കണ്ണൂര്‍: കൊല്ലം പരവൂര്‍ ക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിന്റെയും വിഷു ആഘോഷത്തിന്റെയും പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലാ ക്രൈം സ്റ്റോപ്പര്‍ മുഖാന്തിരം ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പാനൂര്‍ എസ്‌ഐ രാജീവന്‍ വലിയവളപ്പിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 904 കിലോഗ്രാം പടക്കങ്ങള്‍ പാനൂര്‍ സിന്‍സി ഫയര്‍ വര്‍ക്‌സില്‍ നിന്നും പിടിച്ചെടുത്തു. കടയുടമക്കെതിരെ കേസെടുത്തു.
കൂത്തുപറമ്പ് എസ്‌ഐ കെ.ജെ.വിനോയിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 965 കിലോഗ്രാം പടക്കങ്ങള്‍ കൂത്തുപറമ്പ് പൊന്നു ഫയര്‍ വര്‍ക്‌സില്‍ നിന്നും പിടിച്ചെടുത്തു. സംഭവത്തിലും കടയുടമക്കെതിരെ കേസെടുത്തു.
















