Thursday, July 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ഐടി നഗരത്തിനും രക്ഷയില്ല:വികസന മുരടിപ്പില്‍ കഴക്കൂട്ടം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 10:45 pm IST
in Thiruvananthapuram

കഴക്കൂട്ടം: ഐടി മേഖലയില്‍ കേരളത്തിന് തലയുയര്‍ത്തി ടെക്‌നോപാര്‍ക്ക്, ശാസ്ത്ര സാങ്കേതിക വിദ്യയില്‍ വിഎസ്എസ്‌സി. എന്നിവയുള്‍പ്പെടെ സ്ഥിതിചെയ്യുന്ന തലസ്ഥാനത്തിന്റെ അഭിമാന മണ്ഡലമാണ് കഴക്കൂട്ടം. എന്നാല്‍ മണ്ഡലത്തിലെ വികസനത്തിന് നടുവൊടുപ്പിച്ച പതിനഞ്ച് വര്‍ഷമാണ് കഴക്കൂട്ടത്തിന് നഷ്ടമായത്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന സാധാരണക്കാരാണ് മണ്ഡലത്തിലെ ഏറെ സ്ഥലങ്ങളിലും താമസിക്കുന്നവര്‍. അടിസ്ഥാന വികസനം പോലും ഇല്ലാത്ത കഴക്കൂട്ടം ജംഗ്ഷന്‍ മുതല്‍ മണ്ഡലത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളും വികസനം കാത്ത് കഴിയുവാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞു. തീരദേശം ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പതിനഞ്ച് വര്‍ഷമായി സ്ഥലത്തെ എംഎല്‍എ ആയ എം.എ. വാഹിദിന് കഴിഞ്ഞിട്ടില്ല. അമ്പതിനായിരത്തില്‍പരം പേര്‍ ജോലിയെടുക്കുന്ന ടെക്‌നോപാര്‍ക്കില്‍ നിന്നെത്തുന്നവര്‍ ഉള്‍പ്പെടെ ആയിരക്കണക്കിനാളുകള്‍ ദിവസേന യാത്ര ചെയ്യുന്ന ഉള്ളൂര്‍ – കഴക്കൂട്ടം റോഡ് പല സ്ഥലങ്ങളിലും തകര്‍ന്ന് കിടക്കുകയാണ്. റോഡിന്റെ തകര്‍ച്ച കാരണം നാഷണല്‍ ഹൈവേയില്‍ പലസ്ഥലത്തും ഗതാഗതക്കുരുക്ക് നിത്യസംഭവമാണ്. ഇതിനുള്ള പരിഹാരം പോലും കണ്ടെത്തുവാന്‍ എംഎല്‍എയ്‌ക്ക് കഴിഞ്ഞിട്ടില്ല.

ടെക്‌നോപാര്‍ക്കിലെ ജീവനക്കാര്‍ ഉള്‍പ്പെടെ ആശ്രയിക്കുന്ന കഴക്കൂട്ടം ജംഗ്ഷനില്‍ പത്തുപേരില്‍ കൂടുതല്‍ കയറിയിരിക്കുവാനോ വേനല്‍ച്ചൂടില്‍ നിന്നോ മഴയില്‍ നിന്നോ രക്ഷനേടുവാനുള്ള ഒരു ബസ് സ്റ്റാന്റ് പോലും ഇല്ല. ഐടി നഗരത്തിന്റെ ശിരാകേന്ദ്രമായ കഴക്കൂട്ടം ജംഗ്ഷനില്‍ വനിതകള്‍ക്കായി ഒരു കംഫര്‍ട്ട് സ്റ്റേഷനോ വനിതാ ഹോസ്റ്റലോ പണിചെയ്യുവാന്‍ ഭരണകക്ഷിയിലെ എംഎല്‍എക്ക് കഴിഞ്ഞിട്ടില്ല. കേന്ദ്രഗവണ്‍മെന്റ് നടപ്പിലാക്കുന്ന പല പദ്ധതികളും സ്വന്തം പേരിലാക്കി പേരെടുക്കുക എന്നതാണ് എംഎല്‍എയുടെ മുഖ്യ അജണ്ട.

തിരുവനന്തപുരം നഗരസഭയുടെ കഴക്കൂട്ടം, ചന്തവിള, കാട്ടായിക്കോണം, ഞാണ്ടൂര്‍ക്കോണം, പൗഡിക്കോണം, ശ്രീകാര്യം, ഇടവക്കോട്, ഉള്ളൂര്‍, മെഡിക്കല്‍ കോളേജ്, ആക്കുളം, ചെറുവയ്‌ക്കല്‍, കുളത്തൂര്‍, ആറ്റിപ്ര, പൗണ്ട്കടവ്, പള്ളിപ്പുറം എന്നീ വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന മണ്ഡലമാണ് കഴക്കൂട്ടം. മണ്ഡലത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ ആക്കുളവും വേളിയും വികസനമില്ലാതെ ടൂറിസ്റ്റുകള്‍ തിരിഞ്ഞുനോക്കാതായിട്ട് വര്‍ഷങ്ങളായി. ഒരുകാലത്ത് ആക്കുളത്തേയും വേളിയേയും ഏറെ സഞ്ചാരികള്‍ ആകര്‍ഷിച്ചിരുന്ന ബോട്ട് യാത്ര അഞ്ച് വര്‍ഷത്തിലേറെയായി നിലച്ചിരിക്കുകയാണ്. ഇവിടെയുണ്ടായിരുന്ന ബോട്ടുകള്‍ പഴകി ദ്രവിച്ച് നശിച്ചിരിക്കുകയാണ്. പായലും ചെളിയും ദുര്‍ഗന്ധവും കാരണം പരിസരവാസികള്‍ക്കും സഞ്ചാരികള്‍ക്കും യാത്ര ഏറെ ദുഷ്‌കരമായിരിക്കുകയാണ്. ഈ പ്രദേശത്തെ റോഡുകള്‍ തകര്‍ന്നിട്ട് വര്‍ഷങ്ങളായി. തെന്നിയും തെറിച്ചും സഞ്ചാരികള്‍ എത്തിയാല്‍ തന്നെ തെരുവുനായ്‌കളുടെ ശല്യം രൂക്ഷമാണ്.

ടെക്‌നോപാര്‍ക്ക് വികസനത്തിനുവേണ്ടി വര്‍ഷങ്ങള്‍ക്കുമുമ്പ് കുടിയൊഴിപ്പിക്കപ്പെട്ട നിരവധി കുടുംബങ്ങള്‍ക്ക് ഇനിയും നഷ്ടപരിഹാരം കിട്ടിയിട്ടില്ലെന്നും പരാതിയുണ്ട്. ഇങ്ങനെ കുടിയൊഴിപ്പിക്കപ്പെട്ടവരില്‍ ഭൂരിഭാഗവും കാട്ടായിക്കോണം, ആറ്റിപ്ര മേഖലകളില്‍ താമസമായെങ്കിലും മാസ്റ്റര്‍ പ്ലാനിനൊപ്പം പുതിയ പദ്ധതികള്‍ വരുന്നതോടെ അവിടെ നിന്ന് ഇനിയും കുടിയൊഴിപ്പിക്കപ്പെടുമെന്ന ആശങ്കയിലാണ് ഇവിടത്തുകാര്‍.

മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പെടെ ആശ്രയിക്കുന്ന മേനംകുളം, ആറാട്ടുവഴി, വേളി റോഡ്, കാര്യവട്ടം – ചേങ്കോട്ടുകോണം റോഡ്, ഗാന്ധിപുരം-പുല്ലാന്നിവിള റോഡ്, നരിക്കല്‍ – പോത്തന്‍കോട് റോഡ്, എഞ്ചിനീയറിംഗ് കോളേജ് – അലത്തറ റോഡ് തുടങ്ങിയ നിരവധി റോഡുകളാണ് തകര്‍ന്നു കിടക്കുന്നത്. മണ്ഡലത്തിലെ മറ്റൊരു പ്രധാന വിഷയമാണ് കുടിവെള്ളം. പലസ്ഥലങ്ങളിലും കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. കുടിവെള്ളം ഇല്ലാത്ത സ്ഥലങ്ങളില്‍ കുടിവെള്ളമെത്തിക്കാവാനുള്ള ഒരു ശ്രമവും എംഎല്‍എയോ മേയറോ ചെയ്തിട്ടില്ല.

ആരോഗ്യ മേഖലയില്‍ വേണ്ടത്ര വികസനം കൊണ്ടുവരുമെന്ന വാഗ്ദാനവും ഇതുവരെ പാലിച്ചിട്ടില്ല. പാങ്ങപ്പാറ ഹെല്‍ത്ത് സെന്റര്‍ ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന ആശുപത്രിയാക്കി പ്രവര്‍ത്തിക്കുമെന്ന് പറഞ്ഞ് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഉദ്ഘാടനം ചെയ്തുവെങ്കിലും പണിതീരാത്ത കെട്ടിടത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം പേരിനു മാത്രമാണ്. വേണ്ടത്ര ഡോക്ടര്‍മാര്‍ ഇല്ലാതെ ജനം നട്ടംതിരിയുകയാണ്. സര്‍വ്വമേഖലകളിലും പൂര്‍ണ്ണപരാജയമായിരുന്നു കഴക്കൂട്ടം മണ്ഡലത്തിലെ കഴിഞ്ഞ പതിനഞ്ചു വര്‍ഷം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നടി അൻസിബയുടെ പരാതിയില്‍ ശ്വേത മേനോൻ, ലക്ഷ്മിപ്രിയ എന്നിവര്‍ക്കെതിരേ കേസെടുക്കാനാകില്ലെന്ന് പൊലീസ്

World

ഞാൻ മോദിയെ അതുപോലെ കോപ്പിയടിച്ചു…മോദിയെ പുകഴ്‌ത്തി ഇന്തോനേഷ്യൻ പ്രസിഡൻ്റ് പ്രബോവോ സുബിയന്തോ…

Kerala

ഇനി പച്ചയല്ല, കാവി…ഹരിതകര്‍മ്മസേനയുടെ യൂണിഫോമിന്റെ നിറം മാറ്റി തിരുവനന്തപുരം നഗരസഭ;കൊലക്കുറ്റം ചെയ്തപോലെ മീഡിയവണ്ണിന്റെ കലി

India

ലക്ഷ്യം ഹിന്ദു ഭക്തർ ? അമർനാഥ് തീർത്ഥാടകർക്കിടയിൽ നുഴഞ്ഞുകയറി ; ഭീകര സംഘവുമായി ബന്ധമുള്ള മൂന്നംഗസംഘം അറസ്റ്റിൽ

Kerala

രമേഷ് പിഷാരടിക്ക് പകരം സുരേഷ് ഗോപിയാണ് ഇങ്ങിനെ സംസാരിച്ചിരുന്നതെങ്കില്‍ കേരളത്തില്‍ മാപ്ര കലാപം ന‍ടന്നേനെ എന്ന് ട്രോള്‍

പുതിയ വാര്‍ത്തകള്‍

കൃത്യമായ ലക്ഷ്യം, കൃത്യമായ പ്രഹരം : ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പിനാക’ ദീർഘദൂര ഗൈഡഡ് റോക്കറ്റ് പരീക്ഷണം വിജയകരം

മഹാരാഷ്‌ട്രയില്‍ ആശുപത്രിയില്‍ കയറി ഡോക്ടര്‍മാരെയും നഴ്സുമാരെയും ആക്രമിച്ചതിന് ശിവസേന നേതാവ് അറസ്റ്റില്‍

അയോധ്യ കേസ് ; തനിക്കെതിരായ പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ മാനനഷ്ടക്കേസെന്ന് അഖിലേഷ് ; ഭീഷണി മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമായ നിഷികാന്തിന്

വളര്‍ത്തു നായയ്‌ക്കായി മുന്‍ കാമുകനുമായി കലഹിച്ച് മഹുവ മൊയ്ത്ര, കേസ് അടുത്ത ആഴ്ച പരിഗണിക്കുമെന്ന് കോടതി

ബ്രിക്‌സ് വനിതാ മന്ത്രിതല യോഗത്തിന്റെ സമാപനം വ്യാഴാഴ്ച

കൂടുതല്‍ പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ വരും,എല്ലാ ലോക്‌സഭാ മണ്ഡലങ്ങളിലും പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ മോദിയുടെ മികച്ച പദ്ധതി: സുരേഷ് ഗോപി

ദാല്‍ തടാകത്തിന്റെ സംരക്ഷണം: 24 വര്‍ഷമായ ഹര്‍ജിയില്‍ റിപ്പോര്‍ട്ട് തേടി ജമ്മു, കശ്മീര്‍ ഹൈക്കോടതി

വയനാട് ദുരന്തം: അനാസ്ഥയുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷന്‍

കേരള ഹൈക്കോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെ എണ്ണം വര്‍ദ്ധിപ്പിച്ചു

പുരാവസ്തു തട്ടിപ്പുകേസ് പ്രതി മോന്‍സന്‍ മാവുങ്കലിന്റെ ആഡംബര കാരവാന്‍ പൊലീസ് ലേലം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.