നാഗ്പൂര്‍: ട്വന്റി20 ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ വിജയത്തിളക്കവുമായി അഫ്ഗാനിസ്ഥാന്‍. സ്പിന്നര്‍മാരുടെ മികവില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ 14 റണ്‍സിന് സ്‌കോട്‌ലാന്റിനെ പരാജയപ്പെടുത്തിയാണ് അഫ്ഗാനിസ്ഥാന്‍ വിജയക്കൊടി പാറിച്ചത്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സെടുത്തു. 39 പന്തില്‍ നിന്ന് 61 റണ്‍സെടുത്ത മുഹമ്മദ് ഷഹ്‌സാദിന് പുറമെ 50 പന്തില്‍ നിന്ന് 55 റണ്‍സെടുത്ത അഷ്ഗര്‍ പുറത്താകാതെ നിന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലാന്‍ഡിന് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മുഹമ്മദ് ഷഹ്‌സാദാണ് മാന്‍ ഓഫ് ദ മാച്ച്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ സ്‌കോട്ട്‌ലാന്‍ഡിന് ഓപ്പണര്‍മാരായ ജോര്‍ജ്ജ് മുന്‍സെയും (41) കെയ്‌ലി കൊയറ്റസറും (40) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 8.5 ഓവറില്‍ 84 റണ്‍സ് അടിച്ചുകൂട്ടിയെങ്കിലും ഈ വേഗം പിന്നീട് നിലനിര്‍ത്താന്‍ കഴിയാതെ പോയി. മാറ്റ് മച്ചാന്‍ 36 റണ്‍സെടുത്തു. രണ്ട് വിക്കറ്റ് വീഴ്‌ത്തിയ റഷീദ് ഖാനും ഓരോന്ന് വീതം നേടിയ മുഹമ്മദ് നബിയും സമിയുള്ളയും ചേര്‍ന്നാണ് സ്‌കോട്ട്‌ലന്‍ഡിനെ പിടിച്ചുകെട്ടിയത്.
















