Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാഗ്ദാനങ്ങളുമായി ഇടതുംവലതും കുടിവെള്ളം കുട്ടനാട്ടുകാര്‍ക്ക് ഇന്നും അന്യം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 5, 2016, 09:16 pm IST
inAlappuzha

കുട്ടനാട്: മാറിമാറി മണ്ഡലത്തെ പ്രതിനിധീകരിച്ച ജനപ്രതിനിധികളുടെ വാഗ്ദാനങ്ങള്‍ ജലരേഖയായി. കുടിക്കാന്‍ വെള്ളമില്ലാതെ കുട്ടനാട്ടുകാര്‍ നെട്ടോട്ടത്തില്‍. എവിടെ നോക്കിയാലും വെള്ളം ആവശ്യത്തിനുണ്ടെങ്കിലും കുടിക്കാന്‍ വെള്ളമില്ലെന്നതാണ് കുട്ടനാട്ടുകാരുടെ ഗതികേട്. ദീര്‍ഘവീക്ഷണത്തോടെയുള്ള നടപടികള്‍ എടുക്കാത്തതാണ് ജലവിതരണം വൈകുന്നതിന്റെ പ്രധാന കാരണം. പതിറ്റാണ്ടുകള്‍ക്കു മുമ്പ് നദികള്‍, തോടുകള്‍, കിണറുകള്‍ എന്നിവയെയായിരുന്നു കുട്ടനാട്ടുകാര്‍ കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്നത്.

ഈ ജലസ്രോതസുകള്‍ കീടനാശിനികളാലും മറ്റും മലിനമായതോടെ പിന്നീട് വാട്ടര്‍അതോറിറ്റി വക കുടിവെള്ളത്തിനെയാണ് കുട്ടനാട്ടുകാര്‍ ആശ്രയിക്കുന്നത്. മിക്ക പ്രദേശങ്ങളിലും വാട്ടര്‍ അതോറിറ്റി വക കുടിവെള്ളം കിട്ടുന്നില്ല എന്നതാണ് സത്യം. 17, 885 ഹൗസ് കണക്ഷനുകളും 3488 പൊതുടാപ്പുകളുമാണ് കുട്ടനാട്ടിലുള്ളത്.

ഇവിടെയും കുടിവെള്ളമെത്തിക്കാന്‍ അതോറിറ്റിക്ക് കഴിയാത്ത അവസ്ഥയാണ്. ഗ്രാമപഞ്ചായത്തിന്റെ മേല്‍നോട്ടത്തില്‍ ജലസംഭരണികള്‍ ഉണ്ടെങ്കിലും ശേഷിക്കുറവുകളുള്ള മോട്ടറുകളും തുരുമ്പെടുത്ത പൈപ്പുകളും കാരണം എല്ലാ പ്രദേശത്തും വെള്ളം എത്താന്‍ ബുദ്ധിമുട്ടാണ്. ചിലയിടങ്ങളില്‍ മഴവെള്ള സംഭരണി ഉണ്ടെങ്കിലും വേനല്‍ കനത്തതോടെ അതിലും വെള്ളം ഇല്ലാത്ത അവസ്ഥയാണ്.

വേനല്‍ കനത്താല്‍ മുന്‍കാലങ്ങളില്‍ വാഹനങ്ങളിലും മറ്റുമായി വെള്ളമെത്തിക്കുമായിരുന്നു. ഇത്തവണ ഇതുകൂടാതെ 120 കിയോസ്‌കുകളും സ്ഥാപിച്ചിട്ടുണ്ട്. 3000 ലിറ്റര്‍ ശേഷി ഉള്ളവയാണ് ഓരോന്നും. പക്ഷെ ശുദ്ധജലം മാത്രമില്ല. ആലപ്പുഴ കുടിവള്ള പദ്ധതിയുടെ നിര്‍മാണവും പുരോഗമിക്കുകയാണ്. കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ഒന്നരമീറ്ററോളം വ്യാസമുള്ള പൈപ്പുകളാണ് റോഡ് പൊളിച്ചു സ്ഥാപിക്കുന്നത്. പദ്ധതിയുടെ ഗുണം പ്രദേശവാസികള്‍ക്ക് ലഭിക്കുന്നില്ല എന്നതാണ് വസ്തുത.

കുട്ടനാടിന്റെ കുടിവെള്ള പദ്ധതിയ്‌ക്ക് തുടക്കം കുറിയ്‌ക്കുന്നത് 1969ലാണ്. കറ്റോട് നിന്നും ജലം തിരുവല്ലയിലെത്തിച്ച് ശുദ്ധീകരിച്ച് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം. 28 ദശലക്ഷം ലിറ്റര്‍ ശുദ്ധീകരിച്ചപ്പോള്‍ 11 ദശലക്ഷം ലിറ്റര്‍ കുടിവെള്ളമാണ് കുട്ടനാടിന് ലഭിച്ചത്. ബാക്കിയുള്ള 17 ദശലക്ഷം ലിറ്റര്‍ ചങ്ങനാശേരി, തിരുവല്ല ഭാഗങ്ങളിലേക്ക് പോയി. ദിനംപ്രതി 25 ദശലക്ഷം ലിറ്റര്‍ ജലം കുട്ടനാട്ടുകാര്‍ക്ക് വേണം എന്നതാണ് കണക്ക്. 2001 ല്‍ കുട്ടനാടിനു മാത്രമായി ഒരു കുടിവെള്ള പ്ലാന്റ് നിര്‍മിക്കുന്നതിന് തീരുമാനമായി. ഇതിന്റെ അടിസ്ഥാനത്തിലാണ് നീരേറ്റുപുറം ജലശുദ്ധീകരണ ശാല പ്രാവര്‍ത്തികമായത്. ഇവിടെ 14 ദശലക്ഷം ലിറ്റര്‍ ജലമാണ് ലഭിക്കുന്നത്. ഒരു തുള്ളി ശുദ്ധജലത്തിനായി കുട്ടനാട്ടുകാര്‍ കേഴുമ്പോള്‍ മാറിമാറി പ്രതിനീധീകരിച്ച് കബളിപ്പിച്ച ഇടതുവലതു സ്ഥാനാര്‍ത്ഥികള്‍ വീണ്ടും കപട വാഗ്ദാനങ്ങളുമായി രംഗത്തെത്തി കഴിഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ഭാര്യ പോയത് എന്റെ കുഴപ്പം കൊണ്ടായിരിക്കും , സമാധാനം കൊടുക്കുന്നില്ല ഞാൻ ‘

Kerala

ഇടുക്കി പൂപ്പാറയിൽ കാട്ടാനയാക്രമണം; തലക്കുളം എസ്‌റ്റേറ്റിലെ തൊഴിലാളിക്ക് ദാരുണാന്ത്യം, കാട്ടാന ശല്യം സ്ഥിരമെന്ന് നാട്ടുകാർ

Kerala

ഹൃദ്രോഗം വന്ന് ആശുപത്രിയിൽ : സുകുമാര കുറുപ്പ് മരിച്ചു ? ; കണ്ടെത്തലുമായി കേരള പൊലീസ്

Kerala

തിരൂരിൽ ട്രെയിനിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; അസം സ്വദേശി അറസ്റ്റിൽ, പ്രതിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ എഎസ്ഐയുടെ തലയ്‌ക്കടിച്ചു

Kerala

കടം കയറി മുടിഞ്ഞ ഹിമാചലിലെ കോൺഗ്രസ് സർക്കാർ ജനങ്ങളെ പിഴിയാൻ ലോട്ടറി ടിക്കറ്റ് വീണ്ടും കൊണ്ടുവരുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിലുള്ളത് 53 മലയാളികള്‍; എല്ലാവരും സുരക്ഷിതര്‍, ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് നോര്‍ക്ക സിഇഒ

ഓണക്കാലത്ത് റെക്കോർഡ് മദ്യവിൽപന! ഉത്രാടം വരെ വിറ്റഴിച്ചത് 771 കോടിയിലധികം രൂപയുടെ മദ്യം

യഷിന്റെ ‘ടോക്‌സിക്’ നെഗറ്റീവ് കമന്റുകള്‍ക്കിടയിലും മുന്നേറ്റം; അവസാനം പണിയായി ചിത്രം ഇന്റര്‍നെറ്റില്‍

സഹായഹസ്തവുമായി വ്യോമസേന വിമാനം സി-130 ജെ നേപ്പാളിലെത്തി, ഭാരതത്തിന്റെ സഹായത്തിന് നന്ദി അറിയിച്ച് നേപ്പാള്‍ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയും

പ്രശസ്ത സാഹിത്യകാരൻ ടി.കെ.ഡി മുഴപ്പിലങ്ങാട് അന്തരിച്ചു

എ. ബാലകൃഷ്ണൻ; സംസ്കാരം 29ന് രാവിലെ 11ന് കന്യാകുമാരിയിൽ

ലോറികൾ കൂട്ടിയിടിച്ച് തീപിടിച്ച് ഡ്രൈവർക്ക് ദാരുണാന്ത്യം

പോലീസ് സംഘത്തിന് നേരെ ആക്രമണം; കാപ്പ പ്രതിയും സംഘവും പിടിയില്‍, രണ്ട് പോലീസുകാർക്ക് പരിക്ക്

ലാളിത്യവും സമർപ്പണവും നിറഞ്ഞ യഥാർത്ഥ കർമ്മയോഗി; ബാലകൃഷ്ണൻജിയുടെ നിര്യാണത്തിൽ അനുശോചിച്ച് ഗവർണർ

വിവേകാനന്ദ കേന്ദ്രം അഖിലേന്ത്യാ പ്രസിഡന്റ് എ. ബാലകൃഷ്ണൻജി അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.