ശ്രീനഗര്‍: ബിജെപിയുമായി ചേര്‍ന്ന് കശ്മീര്‍ ജനതയുടെ ക്ഷേമത്തിനു പ്രവര്‍ത്തിക്കുമ്പോളുണ്ടാകുന്ന വിമര്‍ശനങ്ങള്‍ ഭയക്കുന്നില്ലെന്ന് പിഡിപി നേതാവ് മെഹ്ബൂബ മുഫ്തി. ബിജെപിയും പിഡിപിയും തമ്മിലുള്ള സഖ്യം പാര്‍ട്ടികള്‍ തമ്മില്‍ മാത്രമല്ല, കേന്ദ്ര സംസ്ഥാ സര്‍ക്കാരുകള്‍ തമ്മിലുള്ള സഹകരണമാണെന്നും അതായിരുന്നു അച്ഛന്‍ മുഫ്തി മുഹമ്മദിനും ഉണ്ടായിരുന്നതെന്നും മെഹ്ബൂബ പറഞ്ഞു. മുഫ്തി മുഹമ്മദിനുശേഷം പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നത് നീണ്ടുപോയിരുന്നു. വൈകാതെ ബിജെപി- പിഡിപി സര്‍ക്കാര്‍ അധികാരമേല്‍ക്കുമെന്നാണ് സഖ്യകക്ഷിവൃത്തങ്ങള്‍ നല്‍കുന്ന സൂചന.
















