കണ്ണൂര്‍: സാദാരണക്കാരന്റെയും പവപ്പെട്ടവരുടെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും ക്ഷേമം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമായ സിപിഎം എന്ന പാര്‍ട്ടി ഇന്ന് തൊഴിലാളികളുടെയും സാധാരണക്കാരന്റെയും എതിരായ വന്‍കിട സാമ്പത്തിക ശക്തികളുടെ ഭാഗമായി നില്‍ക്കുന്നത് ആശയപരമായ പരാജയമാണെന്ന് ബിഎംഎസ് നിര്‍മാണത്തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കെ.എന്‍.വിജയന്‍ പറഞ്ഞു. നിര്‍മ്മാണത്തൊഴിലാളി സംഘം കണ്ണൂര്‍ ജില്ലാ വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 33 വര്‍ഷം ബംഗാളില്‍ തുടര്‍ച്ചയായി ഭരണം നടത്തിയതിന്റെ ഫലമായാണ് 25 ലക്ഷം നിര്‍മ്മാണത്തൊഴിലാളികള്‍ തൊഴില്‍ തേടി കേരളത്തിലെത്താനുള്ള സാഹചര്യമുണ്ടായത്. തൊഴിലാളിവിരുദ്ധ നിലപാടുകളില്‍ നിന്നും പിന്‍മാറാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ മറ്റൊരു ബംഗാളായി കേരളം മാറുന്ന സ്ഥിതി അതിവിദൂരമല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യോഗത്തില്‍ എം.ബാലന്‍ അധ്യക്ഷത വഹിച്ചു. സി.വി.തമ്പാന്‍ മുഖ്യപ്രഭാഷണം നടത്തി. പി.കൃഷ്ണന്‍, ജയപ്രകാശ്, സദാനന്ദന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. യു.സി.ബാബു സ്വാഗതവും വി.മണിരാജ് നന്ദിയും പറഞ്ഞു.
ഭാരവാഹികളായി എം.ബാലന്‍-പ്രസിഡണ്ട്, ടി.വി.ഭാസ്‌കരന്‍, ഉണ്ണിപ്രഭന്‍ നാണു, പി.അനിരുദ്ധന്‍-വൈസ് പ്രസിഡണ്ടുമാര്‍, സി.വി.തമ്പാന്‍-ജനറല്‍ സെക്രട്ടറി, യു.സി.ബാബു, കരുണാകരന്‍ മട്ടന്നൂര്‍, പുരുഷോത്തമന്‍ ഇരിട്ടി, മനോജ് പാനൂര്‍, രജിത, പ്രസീത-ജോയന്റ് സെക്രട്ടറിമാര്‍, വി.മണിരാജ്-ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.
















