ന്യൂദല്‍ഹി: ഒറ്റനോട്ടത്തില്‍ യമുനനദിയിലേക്ക് നോക്കിയാല്‍ പഞ്ഞിമിഠായികള്‍ ഒഴുകിനടക്കുന്നതെന്ന് തോന്നും. അതുപ്രതീക്ഷിച്ച് വെള്ളത്തില്‍ ഇറങ്ങിയാല്‍ കളി കാര്യമാകും. വടക്കന്‍ ദല്‍ഹിയിലെ വസീറ ബാദിലൂടെ ഒഴുകുന്ന യമുനാനദിയിലാണ് പിങ്ക് നിറത്തില്‍ പത കണ്ടത്. ചുറ്റുവട്ടത്തുള്ള വസ്ത്രനിര്‍മ്മാണ ഫാകടറികളില്‍നിന്നും നദിയിലേക്കൊഴുക്കുന്ന മാലിന്യമാണ് പതയുടെ കാരണമെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ദല്‍ഹിയുടെ ദാഹംതീര്‍ക്കുന്ന യമുനയില്‍ ഇന്ന് 96 ശതമാനം മാലിന്യമാണെന്നാണ് പഠനം.
എന്നാല്‍ കുടിവെള്ളത്തെ യാതൊരുതരത്തിലും ഇത് ബാധിക്കില്ലെന്ന് ദല്‍ഹിയിലെ ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കി. എന്നാല്‍ ഇത് പ്രദേശവാസികള്‍ക്ക് ഭീകരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് വഴിതെളിക്കുമെന്ന് പരിസ്ഥിതിവാദികള്‍ അഭിപ്രായപ്പെട്ടു. സസ്യബുക്കുകള്‍ ഏറെയുള്ള ദല്‍ഹിയില്‍ പച്ചക്കറികള്‍ നനയ്‌ക്കാന്‍ ഇവിടുത്തെ ജലമാണെടുക്കുന്നത്. ഇത് ഭീകരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കുമെന്ന് പ്രമുഖ പരിസ്ഥിതിവാദി മനോജ് മിശ്ര പറഞ്ഞു.
കഴിഞ്ഞവര്‍ഷം ബാംഗ്ലൂരിലും സമാനസംഭവം ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അത് ചര്‍ച്ചയാകുകയും ചെയ്തിരുന്നു.
















