ചണ്ഡീഗഢ്: സംസ്ഥാനത്തെ 427 ഗോശാലകള്‍ക്ക് വൈദ്യുതി സൗജന്യമാക്കാന്‍ പഞ്ചാബിലെ ബിജെപി-എസ്എഡി സര്‍ക്കാര്‍ തീരുമാനിച്ചു. സംസ്ഥാന ബിജെപി അദ്ധ്യക്ഷന്‍ കമല്‍ ശര്‍മ്മ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദലിനെ കണ്ട് നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണിത്. വൈകാതെ ഇത് നടപ്പില്‍ വരും.
ചരിത്രപരമായ തീരുമാനമെന്ന് ഇതിനെ വിശേഷിപ്പിച്ച ശര്‍മ്മ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഗോശാലകള്‍ക്ക് ഈ തീരുമാനം ഏറെ ഗുണകരമാകുമെന്ന് പറഞ്ഞു.
സംസ്ഥാനത്തെ ഗൗചാര്‍, ഗൗചരണ്‍, ഗോശാല എന്നിവകളുടെ ഭൂമി ചില ഭൂമാഫിയാ സംഘങ്ങള്‍ നിയമവിരുദ്ധമായി കൈയേറിയിട്ടുള്ള കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയതായി ശര്‍മ്മ പറഞ്ഞു. ഇതു സംബന്ധിച്ച് അനേ്വഷിക്കാനും തുടര്‍നടപടിയ്‌ക്കും ഒരു സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. എല്ലാ ജില്ലകളിലും പശു സംരക്ഷണത്തിനു പ്രതേ്യക സംവിധാനം ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ശര്‍മ്മ പറഞ്ഞു.
















