കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുസ്ഥലങ്ങളില്‍ ചുവരെഴുത്ത്, ബോര്‍ഡ്, പോസ്റ്റര്‍, ബാനര്‍ തുടങ്ങിയ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ നടത്തുന്നത് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശനമായി നിരോധിച്ചു. സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ പരസ്യം നടത്തുന്നതിന് ഉടമസ്ഥനില്‍ നിന്നും രേഖാമൂലമുളള അനുവാദം വാങ്ങി റിട്ടേണിങ്ങ്/അസി.റിട്ടേണിങ്ങ് ഓഫീസര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്.
നിലവില്‍ പൊതു സ്ഥലങ്ങള്‍, ഇലക്‌ട്രിക്/ടെലഫോണ്‍ പോസ്റ്റുകള്‍ തുടങ്ങിയവയിലുളള പരസ്യങ്ങള്‍ അതാത് രാഷ്‌ട്രീയ പാര്‍ട്ടികള്‍ 14 നകം സ്വമേധയാ നീക്കം ചെയ്യേണ്ടതാണ്. മാര്‍ച്ച് 14 ന് ശേഷം ഇത്തരത്തിലുളള പരസ്യങ്ങള്‍ ശ്രദ്ധയില്‍ പെടുകയാണെങ്കില്‍ ജില്ലാ കലക്‌ടര്‍ നിയമിച്ചിട്ടുളള നിയോജക മണ്ഡലം തലത്തിലും, സെക്‌ടര്‍ തലത്തിലുമുളള ടീമുകള്‍ പരസ്യങ്ങള്‍ നീക്കം ചെയ്യുന്നതും ചെലവ് ബന്ധപ്പെട്ട സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തുന്നതുമായിരിക്കും. രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ സ്ഥാപിച്ചിട്ടുളള ചിഹ്നങ്ങള്‍, സ്‌തൂപങ്ങള്‍ എന്നിവ എടുത്തുമാറ്റുകയോ പൂര്‍ണ്ണമായി മറക്കുകയോ ചെയ്യേണ്ടതാണ്. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സുഗമവും സൗഹാര്‍ദ്ദപരവുമായി മാറ്റുന്നതിനും, മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കുന്നതിനും വേണ്ട സഹായ സഹകരണങ്ങള്‍ക്കും എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളോടും ജില്ലാ കലക്‌ടര്‍ അഭ്യര്‍ത്ഥിച്ചു.
















