ബെംഗളരൂ: ലോകത്തിലേറ്റവും ഉയരത്തിലുള്ള ദൂരദര്‍ശിനി ഭാരതത്തിലെ ലഡാക്കില്‍ ഉയരുന്നു.1.47 കോടി ഡോളര്‍ മുതല്‍മുടക്കിലാണ് തേര്‍ട്ടി മീറ്റര്‍ ടെലിസ്‌ക്കോപ്പ് (ടിഎംടി) അന്താരാഷ്‌ട്ര ഒബ്‌സര്‍വേറ്ററി ലഡാക്കിലെ ഹാന്‍ലെയില്‍ നിര്‍മ്മിക്കുന്നത്.
ഹാവായിയിലെ മൗന കീയില്‍ നിര്‍മ്മിക്കാനായിരുന്നു പരിപാടിയെങ്കിലും വലിയ തടസങ്ങള്‍ ഉണ്ട്. വിശുദ്ധ സ്ഥലമായതിനാല്‍ ദൂരദര്‍ശിനി പാടില്ലെന്ന് ഹാവായി സുപ്രീംകോടതി കഴിഞ്ഞ ദിവസം വിധിച്ചിരുന്നു.
അന്താരാഷ്‌ട്ര വിദഗ്ധര്‍ വൈകാതെ ലഡാക്കില്‍ എത്തും. ടിഎംടിക്കുള്ള സെന്‍സറുകള്‍ അടക്കം പല ഭാഗങ്ങളും ഭാരതമാണ് നിര്‍മ്മിക്കുന്നത്. പദ്ധതിയില്‍ ഭാരതം 2120 ലക്ഷം ഡോളറാണ് നിക്ഷേപിക്കുന്നത്. ടിഎംടി ഇന്ത്യ ഡയറക്ടര്‍ ബി.ഈശ്വര്‍ റെഡ്ഡി പറഞ്ഞു.
2013 മുതല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സും (ബെംഗളൂരു) ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ അസ്‌ട്രോണമി ആന്‍ഡ് ആസ്‌ട്രോഫിസിക്‌സും ഇതിനുള്ള ഉപകരണങ്ങള്‍ തയ്യറാക്കിവരികയാണ്.
















