Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോടിക്കണക്കിന് ഡോളര്‍ തട്ടി ;കെ. പി. യോഹന്നാന്റെ ഗോസ്പലിനെതിരെ അമേരിക്കയില്‍ കേസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 24, 2016, 08:15 pm IST
in India

ന്യൂദല്‍ഹി: സേവനപ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ കോടിക്കണക്കിന് ഡോളര്‍ ദുരുപയോഗം ചെയ്തതിന് ബിഷപ്പ് കെപി യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യക്ക് എതിരെ അമേരിക്കയില്‍ കേസ്. കാനഡയിലും യോഹന്നാന് എതിരെ ഇതേ ആരോപണം ഉയര്‍ന്നിട്ടുണ്ടെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ടു ചെയ്തു.

1978ല്‍ അമേരിക്കയിലെ ടെക്‌സാസിലാണ് കടിപ്പിയാറില്‍ പുന്നൂസ് യോഹന്നാന്‍ എന്ന കെപി യോഹന്നാന്‍ ഗോപ്‌സല്‍ ഫോര്‍ ഏഷ്യ സ്ഥാപിച്ചത്. ടെക്‌സാസാണ് ആസ്ഥാനം. പിന്നീട് കാനഡ, ആസ്‌ട്രേലിയ, തെക്കന്‍ കൊറിയ ഫിന്‍ലാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ഇതിന്റെ ശാഖകള്‍ തുടങ്ങി.

വടക്കേ അമേരിക്കയില്‍ യോഹന്നാന് എതിരായ പരാതികള്‍ പെരുകുകയാണ്. കാനഡയിലെ നോവ സ്‌കോട്ടിയയിലുള്ള ക്രിസ്ത്യന്‍ ഫെലോഷിപ്പ് ചര്‍ച്ച് ഓഫ് ന്യൂ ഗഌസ്‌ഗോയിലെ പാസ്റ്റര്‍ ബ്രൂസ് മോറിസണാണ് ഒരു പരാതിക്കാരന്‍.

മോറിസണ്‍ 21 പേജുള്ള സാമ്പത്തിക അവലോകനം തയ്യാറാക്കിയിട്ടുണ്ട്. 2007 മുതല്‍ 2014 വരെ ഗോപ്‌സല്‍ ഫോര്‍ ഏഷ്യക്ക് സംഭാവനയായി ലഭിച്ച 1280 ലക്ഷം ഡോളര്‍ കാണാതായി എന്നാണ് ഈ റിപ്പോര്‍ട്ടില്‍ പറയുന്നത്.ഈ പണം കൊണ്ട് സംഘടന വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന കോര്‍പ്പറേറ്റ് സാമ്രാജ്യം കെട്ടിപ്പടുത്തതായി ദ ഹാമില്‍ട്ടണ്‍ സ്‌പെക്‌റ്റേറ്റര്‍ എന്ന പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

കാനഡാ റവന്യൂ ഏജന്‍സിയില്‍ ഫയല്‍ചെയ്ത കണക്കില്‍ 2007 മുതല്‍ 2014 വരെയായി സംഘടന 935 ലക്ഷം ഡോളര്‍ ഭാരതത്തിലേക്ക് മാറ്റിയതായി കാണിക്കുന്നുണ്ട്. എന്നാല്‍ ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ ഭാരതത്തിലെ ബ്രാഞ്ചില്‍ ഈ കാലയളവില്‍ ഇത്തരമൊരു ഫണ്ട് ലഭിച്ചതായി ഭാരതസര്‍ക്കാരിന്റെ രേഖകളില്‍ ഇല്ല. റിപ്പോര്‍ട്ടില്‍ പറയുന്നു.മോറിസണ്‍ കാഡഡാ റവന്യൂ അതോറിറ്റിയിലും റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസിലും പരാതി നല്‍കിയിട്ടുണ്ട്.

ഒരു കാര്യത്തിന് അവര്‍ പണം സ്വീകരിച്ചു. അത് മറ്റൊരാവശ്യത്തിന് ഉപയോഗിച്ചു.ഇക്കാര്യം ചൂണ്ടിക്കാട്ടി ഞാന്‍ ഗോസ്പലിന് പലകുറി കത്തെഴുതി. ഒരു മറുപടിയും ലഭിച്ചില്ല. മോറിസണ്‍ പറഞ്ഞു. ഗോസ്പലിന്റെ കാനഡയിലെ മുന്‍ ഡയറക്ടര്‍ ഗാരി കഌലിയും പരാതി നല്‍കിയിട്ടുണ്ട്. ഗോസ്പലിന്റെ സാമ്പത്തിക ഇടപാടുകളെപ്പറ്റി സമ്പൂര്‍ണ്ണ അന്വേഷണം വേണമെന്നും കഌലിയുടെ കത്തില്‍ ആവശ്യപ്പെടുന്നു.

ആരോപണം ശരിയല്ലെന്നാണ് ഗോസ്പലിന്റെ ഹാമില്‍ട്ടണിലെ മേധാവി പാറ്റ് എമറിക് പറയുന്നത്. ഭാരത നിയമം അനുസരിച്ച് എല്ലാം കൃത്യമായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചാരിറ്റി സംബന്ധിച്ച് കനേഡിയന്‍ നിയമം പരിപാലിച്ചിട്ടുമുണ്ട്. മോറിസണന്റെ ആരോപണവും ശരിയല്ല. പാറ്റ് എമറിക് പറയുന്നു.ഗോസ്പല്‍ ഫോര്‍ ഏഷ്യയില്‍ അഫിലിയേറ്റ് ചെയ്തിട്ടുള്ള സംഘടനയാണ് ബിലീവേഴ്‌സ് ചര്‍ച്ച്. ഈ ചര്‍ച്ചിന്റെ സ്ഥാപക ബിഷപ്പാണ് ഗോസ്പല്‍ ഫോര്‍ ഏഷ്യയുടെ സ്ഥാപകന്‍ കൂടിയായ യോഹന്നാന്‍.

ഗോസ്പലിന്റെ പ്രവര്‍ത്തനം നിരീക്ഷിച്ചിരുന്ന വാറന്‍ ത്രോക്‌മോര്‍ട്ടനും പറയാനുള്ളത് പരാതിയാണ്. ശേഖരിക്കുന്ന പണം മുഴുവന്‍ അവര്‍ ചെലവഴിക്കുന്നില്ല. അദ്ദേഹം പറയുന്നു.കാനഡയില്‍ നിന്ന് ശേഖരിക്കുന്ന പണത്തിന്റെ കണക്ക് ഭാരതത്തില്‍ ഫയല്‍ചെയ്യുന്ന വിദേശ സംഭാവനാകണക്കില്‍ രേഖപ്പെടുത്തുന്നില്ല. 2015 മാര്‍ച്ച് 31ന് സമര്‍പ്പിച്ച കണക്കില്‍ മാത്രമാണ് കാനഡയില്‍ നിന്ന് കാര്യമായി പണം ലഭിച്ചെന്നു പറയുന്നത്.

അമേരിക്കയിലെ അര്‍ക്കന്‍സാസ് ജില്ലാ കോടതിയില്‍ ഗോസ്പലിന് എതിരെ കേസ് നല്‍കിയിട്ടുണ്ട്. ജെന്നിഫര്‍, മാത്യു ഡിക്‌സണ്‍ എന്നിവര്‍ നല്‍കിയ കേസില്‍ സേവന( ചാരിറ്റി) പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച പണം വലിയ ലാഭമുണ്ടാക്കാനുള്ള ബിസിനസില്‍ നിക്ഷേപിച്ചതായും ആഡംബര ആസ്ഥാന മന്ദിരവും വസതിയും പണിയാന്‍ വിനിയോഗിച്ചതായും അന്താരാഷ്‌ട്ര സ്‌പോര്‍ട്ട്‌സ് ടീമിനെ വാര്‍ത്തെടുക്കാന്‍ ചെലവഴിച്ചതായും ഓഹരി വിപണിയില്‍ ഇട്ടതായും ചൂണ്ടിക്കാട്ടുന്നു.

സാമ്പത്തിക ഇടപാടുകളിലും വിനിയോഗത്തിലും മറ്റും ചട്ടങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് ഗോസ്പലിന്റെ അംഗത്വം വെര്‍ജീനിയയിലെ കൗണ്‍സില്‍ ഫോര്‍ ഫൈനാന്‍ഷ്യല്‍ അക്കൗണ്ടബിലിറ്റി റദ്ദാക്കിയിരുന്നു. ഇതേത്തുടന്ന് അംഗത്വം റദ്ദാക്കിയെന്നാല്‍ സംഘടന നിയമവിരുദ്ധമായോ അനീതി പരമായോ പെരുമാറിയെന്നല്ല അര്‍ഥമെന്നു പറഞ്ഞ് ഗോസ്പല്‍ ഒരു പ്രസ്താവന ഇറക്കി പ്രതിഛായ സംരക്ഷിക്കാന്‍ നീക്കം നടത്തിയിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

യുകെയില്‍ നടന്ന അഹ്‌മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഗോള വാര്‍ഷിക സമ്മേളനത്തില്‍ അഞ്ചാം ഖലീഫയും ആത്മീയ നേതാവുമായ ഹദ്റത്ത് മിര്‍സാ മസ്‌റൂര്‍ അഹ്‌മദ് സാഹിബ് സമാപന പ്രഭാഷണം നടത്തുന്നു
India

വിശ്വാസികള്‍ വാക്കിലും പ്രവര്‍ത്തിയിലും ദൈവഭയം പുലര്‍ത്തണം: മസ്‌റൂര്‍ അഹ്‌മദ്

Kerala

മില്‍മയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തി; സഖാക്കള്‍ മില്‍മയില്‍ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

US

ഇറാഖിലെ യുഎസ് കോണ്‍സുലേറ്റിന് സമീപം സ്‌ഫോടന പരമ്പര; കനത്ത നാശനഷ്ടം

India

ബാങ്ക് ഓഫ് ബറോഡയില്‍ വന്‍ ഡാറ്റാ ചോര്‍ച്ച: ഉപഭോക്തൃ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍

പുതിയ വാര്‍ത്തകള്‍

ഞാൻ എസി മുറിയിലുരുന്ന് സാമൂഹ്യ പ്രവർത്തനം നടത്തുന്നയാളല്ല: പ്രധാൻ

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

രാഷ്‌ട്രീയ പോര് കടുക്കുന്നു: ബംഗ്ലാദേശില്‍ മുന്‍ പ്രസിഡന്റിനെതിരെ ‘മനുഷ്യത്വവിരുദ്ധ കുറ്റ’ പരാതി; അഴിമതി അന്വേഷണത്തിനും ഉത്തരവ്

ആനകളുടെ ഇരുമ്പ് ചങ്ങലകള്‍ മാറ്റണം: ഹൈക്കോടതി

നമാമി രാമം: മാതാക്കള്‍ മഹതികള്‍

രാമായണ അറിവുകള്‍: ചാതുര്‍മ്മാസ്യ വ്രതത്തിന്റെ പ്രാധാന്യം

പ്രഥമഗുരു പിറന്ന ഗുരുപൂര്‍ണിമ

സം​സ്ഥാ​ന​ത്ത് മഴ ശക്തമാകുന്നു; ഇന്ന് ആ​റ് ജി​ല്ല​ക​ളി​ൽ യെ​ല്ലോ അ​ല​ർ​ട്ട്

കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണം: വിജിലന്‍സ് ഡയറക്ടറോട് റിപ്പോര്‍ട്ട് തേടി

വീണയുടെ സ്വത്തുക്കള്‍ ഈ ആഴ്ച കണ്ടുകെട്ടും; പിണറായിക്ക് ഉടന്‍ സമന്‍സ് നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.