Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കഥകളിത്തമ്പുരാന്റെ നാട്ടില്‍ അംഗനമാര്‍ക്ക് അങ്കത്തട്ടൊരുക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2016, 10:54 am IST
in Kollam

കൊട്ടാരക്കര: കൊട്ടാരക്കരയില്‍ അംഗനമാരുടെ അങ്കത്തിന് അരങ്ങൊരുങ്ങുന്നു. കേരളരാഷ്‌ട്രീയം കാത്തിരുന്ന മത്സരങ്ങള്‍ക്ക് വേദിയായിട്ടുള്ള കൊട്ടാരക്കരയില്‍ ഇത്തവണ അംഗനമാരുടെ അങ്കത്തിനാണ് സാധ്യത തെളിയുന്നത്. യുഡിഎഫിന്റെ മത്സരചിത്രം വ്യക്തമല്ലെങ്കിലും ബിജെപിക്കും എല്‍ഡിഎഫിനും വേണ്ടി മങ്കമാര്‍ കച്ചമുറുക്കി കഴിഞ്ഞു.

കുട്ടിക്കാലം മുതല്‍ വിപ്ലവം അരച്ചുകുലുക്കി കുടിച്ച് യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ ചെങ്കൊടിയോട് സലാം പറഞ്ഞ് കാവിപുല്‍കിയ വെളിയത്തിന്റെ മുന്‍ ജനപ്രതിനിധികൂടിയായ രാജേശ്വരിരാജേന്ദ്രനാണ് ഇത്തവണ താമര വിരിയിക്കാന്‍ ബിജെപിക്ക് വേണ്ടി അങ്കത്തിനിറങ്ങുന്നത്.

നിലവിലെ എംഎല്‍എ അയിഷാപോറ്റി തന്നെ എല്‍ഡിഎഫിന് വേണ്ടി കോട്ട കാക്കാന്‍ ഇറങ്ങും. യുഡിഎഫിന് വേണ്ടി ജില്ലാപഞ്ചായത്തംഗം കൂടിയായ ആര്‍.രശ്മി രംഗത്തിറങ്ങുമെന്നാണ് സൂചന. എന്നാല്‍ സീറ്റിനുവേണ്ടി ഐഎന്‍ടിയുസി പ്രസിഡന്റ് ആര്‍.ചന്ദ്രശേഖരന്‍ രംഗത്തുള്ളത് രശ്മിയുടെ സാധ്യതകള്‍ക്ക് മങ്ങലേല്‍പ്പിക്കുന്നു. കൊടിക്കുന്നിലിന്റെ നോമിനിയാണ് രശ്മി. സവിന്‍സത്യന്‍, ബ്രിജേഷ്എബ്രഹാം എന്നിവരും പട്ടികയിലുണ്ട്. എന്നാല്‍ രശ്മി കൂടി മത്സരരംഗത്ത് എത്തിയാല്‍ മൂന്ന് വനിതകള്‍ തമ്മിലാവും പോരാട്ടം. മൂന്നുപേരും കൊല്ലം ജില്ലാപഞ്ചായത്തംഗങ്ങളായിരുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. അയിഷാപോറ്റി ജില്ലാ പഞ്ചായത്ത് അംഗമായിരുന്നപ്പോള്‍ അവര്‍ക്കൊപ്പം വെളിയം ഡിവിഷനെ പ്രതിനിധീകരിച്ച് രാജേശ്വരിരാജേന്ദ്രനും ജില്ലാപഞ്ചായത്തിലുണ്ടായിരുന്നു.

ജനപ്രതിനിധി എന്ന നിലയില്‍ ഏവരുടേയും ആദരവ് പിടിച്ചുപറ്റുന്നതും മാതൃകയുമായ പ്രവര്‍ത്തനമായിരുന്നു രാജേശ്വരിയുടേത്. നിലവില്‍ വനിതാസഹകരണസംഘം പ്രസിഡന്റും ദേശീയഅധ്യാപക പരിഷത്തിന്റെ സംസ്ഥാനസമിതി അംഗവുമാണ്. വിദ്യാരംഗം ഉള്‍പ്പടെയുള്ള സംഘടനകളിലെ പ്രവര്‍ത്തനമികവന് നിരവധി അംഗീകാരങ്ങളും ഇവരെ തേടിയെത്തിയിട്ടുണ്ട്. ഇത്തവണ ഏറെ അനശ്ചിതത്വങ്ങള്‍ക്ക് ഇടയിലാണ് അയിഷാപോറ്റിക്ക് സീറ്റ് ലഭിച്ചത്. അണികളുടെ പ്രതിഷേധവും പരാജയഭീതിയിലും സിപിഎം വീണ്ടും അയിഷാപോറ്റിയെ നിര്‍ത്താന്‍ തീരുമാനിക്കുകയായിരുന്നു. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ 33000ത്തിലധികം വോട്ടുകള്‍ നേടിയ ബിജെപി ഇത്തവണ താമരവിരിയിക്കാന്‍ ഒരുങ്ങിയാണ് വെളിയം, കരീപ്ര, ഉമ്മന്നൂര്‍ പഞ്ചായത്തുകളില്‍ നിര്‍ണായക സ്വാധീനമുള്ള രാജേശ്വരിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇടതുപക്ഷത്തെ പിന്തുണക്കുന്ന പിള്ള പാര്‍ട്ടിയിലുള്ള അന്തഛിദ്രങ്ങളും സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ അടിഞ്ഞുകൂടികൊണ്ടിരിക്കുന്ന കാര്‍മേഘങ്ങളും ഇത്തവണ തങ്ങള്‍ക്ക് അനുകൂലമായ വോട്ടാക്കിമാറ്റാന്‍ പാര്‍ട്ടി സജീവമായി രംഗത്തിറക്കി കഴിഞ്ഞു.

ബിഡിജെഎസുമായുള്ള ബന്ധത്തോടെ മുന്‍കാലങ്ങളില്‍ കിട്ടാതിരുന്ന വോട്ടുകള്‍ കൂടി പെട്ടിയില്‍ വീഴുന്നതോടെ കൊട്ടാരക്കരയില്‍ കാര്യങ്ങള്‍ അനുകൂലമാവുമെന്നാണ് ബിജെപി കരുതുന്നത്. യുവാക്കളുടെയും പിന്നോക്ക സംഘടനകളുടേയും വര്‍ദ്ധിച്ചുവരുന്ന പിന്തുണയും മോദി സര്‍ക്കാരിന്റെ വികസനകുതിപ്പും ഇതുവരെ ലഭിക്കാതിരുന്ന വോട്ടുകള്‍ കൂടി ലഭിക്കുമെന്ന് ബിജെപി കണക്ക് കൂട്ടുന്നു. ഇന്നലെ വരെ യുദ്ധം നയിച്ചിരുന്ന പിള്ളയും ഇടതുപക്ഷവും തമ്മിലുള്ള ബന്ധം ഇത്തവണ നഷ്ടകച്ചവടമാകുമെന്നാണ് രാഷ്‌ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഇത് പിള്ളക്ക് അനുകൂലമായി ലഭിച്ചിരുന്ന വോട്ടുകള്‍ ഇത്തവണ കൂടുതലും ബിജെപി പക്ഷത്തേക്ക് മറിയുമെന്നാണ് നിരീക്ഷണം. മുന്നണികള്‍ക്ക് മുമ്പേ വോട്ടുകള്‍ ഉറപ്പിച്ച് രാജേശ്വരിരാജേന്ദ്രന്‍ കളം നിറയുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

പുതിയ വാര്‍ത്തകള്‍

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.