ശ്രീനഗര്‍: ജമ്മു കശ്മീരില്‍ മഞ്ഞുമലയിടിഞ്ഞു വീണു രണ്ടു പേര്‍ മരിച്ചു. കുപ്‌വാര ജില്ലയിലെ സാധ്‌ന പാസിലായിരുന്നു അപകടം.
റോഡിലെ മഞ്ഞു നീക്കുന്ന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നവരാണ് അപകടത്തില്‍ മരിച്ചതെന്നു പോലീസ് അറിയിച്ചു. മഞ്ഞിനടിയില്‍ അകപ്പെട്ട ഇവരെ ഉടന്‍തന്നെ പുറത്തെത്തിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
ജമ്മു കാഷ്മീരില്‍ സമുദ്രനിരപ്പില്‍നിന്നു 3000 മീറ്ററിനു മുകളില്‍ ഉയരത്തിലുള്ള കുപ്‌വാര, ബന്ദിപോറ, ബാരാമുള്ള, ഗന്ധര്‍ബാല്‍, കാര്‍ഗില്‍ ജില്ലകളില്‍ സൈന്യം കഴിഞ്ഞദിവസം മഞ്ഞിടിച്ചില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
















