ബാസല്‍: സ്വിസ് ഓപ്പണ്‍ ഗ്രാന്‍ഡ് പ്രിക്‌സ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ്‌ക്ക് കിരീടം. ഫൈനലില്‍ 13-ാം സീഡായ പ്രണോയ് ഏഴാം സീഡ് ജര്‍മ്മനിയുടെ മാര്‍ക് സ്വീബ്ലറെയാണ് കീഴടക്കിയത്. 45 മിനിറ്റ് മാത്രം നീണ്ടുനിന്ന പോരാട്ടത്തില്‍ 21-18, 21-15 എന്ന ക്രമത്തിലായിരുന്നു മലയാളി താരത്തിന്റെ കിരീടനേട്ടം.
കരിയറിലെ രണ്ടാം ഗ്രാന്‍ഡ്പ്രീയും കരിയറിലെ മൂന്നാം കിരീടവുമാണ് പ്രണോയി ഇന്നലെ സ്വന്തമാക്കിയത്. 2014-ല്‍ ഇന്തോനേഷ്യന്‍ മാസ്‌റ്റേഴ്‌സ് കിരീടവും ടാറ്റാ ഓപ്പണും പ്രണോയ് സ്വന്തമാക്കിയിരുന്നു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സ്വിസ് ഓപ്പണ്‍ കിരീടം ഇന്ത്യ നേടുന്നത്. കഴിഞ്ഞ വര്‍ഷം കിഡംബി ശ്രീകാന്ത് കിരീടം നേടിയിരുന്നു.
വനിതാ ഫൈനലില്‍ മൂന്നാം സീഡ് ചൈനയുടെ വാങ് യിഹാനെ അട്ടിമറിച്ച് ഹി ബിങ്ജിയാവോ ജേത്രിയായി.
















