കണ്ണൂര്‍: സംഘ പ്രവര്‍ത്തന കലാഘട്ടത്തിലെ പൂര്‍വ്വകാല പ്രവര്‍ത്തനങ്ങള്‍ പങ്കുവെച്ചും സൗഹൃദങ്ങള്‍ പുതുക്കിയും പുതുതലമുറയ്‌ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയും പ്രൗഢ സ്വയംസേവകര്‍ക്ക് ഇന്നത്തെ കാലഘട്ടത്തില്‍ സമാജത്തില്‍ അവരുടേതായ പങ്ക് വഹിക്കാനുണ്ടെന്നും സാക്ഷ്യപ്പെടുത്തിക്കൊണ്ട് ആര്‍എസ്‌എസ് പ്രൗഢ സ്വയംസേവകരുടെ സംഗമം. വര്‍ഷങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സംഘപ്രവര്‍ത്തനത്തന് നേതൃത്വം നല്‍കിയ ആയിരിത്തോളം പ്രൗഢ സ്വയംസേവകരാണ് ഇന്നലെ ആര്‍എസ്‌എസ് കണ്ണൂര്‍ സാധുകല്ല്യാണ മണ്‌ഡപത്തില്‍ സംഘടിപ്പിച്ച പ്രൗഢസംഗമത്തില്‍ സംബന്ധിച്ചത്. കേരളത്തിലും ദേശീയ തലത്തിലും സംഘ പ്രസ്ഥാനങ്ങള്‍ക്കുണ്ടായ മുന്നേറ്റത്തിലും സംഘപ്രസ്ഥാനങ്ങള്‍ക്ക് അനുകൂലമായി മാറിവരുന്ന സാഹചര്യങ്ങളിലും പ്രൗഢ സ്വയംസേവകരുടെ പങ്ക് മുതിര്‍ന്ന സംഘകാര്യകര്‍ത്താക്കള്‍ സംഗമത്തില്‍ വെച്ച് വിശദീകരിച്ചു. തങ്ങളുടേതായ പരിമിതികള്‍ക്കുളളില്‍ നിന്ന് ഏറ്റെടുത്തു നടത്താന്‍പ്പറ്റുന്ന സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രൗഢ സ്വയംസേവകര്‍ മുന്നോട്ട് വരണമെന്ന് പ്രൗഢസംഗമം ആഹ്വാനം ചെയ്‌തു. സംഗമം ആര്‍എസ്‌എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം ഉദ്‌ഘാടനം ചെയ്‌തു. പ്രാന്തീയ കാര്യകാരി സദസ്യന്‍ കൃഷ്‌ണന്‍കുട്ടി മുഖ്യപ്രഭാഷണം നടത്തി. കണ്ണൂര്‍ വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ചു. വിഭാഗ് കാര്യകാരി സദസ്യന്‍ കെ.വി.ജയരാജന്‍ മാസ്റ്റര്‍ സംസാരിച്ചു.
സമാരൂപ് പരിപാടിയില്‍ സീമാജാഗരണ്‍മഞ്ച് അഖിലേന്ത്യാ സംയോജകന്‍ എ.ഗോപാലകൃഷ്‌ണന്‍ മുഖ്യപ്രഭാഷണം നടത്തി. ആര്‍എസ്‌എസ് പ്രാന്ത സഹസംഘചാലക് അഡ്വ.കെ.കെ.ബാലറാം. കണ്ണൂര്‍ വിഭാഗ് സംഘചാലക് സി.ചന്ദ്രശേഖരന്‍, കണ്ണൂര്‍ വിഭാഗ് കാര്യവാഹ് വി.ശശിധരന്‍ തുടങ്ങിയവര്‍ സമാരോപ് ചടങ്ങില്‍ സംബന്ധിച്ചു. സംസ്ഥാനത്തെ ഏറ്റവും മികച്ച ഹെഡ് ഡ്രാഫ്‌റ്റ്‌മാനായി സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുത്ത ആര്‍എസ്‌എസ് കോഴിക്കോട് സംഭാഗ് കാര്യവാഹും വയനാട് സര്‍വ്വേ ഡിപ്പാര്‍ട്ട്‌മെന്റിലെ ഹെഡ് സര്‍വ്വേയറുമായ തലശ്ശേരി കൊളശ്ശേരി കാവുംഭാഗം സ്വദേശിയായ പി.പി.സുരേഷ്‌ബാബുവിനെ ചടങ്ങില്‍ എ.ഗോപാലകൃഷ്‌ണന്‍ പൊന്നാടയണിയിച്ചുംഉപഹാരം നല്‍കിയും ആദരിച്ചു.
















