പേട്ട: പിണറായിയും യെച്ചൂരിയും കമ്മ്യൂണിസത്തെ ചുമലിലേറ്റി സാധാരണക്കാര്‍ക്കെതിരെ കൊലവിളി നടത്തുകയാണെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ.എസ്. സുരേഷ് ആരോപിച്ചു. ബലവാന്‍ നഗറില്‍ കമലേശ്വരം മേഖലയുടെ നേതൃത്വത്തില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സുരേഷ്. സാധാരണക്കാരന്റെ പാര്‍ട്ടിയെന്ന് പറഞ്ഞ് കര്‍ഷകരെ പാട്ടിലാക്കി ചെങ്കൊടി പിടിപ്പിച്ച് അടിച്ചമര്‍ത്തിയിരിക്കുകയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് അദ്ദേഹം പറഞ്ഞു. ബംഗാളില്‍പോലും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിലനിര്‍ത്താന്‍ പാര്‍ട്ടി നേതാക്കള്‍ക്ക് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ കാലങ്ങളിലെ കമ്മ്യൂണിസ്റ്റ് ഭരണംകൊണ്ട് ബംഗാളിലെ പുരുഷന്മാര്‍ അന്യസംസ്ഥാനങ്ങളില്‍ കൂലിപ്പണിയെടുക്കുന്നു. ബംഗാളിലെ തൊഴിലില്ലായ്‌മയാണ് ഇതിന് പ്രധാന കാരണം. അതേസമയം ബംഗാളിലെ കമ്മ്യൂണിസ്റ്റ് ഭരണംകൊണ്ട് ജനങ്ങള്‍ ദാരിദ്ര്യത്തിലായപ്പോള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കാണ് ഗുണം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. കാരണം ബംഗാളികള്‍ ഉണ്ടെങ്കിലേ ഇന്ന് പാര്‍ട്ടിക്ക് കൊടികെട്ടാനും പോസ്റ്റര്‍ ഒട്ടിക്കാനും സാധിക്കുകയുളളൂവെന്ന അവസ്ഥയാണ് കേരളത്തിലുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഡിവൈഎഫ്‌ഐ, സിപിഎമ്മില്‍നിന്നും നാല്‍പതോളംപേര്‍ ഇവിടെ ബിജെപിയില്‍ ചേര്‍ന്നു. തോട്ടം സജു അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മണ്ഡലം പ്രസിഡന്റ് ശ്രീവരാഹം വിജയന്‍, സെക്രട്ടറി സുനില്‍, ഏരിയാ പ്രസിഡന്റ് ജ്യോതിഷ്‌കുമാര്‍, കൗണ്‍സിലര്‍മാരായ മിനി, ഗിരി, വാര്‍ഡ് കണ്‍വീനര്‍ ഷാജിമോന്‍ എന്നിവര്‍ സംസാരിച്ചു.
















