Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

സിബിഐ നടപടി കര്‍ശനമാക്കണം ജയരാജന്റെ ആശുപത്രിവാസത്തിന് അധികൃതരുടെ ഒത്താശ: കുമ്മനം രാജശേഖരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2016, 07:01 pm IST
inKannur

കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതിയായ സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന് ആശുപത്രിയില്‍ സുഖവാസമൊരുക്കിക്കൊടുത്തത് അധികൃതരുടെ പിന്തുണയോടെയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. മനോജ് വധക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ജയരാജനെ രക്ഷിക്കാനുള്ള സിപിഎം- കോണ്‍ഗ്രസ്-ഉദ്യോഗസ്ഥ അവിശുദ്ധ ഗൂഢാലോചനക്കെതിരെ ബിജെപി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊലക്കേസില്‍ പ്രതിയായ ജയരാജന്‍ നിയമം തനിക്ക് ബാധകമല്ലെന്ന നിലയിലാണ് പെരുമാറുന്നത്. അതുകൊണ്ടാണ് ജയില്‍ച്ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് പ്ലക്കാര്‍ഡുയര്‍ത്തി മാധ്യമപ്രവര്‍ത്തകരെ കാണിച്ചത്. ജയരാജന്റെ നിയമവിരുദ്ധപ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സിബിഐ തയ്യാറാകണം. കണ്ണൂരില്‍ ഭരണം നടപ്പാക്കുന്നത് ജയരാജനായതുകൊണ്ടാണ് ജയരാജനെ പോലീസ് അറസ്റ്റ് ചെയ്യാതിരുന്നത്. എല്ലാ നിയമസംവിധാനങ്ങളെയും വെല്ലുവിളിച്ചുകൊണ്ട് നാട് ഭരിക്കുന്ന ജയരാജനെ അധികൃതര്‍ക്ക് ഭയമാണ്. ഭരിക്കുന്നത് ഭീരുക്കളായത് കൊണ്ടാണ് ഇത്തരം നാട്ടുരാജാക്കന്‍മാര്‍ നിയമം കയ്യിലെടുക്കുന്നതെന്നും കുമ്മനം പറഞ്ഞു.

നാട്ടില്‍ സിപിഎം സമാധാനം കാംക്ഷിക്കുന്നില്ലെന്നാണ് അവര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നിലപാടുകള്‍ വ്യക്തമാക്കുന്നത്. ആര്‍എസ്എസ് സര്‍ സംഘചാലക് കണ്ണൂരില്‍ ശാശ്വത സമാധാനത്തിനായി ചര്‍ച്ചയാകാമെന്ന് പറഞ്ഞപ്പോള്‍ ആര്‍എസ്എസ് ആയുധം താഴെവെച്ചാല്‍ ചര്‍ച്ചയാകാമെന്നാണ് പറഞ്ഞത്. സിപിഎം സമാധാനമാഗ്രഹിക്കുന്നില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്. ആശയം നഷ്ടപ്പെട്ട സിപിഎം അക്രമത്തിലൂടെ ആധിപ്യമുറപ്പിക്കാനാണ് ശ്രമിക്കുന്നത്. മുതലാളിത്തത്തിനും ബൂര്‍ഷ്വകള്‍ക്കുമെതിരെ സിപിഎം നിലകൊള്ളുമെന്നായിരുന്നു ഒരുകാലത്ത് ജനങ്ങള്‍ സ്വപ്നം കണ്ടിരുന്നത്. എന്നാല്‍ സിപിഎം ഇന്ന് മുലാളിമാരുടെ കീശയിലാണ്. മുതലാളിത്തത്തിനെതിരെ അവര്‍ക്ക് ഒന്നും ശബ്ദിക്കാനാവില്ല. കലിമൂത്ത സിപിഎമ്മുകാര്‍ കൃഷ്ണപ്പിള്ളയെപ്പോലും വെറുതെ വിട്ടില്ല. കൃഷ്ണപ്പിള്ള ഇന്ന് ജീവിച്ചിരുന്നെങ്കില്‍ സിപിഎമ്മിന്റെ ആശയപ്പാപ്പരത്തവും തൊഴിലാളിവിരുദ്ധ നിലപാടുകളും കണ്ട് ആത്മഹത്യചെയ്യുമായിരുന്നു. അദ്ദേഹത്തിന്റെ പ്രതിമ വികലമാക്കി വീട് തീവെച്ച് നശിപ്പിച്ചത് കമ്മ്യൂണിസ്റ്റുകളാണ്. ഒരു കമ്മ്യൂണിസ്റ്റുകാരനും പൊറുക്കാത്ത ഈ ദുഷ്പ്രവര്‍ത്തിക്കെതിരെ സിപിഎം നേതൃത്വം പ്രതിഷേധിക്കുകപോലും ചെയ്യാതിരുന്നത് ആശയപ്പാപ്പരത്തം കൊണ്ടാണ്. തൊഴിലാളികളെ കമ്മ്യൂണിസം പഠിപ്പിച്ച കൃഷ്ണപ്പിള്ളയുടെ സ്മാരകം തകര്‍ക്കാന്‍ മാത്രം സിപിഎം ജീര്‍ണ്ണിച്ചു.

കൊല്ലും കൊലയും നടത്തി മാത്രമേ കേരളത്തില്‍ പിടിച്ചുനില്‍ക്കാനാവു എന്ന നിലയിലാണ് ഇപ്പോള്‍ സിപിഎം. തൊഴിലാളികളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്ന സിപിഎമ്മിന്റെ കൊലക്കത്തിക്കിരയായ സംഘസ്വയംസേവകര്‍ നിരവധിയാണ്. കഴിഞ്ഞ ദിവസം പാനൂര്‍ ചൊക്ലിയില്‍ ഓട്ടോ തൊഴിലാളിയെ പിഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലിട്ടാണ് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇസ്ലാമിക തീവ്രവാദികളായ താലിബാനെപോലും നാണിപ്പിക്കുന്ന തരത്തിലാണ് പാപ്പിനിശ്ശേരിയിലെ അരോളിയില്‍ സുജിത്തിനെ അടിച്ചുകൊന്നത്. മാതാപിതാക്കളും സഹോദരനും നോക്കിനില്‍ക്കെയാണ് സുജിത്തിനെ സിപിഎം സംഘം കൊലപ്പെടുത്തിയത്. കതിരൂര്‍ മനോജിനെ ബോംബോറിഞ്ഞ് വെട്ടക്കൊലപ്പെടുത്തിയപ്പോള്‍ ജയരാജന്റെ മകന്‍ അത് വലിയ നേട്ടമായി ഫെയ്‌സ് ബുക്കിലിട്ടിരുന്നു. അതിനിഷ്ഠൂരമായ കൊലപാതക പരമ്പരകള്‍കൊണ്ട് സിപിഎം എന്ത് നേടിയെന്ന് സമൂഹത്തോട് വ്യക്തമാക്കേണ്ടി വരും. ഭരണാധികാരികള്‍ വേട്ടക്കാരനോടൊപ്പം ഇരകളെ വേട്ടയാടുകയാണ്. ഭരണസ്വാധീനവും പണവുമില്ലാത്തവര്‍ക്കും ഇവിടെ ജീവിക്കണം. എല്ലാം സഹിച്ച് ശാന്തരായിരിക്കുന്ന സാധാരണക്കാര്‍ക്ക് ശബ്ദമുണ്ടെന്ന് ഭരാണാധികാരികളെ ബോധ്യപ്പെടുത്താന്‍ ഇത്തരം ജനകീയ മാര്‍ച്ചുകള്‍ കൊണ്ട് സാധിക്കുമെന്നും കുമ്മനം പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.