തൊടുപുഴ: വര്‍ഷങ്ങളായി മൂടാതെ അപകടകെണിയായി കിടന്നിരുന്ന ഓടകള്‍ സ്ലാബ് ഇട്ട് മൂടി. തൊടുപുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന് മുന്‍വശത്തെ അമ്പലം റോഡിലെ ഓടയാണ് ഇന്നലെ രാവിലെ നന്നാക്കിയത്. അമ്പലം വാര്‍സ് കൗണ്‍സിലര്‍ ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലാണ് നിരവധി അപകടങ്ങള്‍ ഉണ്ടായിട്ടുള്ള ഓട മൂടിയത്. ശ്രീകൃഷ്ണ ലോഡ്ജിന് സമീപത്തെ ഓട പണി നടന്ന സമയത്ത് മൂടാതെ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ നിരവധി കാല്‍നടയാനക്കാരും വാഹനങ്ങളും അപകടത്തില്‍പ്പെടുന്നത് പതിവായിരുന്നു. വീതി കുറഞ്ഞ ഓട പുല്ല് പിടിച്ച് കിടന്നതിനാല്‍ യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടതിരുന്നതാണ് അപകടത്തിന് കാരണമായിരുന്നത്. ഇത്ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് കൗണ്‍സിലര്‍ അടിയന്തിര നടപടിയെടുത്തത്.തൊടുപുഴ ക്ഷേത്രത്തിലെ ഉത്സവം നാളെ ആരംഭിക്കാനിരിക്കെ പാത പൂര്‍ണ്ണ ഗതാഗത യോഗ്യമാക്കിയതില്‍ വിവിധ ഹൈന്ദവ സംഘടനകള്‍ കൗണ്‍സിലറെ അഭിനന്ദനം അറിയിച്ചു.
















