ചെന്നൈ: വനിതാ ട്വന്റി 20 ലോകകപ്പില്‍ വിന്‍ഡീസ് വനിതകള്‍ക്ക് രണ്ടാം വിജയം. കഴിഞ്ഞ ദിവസം പാക്കിസ്ഥാനെ പരാജയപ്പെടുത്തിയ വിന്‍ഡീസ് ഇന്നലെ ബംഗ്ലാദേശിനെയും കീഴടക്കി. 49 റണ്‍സിനായിരുന്നു വിന്‍ഡീസ് വിജയം. ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് വനിതകള്‍ 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സെടുത്തു.
41 റണ്‍സെടുത്ത ഹെയ്‌ലി മാത്യൂസ് ടോപ് സ്‌കോറര്‍. സ്‌റ്റെഫാനി ടെയ്‌ലര്‍ 40ഉം ദീന്‍ദ്ര ഡോട്ടിന്‍ 11 പന്തില്‍ 24ഉം ആന്‍ കിങ് 15 പന്തില്‍ 20ഉം റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് വനിതകള്‍ 18.3 ഓവറില്‍ 99 റണ്‍സിന് ഓള്‍ ഔട്ടായി.
27 റണ്‍സെടുത്ത നിഗാര്‍ സുല്‍ത്താന ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സ്‌റ്റെഫാനി ടെയ്‌ലറും രണ്ട് വീതം സ്വന്തമാക്കിയ ദീന്‍ദ്ര ഡോട്ടിനും ഹെയ്‌ലി മാത്യൂസും മികച്ച ബൗളിങ് കാഴ്ചവെച്ചു. സ്‌റ്റെഫാനി ടെയ്‌ലര്‍ കളിയിലെ താരം.
















