ് അമികളിലും, നേതാക്കളിലും അവസാനിച്ചിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അഹമ്മദാബാദ് സ്‌ഫോടന കേസ്: 38 ഭീകരര്‍ക്ക് തൂക്കുകയര്‍, 49 പേരുടെയും ശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു

Kerala

കോഴിക്കോട്,വയനാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബുധനാഴ്ച അവധി

Sports

വ്യക്തിത്വ അവകാശങ്ങള്‍ സംരക്ഷിക്കണം: ക്രിക്കറ്റ് താരം അഭിഷേക് ശര്‍മ്മ ദല്‍ഹി ഹൈക്കോടതിയില്‍

India

നിയമസഭാ വിജയം ചോദ്യം ചെയ്ത് ഹര്‍ജി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്, മന്ത്രി ആധവ് അര്‍ജുന എന്നിവര്‍ക്ക് നോട്ടീസ്

India

പ്രചാരക് എന്ന നിലയിൽ എന്റെ ജീവിതം 45 വർഷം നീണ്ടുനിൽക്കുന്നു ; തുറന്ന പുസ്തകമാണ് ഈ ജീവിതം , സത്യം പുറത്ത് വരും ; ചമ്പത് റായ്

പുതിയ വാര്‍ത്തകള്‍

മണ്ണിടിച്ചില്‍ ദുരന്തത്തിന്റെ എല്ലാ ഉത്തരവാദിത്വവും കൊങ്കണ്‍ റെയില്‍വേയ്‌ക്ക് : മന്ത്രി പി കെ ബഷീര്‍

രാമക്ഷേത്ര സംഭാവനമോഷണം: പ്രിയങ്കഗാന്ധിയ്‌ക്കും അരവിന്ദ് കെജ്രിവാളിനും മിണ്ടാട്ടം മുട്ടി;മോഷണത്തിന് കരുക്കള‍് നീക്കിയ യഥാര്‍ത്ഥ വില്ലന്‍ വലയില്‍ വീണോ?

ഇന്ത്യൻ മഹാസമുദ്രത്തിൽ ഹോർമുസ് കടലിടുക്കിന് ബദൽ ; ഇന്ത്യയും ഇന്തോനേഷ്യയും കൈകോർക്കുന്നു : ഇവിഎമ്മുകൾ നിർമ്മിക്കാനും ഇന്ത്യയുടെ സഹായം

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

ഖമേനി ശവസംസ്കാരം: യുഎസ് ഭീഷണി മൂലം 13 രാജ്യങ്ങൾ വിട്ടുനിന്നിട്ടും ഉടനീളം പങ്കെടുത്ത ഇന്ത്യയ്‌ക്ക് നന്ദി പറഞ്ഞ് ഇറാൻ

ചൈനയ്‌ക്ക് ചുറ്റും ഇന്ത്യയുടെ ബ്രഹ്മോസ് കുടുക്ക് : ഫിലിപ്പീൻസും , വിയറ്റ്നാമും , ഇന്തോനേഷ്യയും ഒരുമിച്ച് ബ്രഹ്മോസ് തൊടുത്താൽ ചൈന ഭൂപടത്തിൽ ഉണ്ടാകുമോ ?

മണ്ണിടിച്ചില്‍ ദുരന്തം വേദനാജനകം, ഉത്തരവാദിത്തം കരാറുകാരനില്‍ കെട്ടിവെച്ച് സര്‍ക്കാരിന് കൈകഴുകാനില്ല- രാജീവ് ചന്ദ്രശേഖര്‍

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

അത്യപൂര്‍വമായി ചില പിഴവുകള്‍ ഉണ്ടായേക്കാം, പിഴവുകളെ മാധ്യമങ്ങള്‍ പര്‍വതീകരിച്ച് കാട്ടരുത്-പി എസ് സി

ഏകപത്നീവ്രതക്കാരന്‍…ഞാൻ ഒരിക്കലും എന്റെ ഭാര്യയെ വഞ്ചിക്കില്ല: നടന്‍ മാധവന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.