മറയൂര്‍: കഴിഞ്ഞ ദിവസം ഉദുമലപെട്ടയില്‍ ചന്ദന മോഷണ സംഘം കൊലപെടുത്തിയ ചന്ദ്രബോസിന്റെ ബന്ധുക്കള്‍. വനം വകുപ്പ് കേസന്വേഷണത്തില്‍ വരുത്തിയ പാളിച്ചയും ചന്ദന കേസില്‍ ഉള്‍പെടാത്ത വാഹനവും കസ്റ്റഡിയിലെടുത്ത് ചന്ദന കേസിലെ മുഖ്യകണ്ണികളെ ഓഴിവാക്കാന്‍ ശ്രമിച്ചതുമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് ചന്ദ്ര ബോസിന്റെ മുത്തശന്‍ മാടസ്വാമി പറഞ്ഞു. ഫെബ്രുവരിയില്‍ നടന്ന ചന്ദന മോഷണ കേസുമായി ബന്ധപെട്ട് ചന്ദ്രബോസ് ഒളിവില്‍ പോയിരുന്നു. ഓട്ടോറിക്ഷ വനം വകുപ്പ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചന്ദ്രബോസിനെ കൊലപെടുത്തിയതിലൊരാളായ നാഗരജ്ദീര്‍ഘ നാളുകളായി മറയൂരില്‍ മാത്രംജോലിചെയ്തുവരുന്ന വനം വകുപ്പ് ഉദ്യോഗസ്ഥനെ പണം കൊടുത്ത് സ്വാധീനിച്ചാണ് കേസില്‍ നിന്ന് ഒഴിവാക്കിയതെതെന്നുംകൊല്ലപെട്ട ചന്ദ്രബോസിന്റെ ബന്ധുക്കള്‍ ആരോപിക്കുന്നു.
















