തലശ്ശേരി: എന്‍ഡിഎ സ്ഥാനാര്‍ത്ഥി വി.കെ.സജീവന്‍ മഞ്ഞോടി ബസാറില്‍ വോട്ടഭ്യര്‍ത്ഥിച്ച് പ്രചാരണം നടത്തി. മഞ്ഞോടി ഇന്ദിരാഗാന്ധി ഹോസ്പിറ്റല്‍, മറ്റു സ്ഥാപനങ്ങള്‍, കടകള്‍ എന്നിവിടങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ക്കണ്ടാണ് പ്രചരണം നടത്തിയത് പരമാവധി വോട്ടര്‍മാരെ നേരില്‍ കണ്ടുകൊണ്ടുള്ള പ്രചരണത്തോടൊപ്പം വരും ദിവസങ്ങളില്‍ പ്രധാന കവലകളില്‍ റോഡ് ഷോയും നടക്കും
ബിജെപി ദേശീയ കൗണ്‍സിലംഗം എ.പി.പത്മിനി ടീച്ചര്‍, കൗണ്‍സിലര്‍ ഗോപിനാഥ്, രാജേഷ് പെരുന്താറ്റില്‍, ശ്രീജേഷ് കല്ലായിത്തെരു, മഹിളാമോര്‍ച്ച നേതാക്കളായ സ്മിത ജയമോഹന്‍, ലസിത പാലക്കല്‍, രാഖി രാജീവ് തുടങ്ങിയവര്‍ സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.
















