വൈത്തിരി: സുഗന്ധഗിരി ഭജനമഠത്തില്‍ മാര്‍ച്ച് എഴിന് നടക്കുന്ന മഹാശിവരാത്രി മഹോത്സവത്തോടനുബന്ധിച്ച് ഗംഗയില്‍ നിന്നും ലഭിച്ച് 18 വര്‍ഷമായി ആരാധിച്ചുപോന്ന കാശിവിശ്വനാഥശിവലിംഗം ഭക്തജനദര്‍ശനത്തിനായി എത്തുന്നു. രാവിലെ 7 മണിക്ക് കാശിവിശ്വനാഥ ശിവലിംഗത്തിനെ ലക്കിടിയില്‍ വെച്ച് സ്വീകരിച്ച് എതിരേറ്റ് സുഗന്ധഗിരി അയപ്പ ഭജനമഠത്തില്‍ എത്തിക്കും. ഭാരതത്തിലെ അങ്ങോളമിങ്ങോളമുള്ള ഭക്തജനങ്ങള്‍ പൂജിച്ച മാഹാശിവലിംഗമാണ് ഇന്ന് സുഗന്ധഗിരിയില്‍ എത്തുന്നത്. വൈകിട്ട് 7 മണി മുതല്‍ ഭക്തര്‍ക്ക് കാശി വിശ്വനാഥശിവലിംഗത്തില്‍ പാലഭിഷേകവും കൂവളയില അര്‍ച്ചനയും നേരിട്ട് നടത്താന്‍ അവസരം ഒരിക്കിയിട്ടുണ്ട്. ലോക പ്രശസ്ത ധ്യാനാചാര്യന്‍ എറണാകുളം എടത്തല വിജയന്‍ തന്ത്രികള്‍ മുഖ്യകാര്‍മികത്വം വഹിക്കുന്ന ചടങ്ങുകള്‍ ചൊവാഴ്ച രാവിലെ 6 മണിവരെ ഉണ്ടായിരിക്കും.മാര്‍ച്ച് എഴിന് രാവിലെ 3.30ന് മഹാഗണപതിഹോമത്തോടെ ഉത്സവചടങ്ങുകള്‍ ആരംഭിക്കും. വിവിധ പൂജകള്‍, അര്‍ച്ചനകള്‍, അഹോരാത്ര പഞ്ചാക്ഷരീ മന്ത്രജപം, മഹാശിവപുരാണ പാരായണം, ഭജനകള്‍, കുട്ടികളുടെ നൃത്ത നൃത്ത്യങ്ങള്‍, പാരമ്പര്യകലാരൂപ അവതരണം, ഗുരു കാരണവന്‍മാരെ ആദരിക്കല്‍, അന്നദാനം എന്നിവ ഉണ്ടായിരിക്കും.
















