Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ബ്ലേഡുകാരുമായി കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ആമീനെത്തി; സംഘര്‍ഷത്തില്‍ നാല് പേര്‍ക്ക് പരിക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2016, 09:28 pm IST
inIdukki

തൊടുപുഴ: വണ്ണപ്പുറം മുണ്ടന്‍മുടിയില്‍ കോടതി ഉത്തരവ് നടപ്പിലാക്കാന്‍ ആമീന്‍ ബ്ലേഡുകാരുമായെത്തിയതിനെത്തുടര്‍ന്ന് സംഘര്‍ഷം. സംഭവത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. മുണ്ടന്‍മുടി ഒടിയപാറയില്‍ വീട് ഒഴിപ്പിക്കാനെത്തിയ മുട്ടം ജില്ലാ കോടതി ഉദ്യോഗസ്ഥ തിരുവനന്തപുരം സ്വദേശിനി ജയ വി(40), വണ്ണപ്പുറം സ്വദേശി ജോബി, വീട്ടിലെ താമസക്കാരിയായ ഒടിയപാറ നെടുമറ്റത്തുംചാലില്‍ സ്മിത സിബി(36) ഇവരുടെ പിതാവ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൊടുപുഴ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.ജോബിയുടെ തലയ്‌ക്കാണ് പരിക്കേറ്റത്. ഉളികൊണ്ട് മുറിവേറ്റ സ്മിതയുടെ വയറിന് 9 തുന്നിക്കെട്ടുണ്ട്. ഇവരുടെ പിതാവിന്റെ കാലിനാണ് മുറിവേറ്റിരിക്കുന്നത്.

സംഭവത്തില്‍ ആമീന്‍ പറയുന്നതിങ്ങനെ: തൊടുപുഴ മുനിസിഫ് കോടതിയുടെ ഉത്തരവ് പ്രകാരം താഴ്തകര്‍ത്ത് വീട്ടുപകരണങ്ങള്‍ മാറ്റി കേസിലെ വാദിയായ കുര്യക്കോസിന്  വീട് കൈമാറാനായാണ് താന്‍ ഇന്നലെ രാവിലെ 10.30 ഓടെ ഒടിയപാറയിലെത്തിയത്. നിലവില്‍ സിബിയും കുടുംബവുമാണ് ഇവിടെ താമസിച്ച് വരുന്നത്. സ്ഥലത്തിന്റെ നിലവിലെ ഉടമസ്ഥനും ആശാരിയും ഉള്‍പ്പെടെ ഒപ്പം നാലോളം പേരുമുണ്ടായിരുന്നു. വീട്ടിലെ താമസക്കാരിയായ സ്മിതയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ 2 മണിക്കൂര്‍ കഴിഞ്ഞെ എത്തുകയുള്ളു എന്ന് അറിയിച്ചു. ഏറെ നേരം കാത്തിരുന്ന ശേഷം ഇവര്‍ എത്താതതിനെ തുടര്‍ന്ന് വീടിന്റെ താഴ് പൊളിച്ച് ഉള്ളില്‍ കയറി. ഈസമയം കാളിയാര്‍ പോലീസ് സ്മിത നേരിട്ട് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ വീട്ടില്‍ എത്തി. കാളിയാര്‍ സിഐയുടെ മദ്ധ്യസ്ഥതയില്‍ പ്രശ്‌നം താല്‍ക്കാലികമായി രമ്യതയിലാക്കി. 5 ദിവസത്തിനകം പണം നല്‍കിയാല്‍ വീട് കൈമാറിക്കൊള്ളാമെന്ന് ഉറപ്പ് വാങ്ങി നല്‍കി ഇരുകക്ഷികളെയും പറഞ്ഞയച്ചു. എന്നാല്‍ കോടതി വിധി നടക്കട്ടെയെന്നും അറിയിച്ചു. ഉച്ചകഴിഞ്ഞ 3.15 ഓടെ വിധി നടപ്പാക്കുന്നതിനിടെ സ്റ്റേഷനില്‍ നിന്നും മടങ്ങിയെത്തിയ സ്മിത തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് ആമീന്‍ പറഞ്ഞു.ഭയന്ന് മാറിയ തന്നെ സമീപത്തെ വീട്ടിലെത്തിയാണ് ആക്രമിച്ചതെന്നും തങ്ങളോടുള്ള ദേഷ്യത്തിന് സ്മിത സ്വയം ഉളിയെടുത്ത് കുത്തുകയായിരുന്നു എന്നുമാണ് ആമീന്‍ പറയുന്നത്. അതേസമയം ഭര്‍ത്താവ് സ്ഥലത്തില്ലാത്തതിനാല്‍ തങ്ങള്‍ക്ക് അല്‍പം സമയം നല്‍കണമെന്ന് ആവശ്യപ്പെട്ടെന്നും ഇത് നല്‍കാതെ തങ്ങളെ ആക്രമിക്കുകയായിരിന്നു എന്നാണ് സ്മിത പറയുന്നത്. 2010 ല്‍ തന്റെ ഭര്‍ത്താവ് സിബി 4 ലക്ഷത്തോളം രൂപ കടം വാങ്ങിയിരുന്നെന്നും ഇതില്‍ കൂടുതല്‍ തുക അടച്ചതാണെന്നുമാണ് സ്മിത പറയുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ നടന്ന കേസിലാണ് വീട് കടവൂര്‍ കുളപ്പുറം പന്തയ്‌ക്കല്‍ കുര്യാക്കോസിന്റെ പേരില്‍ കോടതി ഉത്തരവ് പ്രകാരം എഴുതി നല്‍ക

ിയത്. ദീര്‍ഘനാളായി കേസ് സംബന്ധിച്ച് തര്‍ക്കം നടക്കുന്നതായി കാളിയാര്‍ പോലീസ് പറയുന്നു. സംഭവത്തെ തുടര്‍ന്ന് കാളിയാര്‍ പോലീസ് സ്ഥലത്തെത്തി ഇരുവരുടെയും മൊഴിയെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. സ്‌പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ആമീന്‍ പോലീസിനെ അറിയിക്കാതെ ബ്ലേഡുകാരുമായി വീടൊഴിപ്പിക്കാനെത്തി പ്രശ്‌നങ്ങള്‍ ക്ഷണിച്ചുവരുത്തുകയായിരുന്നെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.