മുംബൈ: 1970-ലെ ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യക്ക് വെങ്കലം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച അമര്‍ ബഹാദൂര്‍ ഗുരുങ് അന്തരിച്ചു. 73 വയസ്സായിരുന്നു. മഞ്ഞപ്പിത്തം ബാധിച്ചതിനെതുടര്‍ന്ന് ഏതാനും നാളുകളായി ഗുഡ്ഗാവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
അമര്‍ ദായി എന്ന് കളിക്കാര്‍ സ്‌നേഹപൂര്‍വം വിളിക്കുന്ന അമര്‍ ബഹാദൂര്‍ നേടിയ ഗോളിലാണ് ബാങ്കോക്ക് ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യ ജപ്പാനെ തോല്‍പിച്ച് വെങ്കലം നേടിയത്. ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യ നേടിയ അവസാനത്തെ മെഡലാണിത്.
1942ല്‍െ ഡെറാഡൂണില്‍ ജനിച്ച അമര്‍ ബഹാദൂര്‍ 1967 ഏഷ്യാ കപ്പ് യോഗ്യതാ മത്സരത്തില്‍ കംബോഡിയക്കെതിരായ മത്സരത്തിലാണ് ഇന്ത്യന്‍ ടീമിനുവേണ്ടി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് 22 തവണ ദേശീയ ജേഴ്‌സി അണിഞ്ഞു. മൂന്ന് തവണ മെര്‍ദേക്ക കപ്പിലും 1970ലെ പെസ്റ്റ സുകാന്‍ കപ്പിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞിട്ടുണ്ട്.
അറുപതുകളുടെ മധ്യത്തിലും 70കളുടെ തുടക്കത്തിലും ഇന്ത്യന്‍ ഫുട്‌ബോൡന്റെ അവിഭാജ്യഘടകമായിരുന്നു അമര്‍ ബഹാദൂര്‍.
1966-ല്‍ ഡ്യൂറണ്ട് കപ്പ് നേടിയ ഖൂര്‍ഖ റെജിമെന്റ് ടീമിലും 1968-ല്‍ 1968-ല്‍ റോവേഴ്‌സ് കപ്പ് നേടിയ മഫത്‌ലാല്‍ ടീമിലും അമര്‍ ബഹാദൂര്‍ അംഗമായിരുന്നു.
മഹാരാഷ്‌ട്ര, സര്‍വ്വീസസ് എന്നീ ടീമുകള്‍ക്ക് വേണ്ടി സന്തോഷ് ട്രോഫിയിലും കളിച്ചു. സന്തോഷ് ട്രോഫിയില്‍ മഹാരാഷ്‌ട്രക്ക് വേണ്ടി എട്ട് ഗോള്‍ നേടിയ അമര്‍ ബഹാദൂറിന് സംസ്ഥാനത്തിന്റെ ഏറ്റവും വലിയ കായിക ബഹുമതിയായ ശിവ് ഛത്രപതി ശിവജി അവാര്‍ഡ് നല്‍കി 1973-ല്‍ സംസ്ഥാന സര്‍ക്കാര്‍ ആദരിക്കുകയും ചെയ്തു.
















