Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കോട്ടയം നഗരം ചീഞ്ഞുനാറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 7, 2016, 10:48 pm IST
in Kottayam

കോട്ടയം: മാലിന്യ സംസ്‌കരണം നിലച്ച കോട്ടയം നഗരസഭാ പ്രദേശത്ത് കുന്നുകൂടിയ മാലിന്യങ്ങള്‍ ചീഞ്ഞുനാറുന്നു. സംഭരണ കേന്ദ്രങ്ങളില്‍നിന്നും ശേഖരിക്കുന്ന മാലിന്യങ്ങള്‍ വഴിവക്കിലും പുഴയോരത്തും കുഴിച്ചുമൂടുന്നത് പൊതുജനാരോഗ്യത്തിന് ഭീഷണിയാകുന്നതായും പരാതിയുണ്ട്. നഗരത്തിന്റെ വിവിധ പ്രദേശങ്ങളിലെ വഴിവക്കുകളില്‍ മാലിന്യം കുമിഞ്ഞുകൂടുകയാണ്. വടവാതൂരിലെ നഗരസഭാ ഡംബിംഗ് യാര്‍ഡില്‍ മാലിന്യം തള്ളുന്നത് നാട്ടുകാര്‍ തടഞ്ഞതോടെ ഇപ്പോള്‍ മാലിന്യ സംസ്്കരണത്തിന് വേറെ സംവിധാനങ്ങള്‍ ഒന്നുംതന്നെയില്ല. കോടിമത, നാഗമ്പടം പുത്തനങ്ങാടി എന്നിവിടങ്ങളില്‍ സ്ഥാപിച്ച മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളാണ് ആകെ ഉണ്ടായിരുന്നത്. ഇപ്പോള്‍ ഇതോന്നുംതന്നെ പ്രവര്‍ത്തിക്കുന്നില്ല. പുത്തനങ്ങാടിയില്‍ ചെറിയതോതില്‍ ജൈവമാലിന്യങ്ങള്‍ മാത്രം സംഭരിക്കുന്നുണ്ട്. എന്നാല്‍ ഇവിടെയുള്ള ഇന്‍സിനേറ്റര്‍ പ്രവര്‍ത്തിപ്പിച്ച് തുടങ്ങിയിട്ടില്ല. കോടിമതയിലെ സംസ്‌കാരണ പ്ലാന്റിന് ആവശ്യമായ ജലലഭ്യത ഇല്ലെന്ന കാരണത്താല്‍ ഇതിന്റെ പ്രവര്‍ത്തനവും നിര്‍ത്തിവച്ചിരിക്കുകയാണ്. നാഗമ്പടത്ത് സ്വകാര്യ ബസ്സ് സ്റ്റാന്റിന് സമീപം സ്ഥാപിച്ചിട്ടുള്ള പ്ലാന്റ് പ്രവര്‍ത്തിക്കുന്നൂണ്ടെന്ന് അധികൃതര്‍ പറയുന്നെങ്കിലും യഥാര്‍ത്ഥത്തില്‍ ഇവിടെ ഒരു സംസ്‌കരണവും നടക്കാറില്ല. പ്ലാന്റിന് സമീപത്തായി പൊതുസ്ഥലത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുക മാത്രമാണ് ചെയ്യുന്നത്. ഉറവിട മാലിന്യ സംസ്‌കരണത്തിന്റെ ഭാഗമായി വീടുകളില്‍ വിവിധതരം പ്ലാന്റുകള്‍ വിതരണം ചെയ്യുന്ന പദ്ധതിയും പൂര്‍ണ്ണമായും നടപ്പിലായിട്ടില്ല. നഗരത്തിലെ മാലിന്യ സംഭരണ കേന്ദ്രങ്ങള്‍ കുറച്ചതും വിനയായിട്ടുണ്ട്. മാലിന്യം എവിടെ തള്ളണം എന്നറിയാത്ത ജനങ്ങളാണ് വഴിവക്കില്‍ മാലിന്യം വലിച്ചെറിയുന്നത്. നഗരസഭ ശേഖരിക്കുന്ന മാലിന്യങ്ങള്‍ കോടിമതയിലെ പുഴയുടെ തീരത്തും, ചന്തക്കടവ് റോഡ്, നാഗമ്പടം നഗരസഭാ മൈതാനത്തുമാണ് കുഴിച്ചുമൂടുന്നത്. ആറ്റുതീരത്ത് മാലിന്യങ്ങള്‍ കുഴിച്ചുമൂടുന്നത് ജലമലിനീകരണത്തിന് ഇടയാക്കുന്നുണ്ട്. ഒരു കിലോമീറ്ററോളം വരുന്ന കോടിമത-ചന്തക്കടവ് റോഡിന് ഇരുവശങ്ങളും താഴ്ന്ന പ്രദേശമായതിനാല്‍ ഇവിടെയാണ് മാലിന്യങ്ങല്‍ കൂടുതലായി കുഴിച്ചുമൂടുന്നത്. ഇതാണ് ഇവിടെ മാലിന്യം വലിച്ചെറിയാന്‍ പൊതുജനങ്ങള്‍ക്ക് പ്രേരണയാകുന്നത്. ഇങ്ങനെ എറിയുന്ന മാലിന്യത്തിന് മേല്‍ വാഹനങ്ങളില്‍ മണ്ണെത്തിച്ച് മൂടുകയാണ് പതിവ്. പച്ചക്കറി ചന്തയിലെ അവശിഷ്ടങ്ങളും വഴിവക്കില്‍ നിരന്ന് കിടക്കുന്നുണ്ട്. മീന്‍ചന്തയിലെ അഴുകിയ അവശിഷ്ടങ്ങളാകട്ടെ സമീപത്തെ തോട്ടിലാണ് തള്ളുന്നത്. പൊതുജനാരോഗ്യത്തിന് ഹാനികരമാവും വിധം നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ മാലിന്യം കുമിഞ്ഞ്കൂടി ചീഞ്ഞുനാറുമ്പോഴും സംസ്‌കരണ പ്ലാന്റുകള്‍ പ്രാവര്‍ത്തിമാക്കാന്‍ അധികൃതര്‍ തയ്യാറാവുന്നില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവതിയെ കാറില്‍ തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന് നല്‍കി മാനഭംഗപ്പെടുത്തിയ കേസില്‍ പ്രതി പിടിയില്‍

Entertainment

ആരാധകരുടെ സസ്‌പെന്‍സിനു വിരാമം, ‘വിലമതിക്കുന്ന വ്യക്തിക്ക്’ ജന്മദിനാശംസ നേര്‍ന്ന് തൃഷ

India

ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വെടിവെച്ചിട്ടെന്ന പാക്, യുഎസ് വാദം പൊളിഞ്ഞു, വ്യോമസേനയുടെ 36 റഫാല്‍ വിമാനങ്ങളും റെഡിയാണ്

Kerala

പ്രധാനമന്ത്രിയെ തൊഴുത് മമ്മൂട്ടി ; പുഞ്ചിരിയോടെ മോദി

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

പുതിയ വാര്‍ത്തകള്‍

മതപരമായ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും വിദേശ സംഭാവനയാകാം, മതപരിവര്‍ത്തനത്തിനു വേണ്ട , എഫ്‌സിആര്‍എ ദേദഗതിയായി

മദ്യനികുതി വെട്ടിക്കുറയ്‌ക്കല്‍: കര്‍ണ്ണാടകയില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് ഫണ്ടിനുള്ള പ്രത്യുപകാരമെന്ന് പിണറായി വിജയന്‍

തെരുവില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ടാക്‌സി ഡ്രൈവര്‍ അറസ്റ്റില്‍

പത്മ പുരസ്കാരത്തിന് ശേഷം മമ്മൂട്ടിയും കുടുംബവും പ്രധാനമന്ത്രി മോദിയെ കണ്ടു; ദുല്‍ഖറിന്റെ കരം ഗ്രഹിച്ച് മോദി

സര്‍ക്കാര്‍ സിസ്റ്റത്തോട് സഹകരിക്കുന്ന ജീവനക്കാര്‍ക്ക് പൂര്‍ണ സംരക്ഷണമുണ്ടാകുമെന്ന് മന്ത്രി മുരളീധരന്‍

എഡിഎം നവീന്‍ ബാബുവിന്റെ മകള്‍ നിരഞ്ജനയ്‌ക്ക് ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിയമനം നല്‍കി സര്‍ക്കാര്‍ ഉത്തരവായി

ഇറാൻ യുദ്ധത്തിന് പിന്നാലെ ഇന്ത്യൻ ആയുധങ്ങൾക്ക് ആവശ്യക്കാരേറുന്നു ; ബ്രഹ്മോസും, ആകാശും വേണമെന്ന് യുഎഇ : ഗൾഫിലെ ചൈനയുടെ സ്വാധീനത്തെ ചെറുക്കാൻ ഇന്ത്യ

ആരോഗ്യവകുപ്പ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. റീനയെ മാറ്റിയത് ഹൈക്കോടതി ശരിവച്ചു, തരംതാഴ്‌ത്തിയിട്ടില്ലെന്ന് നിരീക്ഷണം

ഇസ്ലാം വിട്ട ലക്ഷ്മിപ്രിയയോട് ഉഷയ്‌ക്ക് എന്തിനാണ് വിരോധം ? സുരേഷ് ബാബുവിനെ കല്യാണം കഴിച്ചതിന് ശേഷം മമ്മൂക്ക മിണ്ടിയിട്ടില്ലെന്ന് പറഞ്ഞ ഉഷ

ലോക സംഗീത ദിനം പ്രമാണിച്ച് പ്രേംനസീർ സുഹൃത് സമിതി ഒരുക്കിയ തമിഴ് ഇസൈ മഴൈ സംഗീത സന്ധ്യ പിണണി ഗായകൻ അൻവർ സാദത്ത് ഉദ്‌ഘാടനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.