Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജീവ് ഗാന്ധി വധം : പ്രതികളുടെ മോചനം സുപ്രീംകോടതി വിധി അനുസരിച്ച്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 3, 2016, 02:45 pm IST
in India

രാജ്‌നാഥ് സിംഗ്

ന്യുദല്‍ഹി: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളുടെ മോചനം സംബന്ധിച്ച് സുപ്രീം കോടതി വിധിക്ക് അനുസൃതമായി തീരുമാനം എടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പാര്‍ലമെന്റിനെ അറിയിച്ചു. പ്രതികളെ വിട്ടയ്‌ക്കുന്നതിനായുള്ള തമിഴ്നാട് സര്‍ക്കാരിന്റെ കത്ത് കേന്ദ്ര സര്‍ക്കാര്‍ പരിഗണിച്ച്‌ വരികയാണെന്നും അദ്ദേഹം അറിയിച്ചു.

കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കാനുള്ള തമിഴ്നാട് സര്‍ക്കാരിന്റെ തീരുമാനത്തെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ ചോദ്യം ചെയ്ത സാഹചര്യത്തിലാണ് ആഭ്യന്തര മന്ത്രി പ്രസ്താവന നടത്തിയത്. പ്രതികളെ വിട്ടയക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് മല്ലിഗാര്‍ജുന്‍ ഗാര്‍ഗെ പറഞ്ഞു. ഇതേപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.

വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ടിരുന്ന പ്രതികളുടെ ദയാഹര്‍ജി പരിഗണിക്കുന്നത് വര്‍ഷങ്ങള്‍ വൈകിയതിനെതുടര്‍ന്നാണ്, സുപ്രീം കോടതി കേസിലെ മൂന്ന് പ്രതികളുടെ വധശിക്ഷ റദ്ദാക്കിയത്. മുരുഗന്‍, ശാന്തന്‍, പേരറിവാളന്‍ എന്നിവരുടെ വധശിക്ഷയാണ് ഇത്തരത്തില്‍ 2014 ഫെബ്രുവരി 18ന് റദ്ദാക്കിയത്. തൊട്ടടുത്ത ദിവസം തന്നെ കേസിലെ ഏഴ് പ്രതികളെയും മോചിപ്പിക്കാന്‍ തീരിമാനിക്കുകയും ചെയ്തു. എന്നാല്‍ ഇരുപതാം തീയതി തന്നെ കേന്ദ്ര സര്‍ക്കാര്‍ ഇതിനെതിരെ സുപ്രീം കോടതിയെ സമീപിച്ചു.

ഈ കേസില്‍, സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് വോട്ടെടുപ്പിലൂടെയാണ് വിധി പ്രഖ്യാപിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ അനുവാദമില്ലാതെ ദേശീയ താല്‍പര്യമുള്ള കേസുകളില്‍ ശിക്ഷാ ഇളവ് പ്രഖ്യാപിക്കാന്‍ സംസ്ഥാനസര്‍ക്കാരിന് അനുവാദമില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ വിധി. രണ്ടിനെതിരെ മൂന്ന് വോട്ടുകള്‍ക്ക് തീരുമാനമെടുത്താണ് ചീഫ് ജസ്റ്റിസ് എച്ച്‌ എല്‍ ദത്തുവിന്റെ അധ്യക്ഷതയിലുള്ള ബഞ്ച് അന്ന് കേസില്‍ വിധി പറഞ്ഞത്.

ചെന്നൈയിലെ ടാഡാ കോടതിയില്‍ നടന്ന വിചാരണയില്‍ 26 പ്രതികള്‍ക്കും വധശിക്ഷയായിരുന്നു വിധിച്ചിരുന്നത്. സുപ്രീംകോടതി ഇത് നാല് പേര്‍ക്ക് മാത്രമായി ചുരുക്കി. ജയിലില്‍ വച്ച്‌ പ്രസവിച്ച നളിനിയുടെ മകളുടെ അഭ്യര്‍ത്ഥനയനുസരിച്ച്‌ രാജീവ് ഗാന്ധിയുടെ വിധവ സോണിയാഗാന്ധിയുടെ ഇടപെടല്‍ പ്രശ്നത്തിലുണ്ടാകുകയും, നളിനിയുടെ വധശിക്ഷയും റദ്ദാക്കുകയും ചെയ്തിരുന്നു. മറ്റ് മൂന്ന് പേരുടെ വധശിക്ഷയാണ് സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം റദ്ദാക്കിയത്.

നളിനിക്ക് കഴിഞ്ഞ ആഴ്ചയില്‍ അച്ഛന്റെ സംസ്കാരചടങ്ങില്‍ പങ്കെടുക്കാന്‍ 12 മണിക്കൂര്‍ നേരത്തേക്ക് പരോളും അനുവദിച്ചിരുന്നു. 1991 മേയ് 21നാണ് രാജീവ് ഗാന്ധിയുള്‍പ്പെടെ 15 പേര്‍ ചെന്നൈ ശ്രീപെരുമ്പത്തൂരില്‍ കൊല്ലപ്പെട്ടത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദ്യാർത്ഥികളുടെ യോഗ്യതയും ഭാവിയും സംരക്ഷിക്കുന്നതാണ് പുതിയ ബിൽ : മോദി സർക്കാർ നിലനിൽക്കുന്നത് വിദ്യാർത്ഥികൾക്കൊപ്പമെന്നും ബൻസുരി സ്വരാജ്

India

ഭാര്യയെ കെട്ടിത്തൂക്കി കൊന്ന് ഭർത്താവ്; ശ്വാസം കിട്ടാതെ പിടയുന്ന യുവതിയുടെ ദൃശ്യങ്ങൾ മാതാപിതാക്കളെ തത്സമയം കാണിച്ച് ക്രൂരത

Entertainment

വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ ബ്ലോക്ക്ബസ്റ്റർ വിജയത്തിലേക്ക്; ലോകവ്യാപകമായി 250 കോടിയിലേക്ക് ഗ്രോസ്സ് കളക്ഷൻ, കേരളത്തിൽ 14 കോടിയിലേക്ക്

Kerala

പെറ്റിത്തുക മോഷ്ടിച്ച സംഭവം; പോലീസുകാരനെതിരായ അന്വേഷണ റിപ്പോര്‍ട്ട് പൂഴ്‌ത്തി, നടപടിയെടുക്കാതെ ഉന്നത ഉദ്യോഗസ്ഥര്‍

Entertainment

“ആകാശംലോ ഒക താര” യിലെ കൃഷ്ണ ആയി ദുൽഖർ സൽമാൻ; താരത്തിന് ജന്മദിന ആശംസകളുമായി കാരക്ടർ പോസ്റ്റർ

പുതിയ വാര്‍ത്തകള്‍

പ്രണയവും സൗഹൃദവും യാത്രകളുമായി “ആരോ ആരോ”; ദുൽഖർ സൽമാൻ- പൂജ ഹെഗ്ഡെ ചിത്രം “ശ്രീ ശ്രീ” യിലെ ആദ്യ ഗാനം പുറത്ത്

ജപ്പാനിൽ അതിശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

വടകര എംഡിഎംഎ കേസില്‍ ഒരു അധ്യാപിക കൂടി അറസ്റ്റിൽ; ബിആർസിയിലെ നീഷ്മ കോഴിക്കോട് കുട്ടോത്ത് സ്വദേശി

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

കായല്‍പ്പൂവില്‍ ഒളിച്ചുകളി; വേമ്പനാട്ടു കായലില്‍ കൊഞ്ചുപിടിത്തം ദുഷ്‌കരം, കായലില്‍ ഉപ്പുരസവും കുറഞ്ഞു

ആശുപത്രി ശുചിമുറിയിലെ ബക്കറ്റില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച് യുവതി മുങ്ങി; ചികിത്സ തേടിയത് വയറുവേദനയെന്ന് പറഞ്ഞ്

ക്ഷേത്രങ്ങളില്‍ പിടിമുറുക്കാന്‍ സിപിഎം; പി ജയരാജന് സംസ്ഥാനതല ചുമതല, ആദ്യഘട്ടം മലബാറിൽ, കാസർകോട്ട് കമ്മിറ്റി രൂപീകരിച്ചു

പരീക്ഷാ ഭേദഗതി ബിൽ; ലോക്സഭയിൽ ചർച്ച തുടങ്ങി, യുപിഎ കാലത്തെ ചോദ്യപേപ്പർ ചോർച്ച ഉന്നയിച്ച് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്

ശുഭാനന്ദ ഗുരുദേവ സമാധിദിനാചരണം

മോദിയുടെ ഫേസ്ബുക്ക് വീഡിയോ ബ്ലോക്ക് ചെയ്തതിൽ ക്ഷമാപണവുമായി മെറ്റ; ഗ്ലോബൽ ഹെഡിനെ വിളിച്ചുവരുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.