Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

അഫ്ഗാന്‍ പൊരുതി തോറ്റു; ദക്ഷിണാഫ്രിക്കന്‍ വിജയം 37 റണ്‍സിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2016, 07:56 pm IST
in Sports

മുംബൈ: ട്വന്റി 20 ലോകകപ്പില്‍ അഫ്ഗാനിസ്ഥാനെതിരെ ദക്ഷിണാഫ്രിക്കയ്‌ക്ക് 37 റണ്‍സിന്റെ വിജയം. ഭക്ഷിണാഫ്രിക്ക വിജയിച്ചെങ്കിലും അഫ്ഗാന്റെ പ്രകടനത്തെ കുറച്ച് കാണാന്‍ കഴിയില്ല. അത്ര പോരാട്ട വീര്യമായിരുന്നു അഫ്ഗാന്‍ താരങ്ങള്‍ പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കയുടെ 210 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന അഫ്ഗാനിസ്ഥാന് നിശ്ചിത 20 ഓവറില്‍ 172 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

അഫ്ഗാന്റെ തുടക്കം സ്‌ഫോടനാത്മകമായിരുന്നെങ്കിലും മധ്യനിര തകര്‍ന്നതാണ് സ്വപ്നതുല്യമായൊരു ജയം വഴുതിപ്പോകാന്‍ കാരണമായത്. 10.3 ഓവറില്‍ മൂന്നിന് 105 എന്ന നിലയില്‍നിന്നാണ് അഫ്ഗാന്‍ തോല്‍വിയിലേക്കു വഴുതിയത്.

കൂറ്റന്‍ സ്‌കോറിനെ കാര്യമാക്കാതെ വിജയത്തിലേക്കു കൂസലില്ലാതെ ബാറ്റ് വീശിയ ഓപ്പണര്‍ മൊഹമ്മദ് ഷെഹസാദ് (44) മോഹിപ്പിക്കുന്ന തുടക്കമാണ് അഫ്ഗാന് നല്‍കിയത്. 19 ബോളില്‍ അഞ്ചു സിക്‌സും മൂന്നു ഫോറും പായിച്ച് ഷെഹസാദ് ദക്ഷിണാഫ്രിക്കയെ വിറപ്പിച്ചു. നേരിട്ട രണ്ടാം പന്ത് തന്നെ ഷഹസാദ് വേലിക്കെട്ടിനു പുറത്തേക്ക് പറത്തി. എന്നാല്‍ അര്‍ധ സെഞ്ചുറിയുടെ പടിക്കലെത്തിയ ഷെഹസാദിന്റെ വിക്കറ്റ് ക്രിസ് മോറിസ് വീഴ്‌ത്തുകയായിരുന്നു. ഇന്നിംഗ്‌സില്‍ ആദ്യമായി പന്തിനെ പ്രതിരോധിക്കാന്‍ ശ്രമിച്ച ഷെഹസാദിന്റെ കുറ്റി തെറിച്ചു. അര്‍ഹിച്ച അര്‍ധ സെഞ്ചുറിയാണ് ഷെഹസാദിനു നഷ്ടമായത്. നാല് ഓവറില്‍ 52 എന്ന ശക്തമായ നിലയിലായിരുന്നു അപ്പോള്‍ അഫ്ഗാന്‍.

പിന്നാലെ വന്ന ക്യാപ്റ്റന്‍ അസ്ഹറിന് (7) കാര്യമൊയൊന്നും സ്‌കോര്‍ബോര്‍ഡിലേക്ക് സംഭാവന നല്‍കാനായില്ല. ഓപ്പണര്‍ നൂര്‍ അലിയും (24 പന്തില്‍ 25 ) നാലാമനായെത്തിയ ഗുലാബുദിന്‍ നബിയും (18 പന്തില്‍ 26) സമിയുള്ള ഷെന്‍വാരിയും (14 പന്തില്‍ 25) ആഞ്ഞടിച്ചെങ്കിലും തുടരെ വിക്കറ്റ് വീണത് തോല്‍വി വേഗത്തിലാക്കി. ഷെഹസാദിന്റെ അടക്കം നാല് ഓവറില്‍ നാല് വിക്കറ്റ് വീഴ്‌ത്തിയ ക്രിസ് മോറിസാണ് കളി ദക്ഷിണാഫ്രിക്കയ്‌ക്ക് അനുകൂലമാക്കിയത്.

നേരത്തെ എബി ഡി വില്ലിയേഴ്‌സിന്റെ (64) വെടിക്കെട്ട് അര്‍ധ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ വലിയ സ്‌കോറിലെത്തിച്ചത്. എബി 29 പന്തില്‍നിന്ന് അഞ്ച് സിക്‌സും നാലു ഫോറും പറത്തിയാണ് 64 ല്‍ എത്തിയത്. 31 പന്തില്‍ 45 റണ്‍സെടുത്ത ഓപ്പണര്‍ ക്വിന്റന്‍ ഡി കോക്കും 27 പന്തില്‍ 41 റണ്‍സെടുത്ത ഡു പ്ലെസിസും ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച തുടക്കമാണ് നല്‍കിയത്. ഡുമിനി (29) പുറത്താകാതെ നിന്നപ്പോള്‍ അവസാന ഓവറില്‍ ഡേവിഡ് മില്ലര്‍ (19) ആളിക്കത്തി. എട്ടു പന്തില്‍നിന്നാണ് മില്ലര്‍ 19 റണ്‍സെടുത്തത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

India

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

India

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

നവീ മുംബൈ വിമാനത്താവളത്തിലൂടെ ലഹരിമരുന്നു കൊണ്ടുവരാം; ചികിത്സാവശ്യങ്ങൾക്ക് മാത്രം…

പുതിയ വാര്‍ത്തകള്‍

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

ഇസ്ലാമിലേക്ക് മതം മാറിയവർക്കുള്ള സംവരണം റദ്ദാക്കിയതിനെതിരേ തമിഴ്‌നാട് സുപ്രീം കോടതിയിൽ

രാജ്യവികസന വാര്‍ത്തകള്‍ക്ക് മാധ്യമങ്ങള്‍ കൂടുതല്‍ പ്രാധാന്യം നല്‍കണം; ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍

പഞ്ചാബ് കോൺഗ്രസിന്റെ കാര്യത്തിൽ വീണ്ടും ഹൈക്കമാൻഡ് തീരുമാനിക്കും

‘ രാജീവ് ചന്ദ്രശേഖരന് വോട്ട് ചെയ്യുന്നതാകും ബുദ്ധിയെന്ന് പറഞ്ഞതിന് ഗൾഫിൽ എന്റെ ജോലി കളയിക്കാൻ ശ്രമിച്ച ഒരുത്തനെങ്കിലും അകത്താകുമ്പോൾ സന്തോഷം ‘

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

മുഖ്യമന്ത്രി വി ഡി സതീശന്‍ കള്ളാടി മണ്ണിടിച്ചില്‍ ദുരന്തമേഖല സന്ദര്‍ശിച്ചു

കനത്തമഴ തുടരുന്നു; മഹാരാഷ്‌ട്രയിൽ ഒരാഴ്ചമഴ; കെട്ടിടം തകർന്നുവീണു

അതിശക്തമായ മഴക്ക് സാധ്യത, കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ ചുവപ്പ് ജാഗ്രത

നാട്ടിലെത്തിയാൽ എൻ ഐ എ പൊക്കുമെന്ന് ഭയം ; മുഹമ്മദ് സനൂഫ് അറസ്റ്റിലായതോടെ ഉറക്കം നഷ്ടപ്പെട്ട് യുഎഇയിലുള്ള ജിഹാദികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.