കണ്ണൂര്‍: പ്രധാനമന്ത്രിയുടെ മുദ്ര സാമ്പത്തിക സഹായ പദ്ധതിയില്‍ സ്വയംതൊഴില്‍ കണ്ടത്തെുന്നതിന് ബാങ്കില്‍നിന്ന് വായ്‌പയെടുത്ത് നല്‍കിയ പത്തരലക്ഷം രുപ കൈപ്പറ്റിയശേഷം മെഷിനറികള്‍ നല്‍കാത്ത കോയമ്പത്തൂര്‍ ആസ്ഥാനമായുള്ള സ്ഥാപനത്തിനെതിരെ ജില്ലാ പൊലീസ് ചീഫിന് യുവാവ് പരാതി നല്‍കി. മട്ടന്നൂര്‍ എം.ജി റോഡിലെ മിഥുന്‍ ജയകുമാറാണ് കോയമ്പത്തൂര്‍ മാര്‍ക്കറ്റ് റോഡ് സിഡ്‌കോ ഇന്‍റസ്‌ട്രീസ് എസ്‌റ്റേറ്റിലെ ഐകോണ്‍ പ്രിക്വയേര്‍ഡ് സിസ്റ്റം എന്ന സ്ഥാപനത്തിനെതിരെ ജില്ലാ പൊലീസ് ചീഫ് പി.ഹരിശങ്കര്‍ക്ക് പരാതി നല്‍കിയത്. പാലക്കാട് സ്വദേശി പ്രജിത്താണ് സ്ഥാപനത്തിന്‍െറ ഉടമയെന്നും പരാതിയില്‍ പറയുന്നു.
മെക്കാനിക്കല്‍ ഡിപ്‌ളോമയുള്ള മിഥുന്‍ ടയര്‍ റീ ട്രേഡിങ് സ്ഥാപനം തുടങ്ങുന്നത് ജില്ലാ വ്യവസായ കേന്ദ്രം മുഖേനയാണ് മട്ടന്നൂരിലെ കനറാ ബാങ്ക് ശാഖയില്‍ നിന്ന് 904000 രൂപ വായ്‌പയെടുത്തത്.
സ്ഥാപനം തുടങ്ങുന്നതിന് ആവശ്യമായ മെഷിനറികള്‍ വിതരണം ചെയ്യുന്നതിന് ഐകോണ്‍ പ്രിക്വയേര്‍ഡ് സിസ്റ്റംസുമായി മിഥുന്‍ ജയകുമാര്‍ ഉടമ്പടി ഒപ്പുവെച്ചിരുന്നു. ഇതിന്‍െറ ഭാഗമായി ആദ്യം 1 50000 രൂപ അഡ്വാന്‍സ് നല്‍കി. എന്നാല്‍ മുഴുവന്‍ തുകയും ലഭ്യമാക്കണമെന്നും അതിനു ശേഷം മെഷീനറികള്‍ എത്തിച്ചു തരുന്നതാണെന്നും കമ്പനി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് കനറാ ബാങ്ക് മട്ടന്നൂര്‍ ശാഖ 904000 രൂപ പ്രജിത്തിന്‍െറ കോയമ്പത്തൂരിലെ ബാങ്ക് അക്കൗണ്ടില്‍ 2015 ഒക്ടോബര്‍ ഒമ്പതിന് നിക്ഷേപിച്ചു. മുഴുവന്‍ തുകയും ലഭിച്ച് ഒരുമാസത്തിനകം കരാര്‍ പ്രകാരമുള്ള മെഷിനറികള്‍ നല്‍കുമെന്ന് ഉടമ അറിയിച്ചിരുന്നെങ്കിലും നിരവധി തവണ ബന്ധപ്പെട്ട ശേഷം ടു ടയര്‍ ഇലക്ട്രിക് ചേംബര്‍ മാത്രമാണ് നല്‍കിയത്. മറ്റ് മെഷീനുകള്‍ ഒന്നും ഇതുവരെ വിതരണം ചെയ്‌തിട്ടില്ലെന്ന് എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
ലക്ഷങ്ങള്‍ വാങ്ങി കരാര്‍ വ്യവസ്ഥ പ്രകാരമുള്ള മെഷീനുകള്‍ നല്‍കാതെ കമ്പനി ഉടമ വിശ്വാസ വഞ്ചന കാട്ടിയതായും ഇതുവഴി വന്‍ സാമ്പത്തിക ബാധ്യത വന്നതായും പരാതിയില്‍ ബോധിപ്പിച്ചിട്ടുണ്ട്.
അതിനിടെ വായ്‌പ തിരിച്ചടക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് അധികൃതര്‍ മിഥുന്‍ ജയകുമാറിന് നോട്ടീസ് നല്‍കിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വ്യവസ്ഥ പ്രകാരമുള്ള മെഷീന്‍സും നഷ്ടപരിഹാരവും നേടി തരണമെന്നാവശ്യപ്പെട്ട് യുവാവ് ജില്ലാ പൊലീസ് ചീഫിനെ സമീപിച്ചത്.
















