കാണ്‍പൂര്‍: പിതാവിന്റെ ചികിത്സാ ചെലവിനായി സഹായം ആവശ്യപ്പെട്ട് കത്തെഴുതിയ സഹോദരങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ സഹായ വാഗ്ദാനം. ഉത്തര്‍ പ്രദേശ് കാണ്‍പൂരിലെ സഞ്ജയ് ഗാന്ധി നഗര്‍ കോളനി നിവാസികളായ സുശാന്ത് മിശ്ര (13), തന്മയ് മിശ്ര (എട്ട്) എന്നീ സഹോദരങ്ങളാണ് പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.
സാമ്പത്തിക പരാധീനതയും പിതാവിന്റ അസുഖവും മൂര്‍ച്ഛിച്ചതുമൂലമാണ് കത്തെഴുതിയത്. ഇതിനെ തുടര്‍ന്ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ നിന്ന് ഇവര്‍ക്കു നല്‍കിയ മറുപടിയില്‍ കാണ്‍പൂര്‍ ജില്ലാ മജിസ്‌ട്രേറ്റര്‍ക്കും ആരോഗ്യ വകുപ്പ് ജില്ലാ ഓഫീസറേയും വിളിച്ച് നിര്‍ദ്ദേശം നല്‍കിയതായും അറിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ ചികിത്സ ഉറപ്പാക്കാനാണ് പിഎംഒ നിര്‍ദ്ദേശം നല്‍കിട്ടുള്ളത്.
തയ്യല്‍ ജോലിക്കാരനായിരുന്ന പിതാവ് സരോജ് മിശ്ര ആസ്ത്മ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് രണ്ടു വര്‍ഷമായി കിടപ്പിലാണ്. ഇവര്‍ താമസിക്കുന്ന വീടിന്റെ വാടക മാസങ്ങളായി കൊടുത്തിട്ടില്ല. ഫീസടയ്‌ക്കാന്‍ പണമില്ലാത്തതിനാല്‍ രണ്ട് കുട്ടികളും സ്‌കൂളില്‍ പോകുന്നതും നിര്‍ത്തിയിരിക്കുകയാണ്.
















