ന്യൂദല്‍ഹി: ദേശീയപാതകളിലൂടെയുള്ള ഗതാഗത നീക്കത്തെക്കുറിച്ച് യാത്രക്കാര്‍ക്ക് വിവരം നല്‍കാന്‍ റേഡിയോ ചാനലിന് കേന്ദ്രസര്‍ക്കാര്‍ തുടക്കമിടുന്നു. എന്‍.എച്ച് 8ല്‍ ദല്‍ഹി മുതല്‍ ജയ്‌പൂര്‍ വരെയുള്ള ഭാഗത്ത് മൂന്ന് ഘട്ടങ്ങളിലായി പരീക്ഷണാടിസ്ഥാനത്തില്‍ ഹൈവേ അഡൈ്വസറി സര്‍വീസ് നടപ്പിലാക്കും.
ഒന്നാം ഘട്ടത്തില്‍ ദല്‍ഹി, ആള്‍വാര്‍, ജയ്‌പൂര്‍ എന്നിവിടങ്ങളിലെ ആകാശവാണി സ്റ്റേഷനുകള്‍ യാത്രക്കാര്‍ക്കായി തത്സമയ ഗതാഗത വിവരങ്ങള്‍ പ്രക്ഷേപണം ചെയ്യും. ഒരുദിവസം ഗതാഗത സംബന്ധിയായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് 22 ബുള്ളറ്റിനുകള്‍ പ്രക്ഷേപണംചെയ്യും.
ഇതിനായി 3 മാസത്തേയ്‌ക്ക് ആകാശവാണിയുമായി കരാര്‍ഒ പ്പുവെയ്ച്ചിട്ടുണ്ടെന്ന് കേന്ദ്ര റോഡ്ഗതാഗത, ഹൈവേവകുപ്പ്‌സഹമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ലോകസഭയില്‍ രേഖാമൂലം വ്യക്തമാക്കി. ഗതാഗത സുരക്ഷയെക്കുറിച്ച്‌ബോധവത്ക്കരണം നല്‍കുന്നതിന് ആകാശവാണി വാര്‍ത്തകളില്‍ മുന്‍തൂക്കം നല്‍കും.
















