ന്യൂദല്‍ഹി: വെള്ളപ്പൊക്കം, ഭൂകമ്പം പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ മൂലമുള്ള ദുരിതങ്ങള്‍ ലഘൂകരിക്കുന്നതിനായി ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഭാരതവും റഷ്യയും തീരുമാനിച്ചു.
പ്രകൃതിക്ഷോഭങ്ങള്‍ മൂലമുള്ള ദുരന്തങ്ങള്‍ ലഘൂകരിക്കുന്നതിനും നേരിടുന്നതിനുമുള്ള സഹകരണ കരാറില്‍ ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങും റഷ്യന്‍ സിവില്‍ പ്രതിരോധമന്ത്രി വഌഡ്മിര്‍ ആന്‍ഡ്രിവിക് പുഷ്‌ക്കോവും ഒപ്പുവെച്ചു.
പ്രകൃതിദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് സഹകരണം ഏറെ പ്രയോജനമാകുമെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. ഈ മേഖലയില്‍ കൂടുതല്‍ വികസനവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്. ഭൂമിശാസ്ത്രപരവും ചരിത്രപരവും സാംസ്‌ക്കാരികപരവുമായി അതിര്‍ത്തികള്‍ക്കപ്പുറമുള്ള സഹകരണമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ളത്. ആഭ്യന്തരമന്ത്രി കിരണ്‍ റിജിജുവും ചടങ്ങില്‍ സംബന്ധിച്ചു.
















