ന്യുദല്‍ഹി: ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പ് മത്സരത്തിന് മുന്നോടിയായി ഉത്തേജകമരുന്ന് പരിശോധനയക്ക് ഐസിസി തയ്യാറെടുക്കുന്നു. ഐസിസിയുടെ പതിവ് പരിശോധനയുടെ ഭാഗമായാണിതെന്ന് ടൂര്‍ണമെന്റ് ഡയറക്ടര്‍ എം.വി. ശ്രീധര്‍ പറഞ്ഞു. തുടര്‍ച്ചയായുണ്ടാകുന്ന ഉത്തേജകമരുന്ന് വിവാദവുമായി ഐസിസിയുടെ പരിശോധനയ്‌ക്ക് ബന്ധവുമില്ല. 2011 മുതല്‍ പരിശോധന ആരംഭിച്ചു.
2012-ല്‍ ശ്രീലങ്കയില്‍ നടന്ന ലോകകപ്പിലും പരിശോധനകള്‍ നടന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















