Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

നിയമസഭാ തെരഞ്ഞെടുപ്പ്‌; ജെയിംസ്‌ മാത്യുവിന്റെ പിന്‍മാറ്റം പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 12, 2016, 01:02 am IST
in Kannur

കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന്‌ തളിപ്പറമ്പ്‌ സിറ്റിംഗ്‌ എംഎല്‍എ ജെയിംസ്‌മാത്യു പിന്‍മാറിയത്‌ പാര്‍ട്ടി നിര്‍ദ്ദേശത്തെ തുടര്‍ന്ന്‌. ഇത്തവണ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന്‌ ജെയിംസ്‌ മാത്യു കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകാനാണ്‌ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്നായിരുന്നു ജെയിംസ്‌ മാത്യു നല്‍കിയ വിശദീകരണം. എന്നാല്‍ തളിപ്പറമ്പില്‍ എം.വി.ഗോവിന്ദനെ മത്സരിപ്പിക്കുന്നതിന്‌ വേണ്ടി ജെയിംസ്‌ മാത്യുവിനെ പാര്‍ട്ടി നേതൃത്വം ഇടപെട്ട്‌ മാറ്റുകയായിരുന്നു. സിപിഎം അധികാരത്തില്‍ വരികയാണെങ്കില്‍ എം.വി.ഗോവിന്ദനെ മന്ത്രിസഭയിലെടുക്കാനാണ്‌ പാര്‍ട്ടിയുടെ തീരുമാനം. തളിപ്പറമ്പിന്‌ പകരം ഇരിക്കൂര്‍ നിയോജകമണ്ഡലത്തില്‍ മത്സരിക്കാനാണ്‌ പാര്‍ട്ടി നേതൃത്വം ജെയിംസ്‌ മാത്യുവിനോട്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ 2006 ല്‍ മത്സരിച്ച്‌ പരാജയപ്പെട്ട ഇരിക്കൂറില്‍ ഇക്കുറി ചാവേറാകാനില്ലെന്നാണ്‌ ജയിംസ്‌ മാത്യുവിന്റെ നിലപാട്‌. തളിപ്പറമ്പില്‍ മത്സരിക്കുന്നില്ലെങ്കില്‍ താന്‍ തെരഞ്ഞെടുപ്പിനില്ലെന്ന്‌ പറഞ്ഞ്‌ ജയിംസ്‌ മാത്യു നിലപാട്‌ വ്യക്തമാക്കുകയായിരുന്നു. ഔദ്യോഗിക വിഭാഗത്തിന്‌ അനഭിമതനായ ജെയിംസ്‌മാത്യുവിനെ മത്സരിപ്പിക്കുന്നതില്‍ പാര്‍ട്ടി സംസ്ഥാന ഘടകത്തിന്‌ താല്‍പര്യമില്ലായിരുന്നു. തളിപ്പറമ്പിലെ ഒരു സ്‌കൂള്‍ അധ്യാപകന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ജെയിസ്‌ മാത്യുവിനെ കോടതി റിമാന്റ്‌ ചെയ്‌ത്‌ ജയിലിലടച്ചിരുന്നു.

സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗങ്ങളില്‍ പകുതി പേര്‍ മാത്രം മത്സരിച്ചാല്‍ മതിയെന്ന തീരുമാനം ഉണ്ടെങ്കിലും ഇദ്ദഹത്തിന്റെ കാര്യത്തില്‍ ഇളവു നല്‍കുമെന്നാണ്‌ സൂചന. ഗോവന്ദന്‍ മാസ്റ്റര്‍ 1996ലും 2001 ലും തളിപ്പറമ്പ്‌ മണ്‌ഡലത്തില്‍ നിന്നും നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്‌. പിന്നീട്‌ സംഘടനാ കാര്യങ്ങളില്‍ സജീവമാവുകയായിരുന്നു. പിണറായിയുടെ അടുത്ത ആളായാണ്‌ ഗോവിന്ദന്‍ മാസ്റ്ററെ വിശേഷിപ്പിക്കുന്നത്‌. പിണറായി നയിച്ച രണ്ട്‌ കേരള മാര്‍ച്ചുകളിലും ഗോവിന്ദന്‍ മാസ്റ്റര്‍ അംഗമായിരുന്നു. ഇടതു പക്ഷം അധികാരത്തിലെത്തിയാല്‍ മന്ത്രി സ്ഥാനത്തേക്കു നിര്‍ദ്ദേശിക്കപ്പെടുന്ന പേരും ഇദ്ദേഹത്തിന്റെതാവും. 2006 ല്‍ തളിപ്പറമ്പ്‌ മണ്‌ഡലത്തെ പ്രതിനിധീകരിച്ചിരുന്ന സി.കെ.പി പത്മനാഭന്‌ 2011 ല്‍ സീറ്റ്‌ നിഷേധിച്ചതിനെത്തുടര്‍ന്ന്‌ പാര്‍ട്ടി ഘടകത്തിലുണ്ടായ ഉണ്ടായ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടത്‌ ജെയിംസ്‌ മാത്യു സ്ഥാനാര്‍ഥിയായി എത്തിയതോടെയാണ്‌. സിപിഎമ്മിന്റെ ഉറച്ച മണ്ഡലങ്ങളിലൊന്നാണ്‌ തളിപ്പറമ്പില്‍ ജയിംസ്‌ മാത്യുവിനെ ഏകപക്ഷീയമായി മാറ്റിയതില്‍ അണികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Mollywood

കറക്കം ഒടിടി റിലീസ് : ശ്രീനാഥ് ഭാസിയുടെ മ്യൂസിക്കൽ ഹൊറർ കോമഡി എപ്പോൾ എവിടെ കാണണം ?

Kerala

മുഖത്തേയ്‌ക്ക് ചൂട് വെള്ളം ഒഴിച്ചു, എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്ന് വൈഷ്ണ സുരേഷ് : യുഡിഎഫ് കൗൺസിലറിന്റെ നുണ പൊളിച്ചടുക്കി ദൃശ്യങ്ങൾ

India

കര്‍ണ്ണാടകയിലെ നന്ദിഹില്‍സിലെ ഹോംസ്റ്റേയില്‍ പെണ്‍കുട്ടിയുടെ മരണം ലവ് ജിഹാദെന്ന് കുടുംബം; മുറിയില്‍ ഉണ്ടായിരുന്നത് കോഴിക്കോട്ടുകാരന്‍ അലി

Entertainment

നികേഷ് കുമാറും റോഷിപാലുമൊക്കെ ധാർമിക പോരാളികൾ?;ആ പെണ്ണിന്റെ അവസ്ഥയെ വിറ്റു തിന്ന ചാനൽപ്പട,ടിആർപിക്ക് വേണ്ടി വീടിന്റെ മുകളിലൂടെ ഡ്രോൺ പറത്തി

India

മുസ്ലീം യുവതി ചാന്ദ്നി ഖുറേഷി ലൗജിഹാദിൽ കുടുക്കി മതം മാറ്റിച്ചു ; ആയുഷ് മാലിക് തിരികെ ഹിന്ദുമതത്തിലേയ്‌ക്ക് ; ചാന്ദ്നി ജയിലിൽ

പുതിയ വാര്‍ത്തകള്‍

ഫോര്‍ഡ് കാര്‍ കമ്പനിയില്‍ എഐ തോറ്റു, മനുഷ്യന്‍ ജയിച്ചു; എഐയെ മാറ്റി പകരം പിരിഞ്ഞുപോയ പഴയ 350 എഞ്ചിനീയര്‍മാരെ ഫോര്‍ഡ് തിരിച്ചുവിളിച്ചു

പാസ്‌പോർട്ടില്ല, വിസയുമില്ല; വ്യാജ ആധാർകാർഡുമായി കേരളത്തിൽ സുഖതാമസം ; കോഴിക്കോട് നിന്ന് പിടികൂടിയ ബംഗ്ലാദേശി പൗരന്മാരെ ചോദ്യം ചെയ്ത് ഐബി

കേരളത്തിലെ ഏറ്റവും മികച്ച മേയർ ആണ് V V രാജേഷ് ; അഞ്ച് വർഷം പട്ടിയെ പുല്ല് തീറ്റാൻ കൊണ്ടുപോവുകയായിരുന്നു ശബരീനാഥന്റെ പരിപാടി

നീറ്റ് പരീക്ഷ; കേന്ദ്രസർക്കാരിനെതിരെ ഇൻഡി സഖ്യത്തിന്റെ രാഷ്‌ട്രീയ പ്രേരിത പ്രമേയം, വിമർശിച്ച് വി. മുരളീധരൻ എംഎൽഎ

പ്രതിസന്ധിയിൽ സ്വകാര്യ ബസുടമകൾ; വാഹന ബന്ദിലേക്ക് നീങ്ങുമെന്ന് മുന്നറിയിപ്പ്, ജൂലൈ 20 മുതൽ സെക്രട്ടറിയേറ്റ് പടിക്കൽ സമരം

തൃശൂർ നഗരത്തിലെ ലോഡ്ജിൽ മുറിയെടുത്ത് പ്രസവം; അമ്മയും കുഞ്ഞും മരിച്ചു, സുഹൃത്തായ ഓട്ടോറിക്ഷ ഡ്രൈവർ കസ്റ്റഡിയിൽ

മുസ്ലീമിൽ നിന്ന് ഹിന്ദുവായി മാറി!’; ‘കുറ്റം പറയണമെങ്കിൽ ധൈര്യമായി പറഞ്ഞോളൂ;ഉർഫി ജാവേദ്

ഗാട്ട കുസ്തിക്ക് ക്ലീൻ U സർട്ടിഫിക്കറ്റ്

സൈബർ ലോകത്തെ ചതികളുടെ കഥയുമായി ‘അച്യുത അവതാരം’; ട്രെയിലർ ലോഞ്ച് കൊച്ചിയിൽ നടന്നു

സാക്ഷികൾ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.