Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മോഷണം കഴിഞ്ഞ് ഉറങ്ങിപ്പോയി; കള്ളന്‍ കയ്യോടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 09:17 pm IST
in Idukki

ഉപ്പുതറ: പശുപാറയിലെ ക്ഷേത്രത്തില്‍ മോഷണം നടത്തിയ തമിഴ്‌നാട് സ്വദേശി മണിക്കൂറുകള്‍ക്കകം പിടിയില്‍. വ്യാഴാഴ്‌ച്ച പുലര്‍ച്ചെയാണ് തമിഴ്‌നാട് സ്വദേശികളായ രണ്ടംഗ സംഘം പശുപാറ ആലാംപള്ളി എസ്റ്റേറ്റിലെ ഭദ്രകാളി ദേവീ ക്ഷേത്രത്തില്‍ മോഷണം നടത്തിയത്. മോഷണശേഷം മദ്യപിച്ച് ലക്ക്‌കെട്ട് വനത്തില്‍ കിടന്ന് ഉറങ്ങിപ്പോയ ഇരുവരെയും നാട്ടുകാര്‍ രാവിലെ കണ്ടെത്തുകയായിരുന്നു. പ്രതികളില്‍ ഒരാള്‍ ഓടി രക്ഷപെടാന്‍ ശ്രമിച്ചതാണ് നാട്ടുകാര്‍ക്ക് സംശയത്തിന് ഇടയാക്കിയത്. സംഘത്തിലെ ഒരാളെ ഇവര്‍ കയ്യോടെ പിടികൂടുകയായിരുന്നു. തമിഴ്‌നാട് തേവാരം ഡികെവി പള്ളിത്തെരുവ് സ്വദേശി കണ്ണന്‍ (37) ആണ് പിടിയിലായത്. ഇയാളുടെ സുഹൃത്തും തേനി സ്വദേശിയുമായ മഹേഷ് എന്ന് വിളിക്കുന്ന ഇമ്രാനാണ് ഓടി രക്ഷപെട്ടത്. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ പിന്നീട് പോലീസിന് കൈമാറുകയായിരുന്നു. രാത്രി 12 മണിയോടെയാണ് ഇരുവരും ക്ഷേത്രത്തില്‍ എത്തിയത്. കതക് പൊളിച്ച് ഉള്ളില്‍ കയറിയ സംഘം കാണിക്കവഞ്ചി തകര്‍ത്ത് 1000 ത്തോളം രൂപയും ചെറിയ രണ്ട് വിഗ്രഹങ്ങളും നാലരപവന്‍ തൂക്കം വരുന്ന 3 സ്വര്‍ണ്ണ താലിയുമാണ് മോഷ്ടിച്ചത്. പിടിയിലായ പ്രതിയുടെ പക്കല്‍ നിന്നും ക്ഷേത്രമോഷണത്തിന് ഉപയോഗിച്ച ഇരുമ്പ് ദണ്ഡ്, ആക്‌സോ ബ്ലേഡ്, സ്‌ക്രൂഡ്രൈവര്‍ എന്നിവയും കണ്ടെടുത്തു. ഇയാളുടെ പക്കല്‍ നിന്നും 610 രൂപയും രണ്ട് വിഗ്രഹങ്ങളും കണ്ടെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി വൈകി പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. അഡീഷണല്‍ എസ്‌ഐ രവിമോനാണ് കേസിന്റെ അന്വേഷണ ചുമതല.  കണ്ണനും ഇമ്രാനും നിരവധി മോഷണ കേസുകളില്‍ പ്രതികളാണെന്നാണ് വിവരം. രക്ഷപെട്ട പ്രതിക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി എസ്‌ഐ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സുകുമാരക്കുറുപ്പിനെ കണ്ടുവെന്ന് നഴ്സ്, : വന്നത് ജോഷി എന്ന പേരിലെന്ന് നഴ്‌സ് രത്നമ്മ; കേസ് ഡയറി വീണ്ടും തുറന്ന് പൊലീസ്

Football

എട്ട് ഗോളുകളോടെ ഗോള്‍‍ഡന്‍ ബൂട്ടിന് മുന്നില്‍ മെസ്സി; ഹാളണ്ടും എംബാപ്പെയും പിന്നാലെയുണ്ട്

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

പുതിയ വാര്‍ത്തകള്‍

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.