Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ബിജെപി നേതാവിന്റെ വീടിന് നേരെ സിപിഎം ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2016, 11:34 am IST
in Kollam

അഞ്ചല്‍: ബിജെപി നേതാവിന്റെ വീടിന് നേരെ സിപിഎം അക്രമണം. അഞ്ചല്‍ ഏറം വടക്കേവിള വീട്ടില്‍ എം.വേണുഗോപാലിന്റെ വീടാണ് കഴിഞ്ഞദിവസം രാത്രി സിപിഎം ഗുണ്ടകള്‍ എറിഞ്ഞുതകര്‍ത്തത്.

ബിജെപി അഞ്ചല്‍ പഞ്ചായത്ത് സമിതി വൈസ് പ്രസിഡന്റായിരുന്ന വേണുഗോപാല്‍ സിപിഎമ്മില്‍ നിന്നാണ് ബിജെപിയിലേക്ക് എത്തിച്ചേര്‍ന്നത്. മുന്‍ എസ്എഫ്‌ഐ ജില്ലാജോയിന്റ് സെക്രട്ടറിയും ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും ആയിരുന്നു. ഏറം പ്രദേശത്ത് കഴിഞ്ഞ കുറെ നാളുകളായി സിപിഎം നേതൃത്വം കരുതികൂട്ടി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണ്. ഇതില്‍ ഒടുവിലേത്തതാണ് കഴിഞ്ഞ ദിവസം നടന്ന വീടാക്രമണം.

വേണുഗോപാലും വൃദ്ധയായ അമ്മ മീനാക്ഷിയും മാത്രമാണ് വീട്ടില്‍ താമസിക്കുന്നത്. രാത്രി മാരാകായുധങ്ങളുമായി കടന്നെത്തിയ ഡിവൈഎഫ്‌ഐ ക്രിമിനലുകള്‍ ജനല്‍ഗ്ലാസുകള്‍ എറിഞ്ഞ് തകര്‍ക്കുകയും വധഭീഷണി മുഴക്കി മടങ്ങുകയുമായിരുന്നു. അക്രമികള്‍ കരുതിയിരുന്ന മുളകുപൊടി വീട്ടുമുറ്റത്ത് വിതറിയിരുന്നു. പാര്‍ട്ടിഗ്രാമമായ ഏറം പ്രദേശത്ത് കുറച്ചു നാളുകളായി സിപിഎം-ഡിവൈഎഫ്‌ഐ, സിഐടിയു പ്രവര്‍ത്തകരായ നിരവധിയാളുകള്‍ സംഘടന ഉപേക്ഷിച്ച് ബിജെപിയിലും അനുബന്ധ സംഘടനകളിലും ചേര്‍ന്നിരുന്നു.

ഇവിടെ പകല്‍ സിപിഎം പ്രവര്‍ത്തകരായി നടക്കുന്നവരില്‍ പലരും രാത്രികാലങ്ങളില്‍ പോപ്പുലര്‍ഫ്രണ്ടിന്റെ പരിശീലനങ്ങളിലും തീവ്രവാദസ്വഭാവമുള്ള സംഘടനകളിലും പ്രവര്‍ത്തിക്കുന്നവരാണ്. സിപിഎമ്മിന്റെ ഈ ഇരട്ടത്താപ്പ് തുറന്നുകാട്ടിയതും സ്ഥലത്തെ ബിജെപി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതുമാണ് വേണുഗോപാലിന്റെ വീട് ആക്രമിക്കാന്‍ കാരണമായത്.

പ്രദേശത്തെ ഡിവൈഎഫ്‌ഐ ക്രിമിനലുകളായ അന്‍സാരി, ഷംനാദ്, അജാസ്, അനീഷ് തുടങ്ങിയവരാണ് വീടെറിഞ്ഞു തകര്‍ത്ത സംഘത്തിലുണ്ടായിരുന്നതെന്ന് വേണുഗോപാല്‍ നല്‍കിയ പരാതിയില്‍ പറയുന്നു. മുന്‍പ് സിപിഎം നേതാവായിരുന്ന എം.എ.അഷ്‌റഫിനെ വീട്ടില്‍കയറി വെട്ടിക്കൊന്ന എന്‍ഡിഎഫ് ക്രിമിനലുകള്‍ വീണ്ടുമൊരു ഇടവേളക്ക് ശേഷം പ്രദേശത്ത് സജീവമായിരിക്കുകയാണ്.

ഇവര്‍ പ്രദേശത്തെ സമാധാന അന്തരീക്ഷം തകര്‍ത്തിരിക്കുകയാണ്. അടുത്തിടെ കൊല്ലിയില്‍ ഭഗവതി ക്ഷേത്രത്തിലെ പള്ളിവേട്ട ഘോഷയാത്രയെ അക്രമിക്കുകയും വര്‍ഗീയ കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. ബിജെപി നേതാവിന്റെ വീടാക്രമിച്ചതില്‍ സംഘപരിവാര്‍ സംഘടനകള്‍ പ്രതിഷേധിച്ചു. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് ബിജെപി അഞ്ചല്‍ പഞ്ചായത്ത് സമിതി ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അന്‍സിബ ഹസ്സന്‍ നല്‍കിയ ക്രിമിനല്‍ കേസില്‍ ശ്വേതാ മേനോന്‌റെ മൊഴിയെടുക്കാന്‍ പൊലീസ്

World

ഇറാൻ, ഹമാസ്, ഹിസ്ബുള്ള എന്നിവയ്‌ക്കെതിരായ പോരാട്ടം ഒരിക്കലും അവസാനിക്കില്ല ; ജുത രക്തത്തിന് പ്രതികാരം ചെയ്യാനുറപ്പിച്ച് ബെഞ്ചമിൻ നെതന്യാഹു

Kerala

ലക്ഷ്മിപ്രിയയെ ആക്രമിക്കുമ്പോള്‍ അന്‍സിബ മുന്നില്‍ നിര്‍ത്തുന്നത് മോഹന്‍ലാലിനെ, എന്തുകൊണ്ട് സിദ്ദിഖിനെ മുന്നില്‍ നിര്‍ത്തുന്നില്ല?

India

ചൈനയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യ തന്നെ ; തുറന്ന് പറഞ്ഞ് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

News

ജനം വെറുത്താൽ പിന്നെ ചീമുട്ട എറിയാതിരിക്കുമോ ? ഹോട്ടലിൽ ഭക്ഷണം കഴിക്കവെ തൃണമൂൽ നേതാവ് മഹുവ മൊയ്ത്രയ്‌ക്ക് നേർക്ക് മുട്ട ഏറ് : കുറ്റം ബിജെപിക്കും

പുതിയ വാര്‍ത്തകള്‍

വെള്ളാപ്പള്ളി നടേശന് പത്മഭൂഷണ്‍: തീരുമാനം ചോദ്യം ചെയ്തുള്ള പൊതുതാല്‍പ്പര്യ ഹര്‍ജി  ഹൈക്കോടതി  തള്ളി

ആർഎസ്എസിനെ ആക്രമിച്ചാൽ മുസ്ലീം വോട്ട് കിട്ടുമെന്നാണ് ചിലരുടെ വിചാരം : പക്ഷെ ഇനി ഹിന്ദുക്കളുടെ വോട്ടുകൾ അവർക്ക് നഷ്ടമാകും 

ഹിന്ദുവിശ്വാസികളുടെ തല കുനിയുന്നതിന് സാഹചര്യം സൃഷ്ടിച്ച ഒരാളെയും വെറുതെ വിടരുത്…. അതിന് യോഗിയ്‌ക്ക് സാധിക്കും:യുവരാജ് ഗോകുല്‍

വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്ന സംഘത്തിന്റെ സൂത്രധാരൻ അഖീൽ സൈഫി അറസ്റ്റിൽ ; പ്രതി തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചത് ബംഗ്ലാദേശികൾക്ക് വേണ്ടിയോ ?

രമേശ് ചെന്നിത്തലയുടെ വീട്ടില്‍ നിന്നും ഇറങ്ങിപ്പോകുന്ന കടകംപള്ളി സുരേന്ദ്രന്‍ (വലത്ത്)

ഒരു ഭാഗത്ത് ഓപ്പറേഷന്‍ തൂഫാന്‍, മറുഭാഗത്ത് ശബരിമല സ്വര്‍ണ്ണക്കേസിലെ പ്രതിയുമായി കൂടിക്കാഴ്ച : രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച് രാജീവ് ചന്ദ്രശേഖര്‍

ട്രക്കിൽ കശാപ്പിനായി കടത്താൻ കുത്തി നിറച്ചത് 30 പശുക്കളെ , ഒടുവിൽ ശ്രമം ഉപേക്ഷിച്ചത് പോലീസിനെ ഭയന്ന് : ബിഹാറിൽ പശുക്കടത്തുകാരൻ നൂറുൽ ഖാൻ അറസ്റ്റിൽ 

ലക്ഷ്മിപ്രിയയെ തള്ളിയും അന്‍സിബയെ ന്യായീകരിച്ചും ആലപ്പി അഷറഫ്

പാകിസ്ഥാനെ നടുക്കി പുതിയ ഇന്ത്യൻ കരസേനാ മേധാവിയുടെ ദൗത്യം ‘പ്രൊജക്ട് വിജയ്’ ; ഭാവിയിലെ ഇന്ത്യൻ സൈന്യം ഇങ്ങനെയാകും

സംഘിണിയായി മുദ്രകുത്തി ലക്ഷ്മിപ്രിയയെ ഒറ്റപ്പെടുത്തി ക്രൂരമായ സൈബര്‍ ആക്രമണം; ശത്രുക്കളുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുന്നു

എഫ്‌സിആര്‍എ ഭേദഗതി പിൻവലിക്കണമെന്ന് കേരളം ; പാർലമെന്റ് പാസാക്കിയ നിയമങ്ങളിൽ ഭേദഗതി നിർദ്ദേശിക്കാൻ കേരളത്തിന് എന്ത് അധികാരമെന്ന് വി മുരളീധരൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.