ചണ്ഡീഗഢ്: ലോകകപ്പ് വനിതാ വിഭാഗത്തിലും ന്യൂസിലന്‍ഡിന് ജയം. ഗ്രൂപ്പ് എയില്‍ അയര്‍ലന്‍ഡിനെ 93 റണ്‍സിന് തകര്‍ത്തു ന്യൂസിലന്‍ഡ്. സ്‌കോര്‍: ന്യൂസിലന്‍ഡ് – 177/3 (20), അയര്‍ലന്‍ഡ് – 85/5 (20).
ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് നായിക സുസീ ബെയ്റ്റ്‌സിന്റെ മികവിലാണ് മികച്ച സ്‌കോര്‍ നേടിയത്. 60 പന്തില്‍ ഏഴു ഫോറും രണ്ടു സിക്‌സറും നേടി ബെയ്റ്റ്. സോഫി ഡെവിന്‍ 47 റണ്‍സടിച്ചു. മറുപടിയായി 84 റണ്‍സെടുക്കാനെ അയര്‍ലന്‍ഡിനായുള്ളു. നായിക ഇസൊബെല്‍ ജോയ്‌സ് (28) ടോപ് സ്‌കോറര്‍.
















