ന്യൂദല്‍ഹി: ദല്‍ഹിയിലെ വികാസ്പുരിയില്‍ 40കാരനായ ദന്തരോഗ വിദഗ്‌ദ്ധനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. ഡോ.പങ്കജ് നാരംഗ് ആണ് കൊല്ലപ്പെട്ടത്. വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് കൊല നടത്തിയത്.
മോട്ടോര്‍ബൈക്കിലെത്തിയ രണ്ട് പേരുമായി പങ്കജ് നാരംഗ് വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. രാത്രി വീടിന് പുറത്ത് നടക്കുകയായിരുന്ന പങ്കജ് നാരംഗിന്റെ ദേഹത്ത് ബൈക്ക് ഉരസി പോയതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതില്‍ ഒരാള്‍ 13 പേരടങ്ങുന്ന വേറൊരു സംഘത്തെ വിളിച്ചു കൊണ്ടു വന്നാണ് ആക്രമിച്ചത്.
ഹോക്കി സ്റ്റിക്കുകളും വടികളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ചാണ് മര്‍ദ്ദിച്ചത്. ബൈക്കില്‍ വന്ന രണ്ട് പേരടക്കം എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി പോലീസ് തിരച്ചില്‍ തുടരുകയാണ്.
പങ്കജ് നാരംഗിന് ഭാര്യയും എട്ട് വയസുള്ള മകനുമുണ്ട്.
















