കടുത്തുരുത്തി: കടുത്തുരുത്തി-കല്ലറ കൃഷിഭവന്റെ പരിധിയില്‍ വരുന്ന പാടശേഖരങ്ങളിലാണ് വിളവ് എടുക്കാറായ നെല്‍ച്ചെടികള്‍ കരിഞ്ഞുണങ്ങുന്നത്. 50 ദിവസത്തിന് മുകളില്‍ പ്രായമായ നെല്‍ച്ചെടികളാണ് ഉണങ്ങി വീഴുന്നത്. പാടശേഖരങ്ങളില്‍ കയറ്റുവാന്‍ വെള്ളം ലഭിക്കാത്തതാണ് ഇതിന് കാരണം. നൂറുകണക്കിന് ഏക്കര്‍ പാടത്തെ നെല്ലുകളാണ് ഉണങ്ങി വീഴുന്നത്. വിളവെത്തിയ നെല്ല് കൊയ്യാന്‍ യന്ത്രങ്ങള്‍ കിട്ടാനില്ലാത്തതും കൃഷിക്കാര്‍ക്ക് കനത്ത ആഘാതമാണ്. ഉള്ള നെല്ല് കൊയ്‌തെടുക്കാന്‍ കൃഷിഭവനും ബ്ലോക്ക് പഞ്ചായത്തുകളും കൊയ്‌ത്ത്-മെതി യന്ത്രങ്ങള്‍ എത്തിക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.
















