Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

അടൂര്‍ പ്രകാശ് കാട്ടുകള്ളന്‍: ശ്രീരാമന്‍ കൊയ്യോന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 1, 2016, 10:53 am IST
in Kollam

പുനലൂര്‍: മന്ത്രി അടൂര്‍ പ്രകാശ് കാട്ടുകള്ളനാണെന്ന് ആദിവാസി ദളിത് മുന്നേറ്റ സമിതി സംസ്ഥാന പ്രസിഡന്റ് ശ്രീരാമന്‍ കൊയ്യോന്‍. പുനലൂരില്‍ അരിപ്പാ ഭൂസമരസമിതിയുടെ നേതൃത്വത്തില്‍ നടന്ന താലൂക്ക് ഓഫീസ് ധര്‍ണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അര്‍ഹരായവര്‍ക്ക് മാത്രം ഭൂമി നല്‍കുകയെന്നതാണ് സമരസമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സമരസമിതിയിലെ പലര്‍ക്കും ഭൂമിയുണ്ടെന്ന് തെറ്റായ വിവരം ധരിപ്പിച്ച് ഭൂമി സ്വകാര്യ കുത്തകയ്‌ക്ക് കൈമാറ്റം ചെയ്യാനാണ് മന്ത്രി അടൂര്‍ പ്രകാശ് ശ്രമം നടത്തുന്നത്. അടൂര്‍ പ്രകാശ് പെരുംകള്ളനും കാട്ടുകള്ളനുമാണ്. കേരളത്തില്‍ ബിനാമികളുടെയും മറ്റും പേരില്‍ 22 ബാറുകളും നിരവധി പെട്രോള്‍ പമ്പുകളും ടൂറിസ്റ്റ് വില്ലകളും ഉള്ളതായും ഒരു പൊതുപ്രവര്‍ത്തന രംഗത്ത് നിന്നും ഒരാള്‍ ഇത്രയുമൊക്കെ എങ്ങനെ സമ്പാദിച്ചുവെന്ന അന്വേഷണമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അരിപ്പ ഭൂസമരത്തില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും ഭൂമിയുണ്ടെന്നു കണ്ടെത്തിയാല്‍ അന്ന് സമരം അവസാനിപ്പിക്കുമെന്നും ശരിയായ അന്വേഷണങ്ങളോട് തങ്ങള്‍ സഹകരിക്കുമെന്നും മറിച്ചുള്ള പ്രചാരണങ്ങള്‍ തീര്‍ത്തും തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അടൂര്‍ പ്രകാശ് ചെയ്ത എല്ലാ കാര്യങ്ങളും തന്റെ അറിവോടെയാണെന്ന് ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ ഇതിനൊക്കെ കൂട്ടുപിടിക്കുന്നത് ഉമ്മന്‍ചാണ്ടിയാണെന്നും പല സ്ഥലങ്ങളിലും റവന്യൂഭൂമി മതമേലധ്യക്ഷന്‍മാര്‍ക്ക് എഴുതി കൊടുക്കുന്നതായും ശ്രീരാമന്‍ കൊയ്യോന്‍ ചൂണ്ടിക്കാട്ടി. അരിപ്പയില്‍ ഭൂസമരക്കാര്‍ യാതൊരുവിധ കൈയേറ്റങ്ങളും നടത്തിയിട്ടില്ല. അയ്യന്‍കാളിയുടെയും അംബേദ്കറുടെയും ചിത്രങ്ങള്‍ ആലേഖനം ചെയ്ത ഷെഡ് മഴയത്ത് തകര്‍ന്നു വീണു. അത് പുനസ്ഥാപിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് കൈയേറ്റമാണെന്ന് വരുത്തി തീര്‍ക്കാന്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതായും അദ്ദേഹം പറഞ്ഞു. ദളിതനായ കലാഭവന്‍മണിയെ പലവിധത്തിലും ദ്രോഹിച്ചവര്‍ ഇന്ന് നാടുതോറും അനുസ്മരണ പരിപാടികള്‍ നടത്തുന്നു. അന്ന് കലാഭവന്‍ മണിക്ക് വേണ്ടി സംസാരിക്കാന്‍ സെന്‍കുമാര്‍ മാത്രമാണ് മുന്നോട്ട് വന്നത്. അരിപ്പയില്‍ കോണ്‍ഗ്രസും സിപിഎമ്മും തങ്ങളെ ആയുധങ്ങളായി അവഹേളിച്ചപ്പോഴും ഒരു നീതിപീഠവും തങ്ങള്‍ക്ക് തുണയായില്ല. നെല്‍വയല്‍ തണ്ണീര്‍ തടാകനിയമങ്ങള്‍ അട്ടിമറിച്ചും റവന്യൂ ഭൂമിയും, പാട്ടകാലവാധി കഴിഞ്ഞ തോട്ടം ഭൂമിയും വന്‍കിട മൂലധന ശക്തികള്‍ക്കും റിസോര്‍ട്ട് മാഫിയകള്‍ക്കും മറിച്ച് വിറ്റ് പൊതുജഖജനാവിനുണ്ടാക്കിയ ശതകോടികളുടെ നഷ്ടത്തിലൂടെ വന്‍സാമ്പത്തിക നേട്ടമുണ്ടാക്കിയ റവന്യൂമന്ത്രിയുടെയും കുടുംബാംഗങ്ങളുടെയും ഉറ്റവരെയും ബിനാമിയാക്കിയും സമ്പാദിച്ച കോടികളുടെ സ്വത്തുക്കളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും കൊയ്യോന്‍ ആവശ്യപ്പെട്ടു. എഡിഎംഎസ് ജില്ലാ പ്രസിഡന്റ് വി.രമേശന്റെ അദ്ധ്യക്ഷതയില്‍ സംസ്ഥാന നേതാക്കളായ പി.ജെ.ജോസഫ്, ടി.ശശി, സി.കെ.തങ്കപ്പന്‍, ജി.ചന്ദ്രശേഖരന്‍പിള്ള, ഷീലമ്മ, സാബു, ഗോപിമടക്ക എന്നിവര്‍ സംസാരിച്ചു. മാര്‍ച്ചിന് സതിയമ്മ രാജേന്ദ്രന്‍, ശാന്ത.കെ, സിന്ധുമനോജ്, സുലേഖ ബീവി എന്നീവര്‍ നേതൃത്വം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

Entertainment

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

India

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

India

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

പുതിയ വാര്‍ത്തകള്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

കനത്ത മഴയില്‍ വീട് നിലംപൊത്തി: കാഞ്ഞങ്ങാട് മൂന്നംഗ കുടുംബം രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.