Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

കുടിവെള്ള പദ്ധതികള്‍ പാതിയില്‍: മലയോര നിവാസികള്‍ ഇത്തവണയും വോട്ട് ചെയ്യേണ്ടത് ദാഹിച്ച് തന്നെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 22, 2016, 09:10 pm IST
inKasargod

കാഞ്ഞങ്ങാട്: മലയോരം ദാഹിച്ച വലയുമ്പോഴും വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരംഭിച്ച പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ നിര്‍മാണം ഇനിയും പാതിവഴിയില്‍ മാത്രം. വോട്ട് ചെയ്ത ജനപ്രതിനിധികളെ വിശ്വസിക്കുന്ന ജനങ്ങള്‍ ഇത്തവണയും ദാഹം തീരാതെ തന്നെ വോട്ട് ചെയ്യേണ്ടി വരും. വര്‍ഷങ്ങളായി സിപിഎം, കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ഭരിച്ച പഞ്ചാത്തുകളിലാണ് ഈ ദുസ്ഥിതി. വേനല്‍ കനത്തതോടെ പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളം വറ്റി തുടങ്ങി. പ്രശ്‌നം പരിഹരിക്കാന്‍ ആരംഭിച്ച പദ്ധതികളാകട്ടെ പാതിവഴിയില്‍ നില്‍ക്കുന്നു.

നാല്‍പത് വര്‍ഷത്തോളമായി സിപിഎം ഭരിക്കുന്ന കോടോം ബേളൂര്‍ പഞ്ചായത്തില്‍ 2004-ല്‍ തുടങ്ങിയ പദ്ധതി 12 വര്‍ഷം പിന്നിട്ടിട്ടും പൂര്‍ത്തീകരിക്കാന്‍ സാധിച്ചിട്ടില്ല. പതിനൊന്ന് വര്‍ഷങ്ങള്‍ക്കുമുന്‍പ് എല്‍.ഐ.സിയുടെ സാമ്പത്തിക സഹായത്തോടെ ഏഴ് കോടി രൂപ ചിലവിലാണ് പദ്ധതിയുടെ നിര്‍മാണം ആരംഭിച്ചത്. എന്നാല്‍ ഈ തുക തികയാതെ വന്നതോടെ കരാറുകാരന്‍ പണി അവസാനിപ്പിച്ചു പോവുകയാണ് ചെയ്തത്. പിന്നീട് സാര്‍ക്ക് പദ്ധതിയില്‍ പെടുത്തി പതിനേഴു കോടി രൂപ ഇതിനായി നീക്കി വെച്ചു. വാട്ടര്‍ അതോരിറ്റിയുടെ നേതൃത്വത്തില്‍ സംഭരണികളും മറ്റും നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും വീടുകളിലേക്ക് വെള്ളമെത്തിക്കണമെങ്കില്‍ ഇനും പൈപ്പ് ലൈനുകള്‍ സ്ഥാപിക്കണം. വാട്ടര്‍ അതോരിറ്റിയുടെയും കാരാറുകാരുടെയും അനാസ്ഥയാണ് പദ്ധതി വര്‍ഷങ്ങളോളം നിളാന്‍ കാരണമെന്ന് പഞ്ചായത്ത്് അധികൃതര്‍ പറയുന്നു. എന്നാല്‍ നിര്‍മാണം വേഗത്തിലാക്കേണ്ട ചുമതലയില്‍ നിന്ന് ഭരണ സമിതി ഒഴിഞ്ഞ് മാറുകയാണെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. പദ്ധതി നിര്‍മ്മാണത്തില്‍ ഉദാസീനതകാട്ടുന്ന ഉദ്യോഗസ്ഥരില്‍ നിന്നും നഷ്ടം ഈടാക്കണമെന്നും ഇവര്‍ പറയുന്നു. പദ്ധതിക്കായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാന്‍ എസ്റ്റിമേറ്റ് തയ്യാറാക്കി നല്‍കേണ്ടത് വൈദ്യുതി വകുപ്പാണ്. എന്നാല്‍ കോടോംബേളൂര്‍, കള്ളാര്‍ പഞ്ചായത്തുകളുടെ കുടിവെള്ള പദ്ധതി വൈദ്യുതീകരണത്തിനുള്ള അപേക്ഷ പോലും നല്‍കിട്ടില്ലെന്ന് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

യുഡിഎഫ് ഭരിക്കുന്ന കള്ളാര്‍ പഞ്ചായത്തില്‍ എന്‍ഡോസള്‍ഫാന്‍ ഫണ്ടില്‍ ഉള്‍പ്പെടുത്തി കുടിവെള്ളത്തിനായി 2012ല്‍ 6.42കോടി രൂപ അനുവദിച്ചിരുന്നു. ഇതിന്റെ നിര്‍മാണവും മന്ദഗതിയിലാണ്. കള്ളാര്‍ പെരുമ്പള്ളിയില്‍ സംഭരണി സ്ഥാപിച്ച് മുഴുവന്‍ പ്രദേശത്തും വെള്ളമെത്തിക്കാനായിരുന്നു പരിപാടി. എന്നാല്‍ ഇതിന്റെ നിര്‍മാണവും എന്ന് തീരുമെന്ന് ആര്‍ക്കുമറിയില്ല. മോട്ടോര്‍ പുരയും പൈപ്പു ലൈനുകളും സ്ഥാപിച്ചിട്ടുണ്ടെങ്കിലും വൈദ്യുതികരണത്തിനും ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാനും വാട്ടര്‍ അതോരിറ്റിക്ക് സാധിച്ചിട്ടില്ല.

മോട്ടോര്‍ പുരയില്‍ നിന്നും ജല സംഭരണിയിലേക്കുള്ള വെള്ളമെത്തിക്കാനുള്ള പൈപ്പുകള്‍ സംഭരണിയുടെ പരിസരത്ത് തുരുമ്പിച്ച നിലയിലാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് കൊട്ടോടിയില്‍ നിര്‍മ്മിച്ച കുടിവെള്ള പദ്ധതിയാകട്ടെ ആര്‍ക്കും ഉപകാരമില്ലാതെ നശിക്കുന്നു. എന്‍ഡോസള്‍ഫാന്‍ ദുരിത പഞ്ചായത്തായ പനത്തടിയാകട്ടെ നിരവധി പദ്ധതികള്‍ക്ക് പണം ചിലവഴിച്ചതല്ലാതെ ഒന്നും ഗുണകരമായില്ല. ഇവിടെയും എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍പെടുത്തി കുടിവെള്ള വിതരണത്തിനായി 4 കോടി രൂപ അനുവദിച്ചിരുന്നു.

പഞ്ചായത്തിലെ അഞ്ച് വാര്‍ഡുകളിലെ കുടിവെള്ളമെത്തിക്കാന്‍ പൈപ്പ് ലൈനിന്റെ പണി കഴിഞ്ഞെങ്കിലും സംഭരണിയുടെ പണി ഇതുവരെ തുടങ്ങിയിട്ടില്ല. വാട്ടര്‍ അതോരിറ്റിയുടെ കീഴില്‍ ഇവിടെ നിലവിലുള്ള കുടിവെള്ള പദ്ധതിയാകട്ടെ കാലപ്പഴക്കത്താല്‍ പൊട്ടിയ പൈപ്പുകളും വോള്‍ട്ടേജ് പ്രശ്‌നവും കാരണം ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നുമില്ല. 2015 മാര്‍ച്ച് 31 നകം കുടിവെള്ള വിതരണം ആരംഭിക്കേണ്ട പദ്ധതികളാണ് മൂന്ന് പഞ്ചായത്തുകളിലും പൂര്‍ത്തിയാക്കാതെ കിടക്കുന്നത്. ഇതിനിടെ വീണ്ടുമൊരു തെരഞ്ഞെടുപ്പുകൂടി സമാഗതമായിരിക്കുകയാണ്. പാവം ജനങ്ങള്‍ ഇത്തവണയും തങ്ങളുടെ ജനപ്രതിനിധികളെ വിശ്വസിച്ച് പോളിംഗ് ബൂത്തുകളിലെത്തുകയാണ്. എന്നെങ്കിലും തങ്ങളുടെ ദാഹം തീര്‍ക്കുമെന്ന വിശ്വാസത്തോടെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.