Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

പിഎസ്ജി, ബെനഫിക്ക ക്വാര്‍ട്ടറില്‍; ചെല്‍സി പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 10, 2016, 09:49 pm IST
in Sports

ലണ്ടന്‍: ചെല്‍സിയെ തകര്‍ത്ത് പിഎസ്ജിയും സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിെന മുക്കി ബെനഫിക്കയും യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടറില്‍.

സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പിഎസ്ജി ജയിച്ചു. ആദ്യപാദത്തിലും ഇതേ മാര്‍ജിനില്‍ വിജയിച്ച അവര്‍ ഇരുപാങ്ങളിലുമായി 4-2ന്റെ തകര്‍പ്പന്‍ വിജയമാണ് നേടിയത്. തുടര്‍ച്ചയായ നാലാം തവണയാണ് പിഎസ്ജി ക്വാര്‍ട്ടറില്‍ ഇടംപിടിക്കുന്നത്.

2-1ന്റെ മുന്‍തൂക്കത്തോടെ സ്റ്റാംഫോര്‍ഡില്‍ കളിക്കാനിറങ്ങിയ പിഎസ്ജിക്കായിരുന്നു പന്തടക്കത്തില്‍ മുന്‍തൂക്കം. എന്നാല്‍ ഷോട്ടുകള്‍ പായിക്കുന്നതില്‍ ചെല്‍സിയായിരുന്നു ഏറെ മുന്നില്‍. ചെല്‍സി പായിച്ച 15 ഷോട്ടുകളില്‍ ഏഴെണ്ണം ലക്ഷ്യത്തിലേക്ക് നീങ്ങിയെങ്കിലും ഒരിക്കല്‍ മാത്രമാണ് പിഎസ്ജി ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞത്. അതേസമയം പിഎസ്ജി പായിച്ച 10 ഷോട്ടുകളില്‍ അഞ്ചെണ്ണം ലക്ഷ്യത്തിലേക്കായിരുന്നു.

ഇതില്‍ രണ്ടെണ്ണം ചെല്‍സി ഗോളി കുര്‍ട്ടോയിസിനെ മറികടന്ന് വലയില്‍ കയറുകയും ചെയ്തു. ഡീേഗാ കോസ്റ്റ, ഈഡന്‍ ഹസാര്‍ഡ്, വില്യന്‍, ഫാബ്രിഗസ് എന്നിവരടങ്ങിയ ചെല്‍സി മുന്നേറ്റനിര അവസരങ്ങള്‍ പാഴാക്കുന്നതില്‍ മത്സരിച്ചതാണ് അവര്‍ക്ക് തിരിച്ചടിയായത്. കളിയുടെ തുടക്കത്തില്‍ ആദ്യ അവസരം ലഭിച്ചത് ചെല്‍സിക്കായിരുന്നു. എന്നാല്‍ ആദ്യം ഗോളടിച്ചത് പിഎസ്ജി. 16-ാം മിനിറ്റില്‍ അഡ്രിയാന്‍ റാബിയോട്ടാണ് ലക്ഷ്യം കണ്ടത്.

സൂപ്പര്‍താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് ബോക്‌സിനുള്ളില്‍ നിന്ന് പോസ്റ്റിന് മുന്നിലേക്ക് നല്‍കിയ പാസാണ് അഡ്രിയാന്‍ വലയിലെത്തിച്ചത്. 27-ാം മിനിറ്റില്‍ ചെല്‍സി സമനില പിടിച്ചു. വില്യന്റെ പാസില്‍ നിന്ന് ഡീഗോ കോസ്റ്റയാണ് നിറയൊഴിച്ചത്. സമനില പിടിച്ചതോടെ നിര്‍ണായക ജയം ലക്ഷ്യമിട്ട് ചെല്‍സി ആക്രമണത്തിന് മൂര്‍ച്ച കൂട്ടി. വില്യന്‍-ഹസാര്‍ഡ്-കോസ്റ്റ-ഫാബ്രിഗാസ് സഖ്യം പിഎസ്ജി ബോക്‌സിലേക്ക് ഇരച്ചുകയറിയെങ്കിലും ബാറിന് കീഴില്‍ മികച്ച ഫോം പ്രകടിപ്പിച്ച ഗോളിയെ കീഴടക്കാന്‍ കഴിഞ്ഞില്ല.

ഇതോടെ ആദ്യപകുതി 1-1ന് സമനിലയില്‍. രണ്ടാം പകുതിയിലും ഇരുടീമുകളും വാശിയേറിയ മത്സരമാണ് കാഴ്ചവെച്ചത്. 65-ാം മിനിറ്റില്‍ വില്യനും ഇൗഡന്‍ ഹസാര്‍ഡും തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ പാഴാക്കിയതിന് പിന്നാലെ പിഎസ്ജി രണ്ടാം ഗോള്‍ നേടി. ഏയ്ഞ്ചല്‍ ഡി മരിയയുടെ ക്രോസ് സ്വീകരിച്ച് ക്ലോസ് റേഞ്ചില്‍ നിന്ന് സൂപ്പര്‍താരം സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച് പായിച്ച വലംകാലന്‍ ഷോട്ടാണ് കുര്‍ട്ടോയിസിനെ കീഴടക്കി വലയില്‍ കയറിയത് (2-1). ഏഴ് മിനിറ്റിനുശേഷം ഏയ്ഞ്ചല്‍ ഡി മരിയയുടെ ഷോട്ട് കുര്‍ട്ടോയിസ് രക്ഷപ്പെടുത്തി. അവസാന മിനിറ്റുകളില്‍ ചെല്‍സി താരങ്ങള്‍ എതിര്‍ഗോള്‍മുഖത്ത് ആക്രമണത്തിരമാലകളുയര്‍ത്തിയെങ്കിലും പിഎസ്ജി ഗോള്‍കീപ്പറും പ്രതിരോധനിരയും അവസരത്തിനൊത്തുയര്‍ന്നതോടെ അവയെല്ലാം വിഫലമായി.

മറ്റൊരു മത്സരത്തില്‍ റഷ്യന്‍ വമ്പന്മാരായ സെനിത്തിനെ എവേ മത്സരത്തിലും തകര്‍ത്താണ് പോര്‍ച്ചുഗല്‍ ക്ലബ് ബെനഫിക്കയുടെ കുതിപ്പ്. ആദ്യപാദത്തില്‍ 1-0ന് വിജയിച്ച ബെനഫിക്ക ഇരുപാദങ്ങളിലുമായി 3-1ന്റെ വിജയമാണ് നേടിയത്. ബെന്‍ഫികയ്‌ക്കായി നിക്കോളാസ് ഗെയ്റ്റാനും സോസ കോന്‍സിക്കോയും ഗോള്‍ നേടി. സെനിറ്റ് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനു വേണ്ടി ബ്രസീല്‍ താരം ഹള്‍ക്ക് ആശ്വാസ ഗോള്‍ നേടി. 2011-12നുശേഷം ആദ്യമായാണ്‌ബെനഫിക്ക ക്വാര്‍ട്ടറില്‍ ഇടംപിടിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നടി പ്രീതി സിന്റയുമായി ബന്ധപ്പെട്ട ആക്ഷേപകരമായ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ച് ബോംബെ ഹൈക്കോടതി

India

പഞ്ചാബില്‍ ‘വോട്ട് ചോരി’ ആരോപണത്തിന് രാഹുല്‍ ഗാന്ധി ഇപ്പോഴേ തയ്യാറായിക്കഴിഞ്ഞുവെന്ന് പരിഹാസം, കാരണം 2027ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് ഭസ്മമാകും

India

ജസ്റ്റിസ് യോഗേഷ് ഖന്ന നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണല്‍ ഒഫിഷിയേറ്റിംഗ് ചെയര്‍പേഴ്സണ്‍

Kerala

ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ നിന്നും കാണാതായ മലയാളി വിദ്യാര്‍ഥിനി അഫിയ അയ്യൂബിനെ കണ്ടെത്തി

Kerala

തിരുവനന്തപുരത്തെ രണ്ടാം മെഡിക്കല്‍ കോളേജിന് കെ കരുണാകരന്റെ പേരിട്ട് ഉത്തരവ്

പുതിയ വാര്‍ത്തകള്‍

അടുത്ത ജന്മത്തില്‍ പട്ടിയായി ജനിക്കുമെങ്കില്‍ അമേരിക്കയില്‍ പട്ടിയായി ജനിക്കണമെന്ന് ആഗ്രഹമെന്ന് വിജയലക്ഷ്മി ടീച്ചര്‍

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

വിഴിഞ്ഞം തുറമുഖം: ‘ദേശാഭിമാനി’ യെ തളളി എം വി ഗോവിന്ദന്‍, പത്രത്തില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടിവരും,പിണറായിയുടെ അറിവോടെ ഓഹരിക്കൈമാറ്റമെന്ന് സതീശന്‍

അയോധ്യയെ പറ്റി ഉന്നയിച്ച ആരോപണങ്ങൾക്ക് തെളിവ് വേണമെന്ന് വിഎച്ച്പി ; ചോദ്യം ചെയ്താൽ പ്രിയങ്ക അകത്താകുമെന്ന ഭീതിയിൽ കോൺഗ്രസ് 

എഥനോൾ കലര്‍ന്ന ഇ20 പെട്രോള്‍ ഉപയോഗിച്ച് ഏതെങ്കിലും വാഹനം കേടുവന്നതിന് നേരിട്ട് തെളിവ് കാണിക്കാന്‍ വിമര്‍ശകരെ വെല്ലുവിളിച്ച് നിതിന്‍ ഗാഡ്കരി

ഹൈന്ദവ വിശ്വാസങ്ങളെ പുച്ഛിച്ച് തള്ളിയ റിമ ഇന്ന് കുലസ്ത്രീ വേഷത്തിൽ ; മട്ടാഞ്ചേരി ഗ്യാങ് ഇതെങ്ങനെ സഹിക്കും ?

സത്യപ്രതിജ്ഞ ചെയ്യാന്‍ അനുവദിക്കണം; ബിജെപി കൗണ്‍സിലര്‍ സുഗതന്റെ ആവശ്യത്തില്‍ വ്യാഴാഴ്ച വിധി പറയും

‘എനിക്ക് അയോധ്യയിൽ കുറച്ച് സ്ഥലം വാങ്ങണം’ ; അമിതാഭ് ബച്ചന്റെ വിളി വന്നത് പുലർച്ചെ , നൽകിയത് 15 കോടി

സോനം വാങ്ചുക്കിന്റെ ഭാരം ഏഴ് കിലോ കുറഞ്ഞു ; സമരം അവസാനിപ്പിക്കേണ്ടി വരും : തങ്ങൾക്ക് പട്ടിണി കിടക്കാൻ പറ്റില്ലെന്ന് നേതാക്കൾ

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.