Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കള്ളവേട്ടക്കാരെ വേട്ടയാടണം; വോട്ടിങ്‌യന്ത്രം കൊണ്ട്: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 27, 2016, 09:06 pm IST
in India

ഗുവാഹതി: തെരഞ്ഞെടുപ്പു പ്രചാരണ രംഗത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ത്തിയ അജണ്ട ആസാമില്‍ ഏറെ ചര്‍ച്ചയാകുന്നു. വോട്ടുതട്ടാന്‍ വെറും വാഗ്ദാനങ്ങളും പൊള്ളയായ അവകാശ വാദങ്ങളും നിരത്തി നാവിട്ടടിക്കുന്നവര്‍ക്കിടയില്‍ മോദി ഉയര്‍ത്തിയ ശബ്ദം മിണ്ടാപ്രാണികള്‍ക്കു വേണ്ടിയായിരുന്നു. എന്നാല്‍, മോദിയുടെ കൃത്യമായ ഉന്നം മിണ്ടാപ്രാണികളെ കൊന്നൊടുക്കുന്ന വേട്ടക്കാരായിരുന്നു. അവര്‍ക്കു സംരക്ഷണം കൊടുക്കുന്ന രാഷ്‌ട്രീയ-ഭരണ നേതൃത്വങ്ങള്‍ക്കെതിരേയായിരുന്നു. അതിനാകട്ടെ ഏറെ രാഷ്‌ട്രീയ പ്രാധാന്യം ഉണ്ടായിരുന്നുതാനും.

സംസ്ഥാനത്ത് കാണ്ടാമൃഗങ്ങളെ കള്ളവേട്ട നടത്തി കൊന്നൊടുക്കുന്നത് വന്‍ കച്ചവടമായി മാറിയിട്ടുണ്ട്. ഈ കൊള്ളയുടെ ഭാഗമായി സംസ്ഥാനത്തെ കാണ്ടാമൃഗങ്ങളുടെ വംശം വന്‍തോതില്‍ കുറ്റിയറ്റുകൊണ്ടിരിക്കുകയാണ്. ഈ വനംകൊള്ളക്കാര്‍ക്ക് രാഷ്‌ട്രീയ സംരക്ഷണവും ലഭിക്കുന്നുണ്ട്.

സംസ്ഥാനത്തെ കോണ്‍ഗ്രസ് ഭരണത്തിന്‍ കീഴിലാണ് ഈ കൊള്ളക്കാര്‍ക്ക് എല്ലാവിധ സംരക്ഷണവും ലഭിക്കുന്നത്. ഈ ആക്ഷേപങ്ങള്‍ മുന്‍നിര്‍ത്തി പ്രധാനമന്ത്രി മോദി തെരഞ്ഞെടുപ്പു പ്രചാരണ വേദിയില്‍ പ്രഖ്യാപിച്ചു; സംസ്ഥാനത്ത് കാണ്ടാമൃഗങ്ങളെ കള്ളവേട്ടചെയ്യുന്നവര്‍ക്ക് രാഷ്‌ട്രീയ സംരക്ഷണം കിട്ടുന്നുണ്ട്. അത് അവസാനിപ്പിക്കാന്‍ സമയമായി. ആ വേട്ടക്കാരെ വേട്ടയാടാനുള്ള നിങ്ങളുടെ സമയം എത്തിയിരിക്കുന്നു.

ഗോലാഘട്ട് ജില്ലയിലെ ബോകാഘട്ടില്‍ നടന്ന പടുകൂറ്റന്‍ രാഷ്‌ട്രീയ റാലിയിലായിരുന്നു മോദിയുടെ പ്രസ്താവന.

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ഈ കാണ്ടാമൃഗ വേട്ട അവസാനിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇവിടെ കാണ്ടാമൃഗങ്ങള്‍പോലും സുരക്ഷിതരല്ല. കാണ്ടാമൃഗങ്ങളെ വേട്ടയാടുന്നവരെ വേട്ടയാടാന്‍ നിങ്ങള്‍ക്ക് തോക്കിന്റെ ആവശ്യമില്ല, ബോംബും വേണ്ട. അതിന് വോട്ടിങ് യന്ത്രത്തില്‍ വിരലമര്‍ത്തുകയേ വേണ്ടൂ. ഏപ്രില്‍ നാലിനും 11-നും നിങ്ങള്‍ ചെയ്യേണ്ടത് അതു മാത്രമാണ്, പ്രധാനമന്ത്രി പറഞ്ഞു.

കാസിരംഗാ പാര്‍ക്കില്‍ നിന്ന് 40 കിലോമീറ്റര്‍ അകലെയായിരുന്നു പ്രചാരണ വേദി. യുനസ്‌കോയുടെ അംഗീകാരരം നേടിയ ഈ കാണ്ടാമൃഗ പാര്‍ക്കില്‍ ഇപ്പോള്‍ കള്ളവേട്ടക്കാരുടെ ഇരയാകുന്ന കാണ്ടാമൃഗങ്ങളുടെ എണ്ണം നിത്യേന കൂടിവരികയാണ്. ഈ പശ്ചാത്തലത്തിലായിരുന്നു മോദിയുടെ പ്രസ്താവന.

നിങ്ങള്‍ വിരലമര്‍ത്തുന്നത് ശരിയായ ബട്ടണിലാണെങ്കില്‍ ബിജെപിക്ക് സംസ്ഥാനത്ത് അധികാരം ലഭിക്കും. അങ്ങനെ വന്നാല്‍ ഒറ്റ കാണ്ടാമൃഗത്തിനെ പോലും ആരും കള്ളവെടിവെച്ചു വീഴ്‌ത്തില്ല, മോദി ഉറപ്പു നല്‍കി.

കഴിഞ്ഞവര്‍ഷം മാത്രം 16 കാണ്ടാമൃഗങ്ങളെയാണ് വേട്ടക്കാര്‍ കൊന്നത്. ഈ സംഭവങ്ങള്‍ക്കു പിന്നില്‍ വന്‍ കച്ചവട ലോബി മാത്രമല്ല, ഭീകര സംഘടനകളും ഉണ്ടെന്നു സംശയിക്കുന്നുണ്ട്. സിബിഐ ഈ വിഷയത്തില്‍ അനേ്വഷണം നടത്തിവരികയാണ്. സംസ്ഥാനത്തെ ഏറെ പ്രധാനപ്പെട്ട വിഷയമാണ് കാണ്ടാമൃഗങ്ങളുടെ കള്ളവേട്ട.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു
India

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

US

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

India

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

പുതിയ വാര്‍ത്തകള്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണം: വിജിലന്‍സ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.