കണ്ണൂര്‍: ഉണ്ണിയാര്‍ച്ചയെ ടിപ്പുസുല്‍ത്താന്റെ വെപ്പാട്ടിയായി ചിത്രീകരിക്കുന്നത് മലയാളിയുടെ സാംസ്‌കാരിക ദാരിദ്ര്യമാണ് സൂചിപ്പിക്കുന്നതെന്ന് ചരിത്രകാരന്‍ ഡോ.കെ.കെ.എന്‍ കുറുപ്പ് പറഞ്ഞു.
ലൈബ്രറി കൗണ്‍സില്‍ പുസ്‌തകോല്‍സവ വേദിയില്‍ കണ്ണൂര്‍ കോട്ടയും പീരങ്കി ഉണ്ടകളും എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്‌ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു കെ.കെ.എന്‍ കുറുപ്പ്. ചരിത്രത്തെയാകെ വികലമക്കി പുതിയ കാലത്ത് ചിത്രീകരിക്കുകയാണ്. ഇവിടെയാണ് കണ്ണൂര്‍ കോട്ടയുടെ പ്രത്യേകത. ലണ്ടനിലെ കോട്ടയിലെ മ്യൂസിയം പോലെ ഇവിടെ ഒരു മ്യൂസിയം നിര്‍മിച്ച് സംരക്ഷിക്കേണ്ടതാണ്. പോര്‍ച്ചുഗീസുകാര്‍ക്കും ബ്രീട്ടീഷുകാര്‍ക്കും കപ്പല്‍ നിര്‍മിച്ച് നല്‍കിയവരെ കുറിച്ച് അവിടുത്തെ മ്യൂസിയത്തില്‍ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്. എന്നാല്‍ ഇവിടെ സാമൂതിരി രാജാക്കന്‍മാര്‍ക്ക് കുഞ്ഞാലി മരക്കാര്‍ക്കും വേണ്ടി കപ്പലും സമുദ്രായാനങ്ങളും ഉണ്ടാക്കി നല്‍കിയ ആശാരിമാരെ കുറിച്ച് എവിടെയും രേഖപ്പെടുത്തിയിട്ടില്ല. ഇന്ത്യന്‍ നാവിക ചരിത്രത്തിലെ പ്രധാന ചരിത്ര സ്‌മാരകമായി നിലനിര്‍ത്തേണ്ടതാണ് കണ്ണൂര്‍ കോട്ടയെന്നും കെ.കെ.എന്‍ കുറുപ്പ് പറഞ്ഞു.
സത്യന്‍ എടക്കാട് വിഷയാവതരണം നടത്തി. കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷനായി. കെ.കെ.എന്‍.കുറപ്പിന്റെ പഴശ്ശിരാജ കേരളവര്‍മ, പള്ളിയറ ശ്രീധരന്റെ കണക്കന്‍മാര്‍ക്കും കണക്കികള്‍ക്കും എന്നീ പുസ്‌തകങ്ങള്‍ പ്രൊഫ. ബി.മുഹമ്മദ് അഹമ്മദ് പ്രകാശനം ചെയ്‌തു. പി.കെ.ബൈജു, സി.എച്ച്.ബാലകൃഷ്‌ണന്‍ എന്നിവര്‍ ഏറ്റുവാങ്ങി. പി.ജനാര്‍ദ്ദനന്‍ സ്വാഗതവും എം.മോഹനന്‍ നന്ദിയും പറഞ്ഞു.
പുസ്‌തകോല്‍സവം വൈകീട്ട് സമാപിക്കും. ഇ.പി.ജയരാജന്‍ എംഎല്‍എ ഉദ്‌ഘാടനം ചെയ്യും. തുടര്‍ന്ന് ഏഴിന് ഗാനമേള അരങ്ങേറും.
















