Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മോഷണം തുടര്‍ക്കഥയായി; മുണ്ടക്കയത്ത് ജനങ്ങള്‍ ഭീതിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 10:48 pm IST
in Kottayam

മുണ്ടക്കയം: മുണ്ടക്കയത്ത് മോഷണം തുടര്‍ക്കഥയാവുന്നു. നിരവധി മോഷണങ്ങള്‍ മൂന്നു മാസത്തിനിടെ നടന്നിട്ടും പ്രതികളെ പിടികൂടാന്‍ പോലീസിനായില്ലെന്നതും ജനങ്ങളെ ഭീതിയിലാക്കി.

വീടുകള്‍ മാത്രല്ല ആരാധനാലയങ്ങളും മോഷ്ടാക്കളുടെ വിഹാരരംഗമായി. ഏറ്റവുമൊടുവില്‍ വെളളിയാഴ്ച രാത്രി എസ്എന്‍ഡിപി മുരിക്കുംവയല്‍ ശാഖാ സെക്രട്ടറി വാസുദേവന്റെ പുലിക്കുന്നിലെ വീട്ടില്‍ നിന്നു കഴിഞ്ഞ ദിവസം രാത്രിയില്‍ 1.75 ലക്ഷം രൂപ മോഷ്ടാക്കള്‍ അപഹരിച്ചു. വീടു പണിയാന്‍ ബാങ്കില്‍ നിന്നു വായ്‌പയെടുത്ത് വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണമാണ് നഷ്ടപ്പെട്ടത്. രണ്ടാഴ്ചക്കുളളില്‍ രണ്ടു തവണയാണ് പൈങ്ങന സെന്റ് തോമസ് പളളിയില്‍ മോഷ്ടാക്കള്‍ കയറിയത്. ആദ്യ തവണ രണ്ടായിരം രൂപ കൈക്കലാക്കിയെങ്കിലും, രണ്ടാം തവണ നേര്‍ച്ചപ്പെട്ടി തകര്‍ത്ത കളളന്‍ നിരാശനായി. തലേദിവസം നേര്‍ച്ചപ്പെട്ടിയിലെ പണം പള്ളി ഭാരവാഹികള്‍ എടുത്തിരുന്നു. കഴിഞ്ഞ ദിവസം കണ്ണിമലയിലെ ഒരു വീട്ടില്‍ നിന്നു ഒന്നര പവന്റെ സ്വര്‍ണമാല, 3500 രൂപ, മൊബൈല്‍ ഫോണ്‍ എന്നിവ മോഷണം പോയി. നഗരത്തനടുത്ത് മുണ്ടമറ്റം ഭാഗത്ത് കഴിഞ്ഞ ദിവസം നിരവധി വീടുകളില്‍ മോഷണശ്രമം നടന്നു. എല്ലാ സ്ഥലങ്ങളിലും ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നതോടെ കളളന്‍ ഓടി രക്ഷപെടുകയായിരുന്നു. അത്യുഷ്ണത്താല്‍ രാത്രിയില്‍ വീട്ടുകാര്‍ ജനലുകള്‍ തുറന്നിട്ടാണ് കിടന്നുറങ്ങുന്നത്. ഇത് കളളന്മാര്‍ക്ക് മോഷണം എളുപ്പമാക്കാന്‍ ഇടയാക്കുന്നതായാണ് കണ്ടു വരുന്നത്.

കണ്ണിമല കല്ലുങ്കല്‍ ജസ്റ്റിന്റെ വീട്ടിലെ തുറന്നു കിടന്ന ജനലിലൂടെ കയ്യിട്ടു കതകു തുറന്നാണ് മോഷ്ടാവ് അകത്തു പ്രവേശിച്ചത്. മാല ഉറങ്ങാന്‍ നേരം ഊരി ജസ്റ്റിന്‍ കിടക്കു മുറിയുടെ മേശപ്പുറത്തു ബാഗില്‍ വച്ചിരുന്നു. ഒപ്പം മൊബൈലും. കിടക്ക മുറിയില്‍ കയറിയ കളളന്‍ മേശപ്പുറത്തിരുന്ന ബാഗും, മൊബൈലും മോഷ്ടിച്ചു. ബാഗില്‍ 3500 രൂപയുമുണ്ടായിരുന്നു.

മുണ്ടക്കയം പൈങ്ങന സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പളളിയില്‍ നിന്നു രണ്ടാഴ്ച മുമ്പ് 2000 രൂപ മോഷണം പോയിരുന്നു. രണ്ടാഴ്ച പിന്നിടവേ കഴിഞ്ഞ ദിവസവും മോഷണം ശ്രമം നടന്നു. പളളിയുടെ സമീപത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തുണ്ടായിരുന്ന മെറ്റല്‍ വാരാന്‍ ഉപയോഗിക്കുന്ന ഷൗവ്വല്‍ ( മെറ്റല്‍ കോരി) കൊണ്ട് പളളിയുടെ മുന്‍ വശത്തെ കതകിന്റെ പൂട്ട് തകര്‍ത്താണ് മോഷ്ടാവ് അകത്ത് കയറിയത്. സമീപത്തെ ഓഫീസ് മുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി മേശയിലുണ്ടായിരുന്ന മറ്റ് മുറികളുടെ താക്കോലുകള്‍ കൈക്കലാക്കി. ഓഫീസ് മുറിയിലെ അലമാരകള്‍ കുത്തിതുറക്കുവാന്‍ ശ്രമം നടത്തി. പളളിയുടെ അകത്ത് ഉണ്ടായിരുന്ന നേര്‍ച്ചപ്പെട്ടി കുത്തിത്തുറന്നു. എന്നാല്‍ കഴിഞ്ഞ ഞായറാഴ്ച നേര്‍ച്ചപ്പെട്ടി തുറന്ന് പണം എടുത്തതിനാല്‍ നിസാര തുക മാത്രമെ പെട്ടിയിലുണ്ടായിരുന്നുളളു.

അതേ രാത്രിയില്‍ പളളിയില്‍ നിന്നു 100 മീറ്റര്‍ അകലെ മുണ്ടമറ്റം ഭാഗത്തെ നിരവധി വീടുകളില്‍ മോഷണശ്രമം നടന്നെങ്കിലും വീട്ടുകാര്‍ ഉണര്‍ന്നതോടെ ദൗത്യം ഉപേക്ഷിച്ചു മോഷ്ടാക്കള്‍ ഓടി രക്ഷപെടുകയായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ബിനു പാസ്റ്റര്‍ (ഇടത്ത്) ഓമല്ലൂരിലെ ബിജെപി നേതാവ് ആതിര (നടുവില്‍)
Kerala

ഭദ്രകാളി കുടുംബ കലഹം ഉണ്ടാക്കും എന്ന് ബിജെപി പ്രവര്‍ത്തക ആതിരയെക്കുറിച്ച് ബിനു പാസ്റ്റര്‍… പാസ്റ്ററുടെ പേ റോളിലുള്ളവര്‍ അറിയാന്‍: യുവരാജ് ഗോകുല്‍

Kerala

മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ കടുത്ത പരിഹാസവുമായി അഖില്‍ മാരാര്‍…ജമാ അത്തെ ഇസ്ലാമി, വാഹനമോഡിഫിക്കേഷന്‍, ക്ഷേമപെന്‍ഷന്‍, ബെക്കാഡി…കാല് വാരി

India

ഇന്ത്യയെ മാതൃകയാക്കാൻ ഇസ്രായേൽ ; ആയുധങ്ങൾ സ്വന്തമായി നിർമ്മിക്കുമെന്ന് നെതന്യാഹു ; യുഎസിന്റെ ആശ്രയിക്കുന്നത് കുറയ്‌ക്കാനും നീക്കം

India

ഇക്കാര്യത്തിൽ ഇന്ത്യ വിട്ടു വീഴ്‌ച്ച ചെയ്യില്ല ; ചർച്ചയ്‌ക്കെത്തിയ ചൈനീസ് വിദേശകാര്യ മന്ത്രിയ്‌ക്ക് മുന്നിൽ നിലപാട് വ്യക്തമാക്കി അജിത് ഡോവൽ

Football

18 ഗോള്‍ നേടി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച താരമായ മെസ്സിയെ പുകഴ്‌ത്താന്‍ മാറഡോണയില്ല….

പുതിയ വാര്‍ത്തകള്‍

മലയാളസിനിമയിൽ സംഘപരിവാർ അനുരണനങ്ങളെന്ന് കമൽ ; ഇസ്ലാമിക ജിഹാദിനെ വെള്ള പൂശാൻ ആമിയെടുത്ത കമാലുദ്ദീന്റെ അടുത്ത ലക്ഷ്യം എന്ത് ?

എഴുതിത്തള്ളാനായില്ല മക്കളേ….ഉസ്ബെക്കിതിരെ റൊണാള്‍ഡോ മാജിക്;മെസ്സിക്ക് കിട്ടാത്ത റെക്കോഡ്; ആറ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ഒരേയൊരു താരമായി…

ഭര്‍ത്താവിനെയും കുടുംബ ബന്ധങ്ങളെയും ശത്രുതയോടെ കാണുന്ന സ്ത്രീയില്‍ മക്കള്‍ സുരക്ഷിതരല്ലെന്ന് കോടതി

മോദിജിയുമായുള്ള ഈ അവിസ്മരണീയമായ കൂടിക്കാഴ്ചയ്‌ക്ക് നന്ദി ; എന്നെന്നേക്കും ഓർക്കാനുള്ള നിമിഷമെന്ന് മമ്മൂട്ടി

ഒഡീഷയിലെ നാല് ജില്ലകളിലായി ഏകദേശം 10 മുതൽ 20 മെട്രിക് ടൺ വരെ സ്വർണ്ണശേഖരം കണ്ടെത്തി

പിണറായിയുടെ അഴിമതി ആരോപണം സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് ഭരണപക്ഷം: പരിഗണിക്കാമെന്ന് സ്പീക്കര്‍

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.